Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightകാത്തിരുന്ന ക്ലാസിക്​...

കാത്തിരുന്ന ക്ലാസിക്​ ഇവി​െടയുണ്ട്​; റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350 ചിത്രങ്ങൾ പുറത്ത്​

text_fields
bookmark_border
Royal Enfield Classic 350 spotted in production-ready
cancel

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇരുചക്ര വാഹന നിർമാതാക്കളിൽ ഒരാളാണ് റോയൽ എൻഫീൽഡ്. ചെന്നൈ ആസ്ഥാനമായുള്ള നിർമാതാവിന് നിരവധി റെട്രോ ലുക്​​ മോഡേൺ മോട്ടോർസൈക്കിളുകൾ വിപണിയിൽ ഉണ്ട്. അവയിൽ ഓരോന്നും ജനപ്രിയവുമാണ്. ഇവയിൽ ബുള്ളറ്റ്, ക്ലാസിക് 350 സീരീസ് മോട്ടോർ സൈക്കിളുകൾ വാഹനപ്രേമികൾക്കിടയിൽ ഏറെ പ്രശസ്​തമാണ്​ .


റോയൽ‌ എൻ‌ഫീൽ‌ഡ് അടുത്തിടെയാണ്​ പരിഷ്​കരിച്ച ക്ലാസിക്​ 350 പുറത്തിറക്കാൻ തീരുമാനിച്ചത്​. വാഹനത്തി​െൻറ നിർമാണം പൂർത്തിയായെങ്കിലും കോവിഡ്​ ലോക്​ഡൗൺ കാരണം പുറത്തിറക്കൽ വൈകുകയായിരുന്നു. ഇപ്പോഴിതാ പരിഷ്​കരിച്ച ക്ലാസിക്​ 350യുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​. മെറ്റിയർ 350 ൽ അരങ്ങേറ്റം കുറിച്ച ജെ-പ്ലാറ്റ്ഫോം എഞ്ചിൻ ഉപയോഗിച്ചാണ്​ ക്ലാസിക് അപ്‌ഡേറ്റ് ചെയ്യുന്നത്​. സെമി ഡിജിറ്റൽ ഇൻസ്ട്രുമെ​േൻറഷൻ, ട്രിപ്പർ നാവിഗേഷൻ പോഡ് എന്നിവ ക്ലാസികിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

മാറ്റങ്ങൾ

ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററിൽ അനലോഗ്, ഡിജിറ്റൽ മീറ്ററുകളുടെ സമ്മിശ്രരൂപമാണ്​ എൻഫീൽഡ് വാഗ്​ദാനം ചെയ്യുന്നത്​. ഡിജിറ്റൽ മീറ്റർ ഇന്ധന നില, കിലോമീറ്റർ, മറ്റ് വിശദാംശങ്ങൾ എന്നിവ കാണിക്കും. ട്രിപ്പർ നാവിഗേഷൻ സ്വതന്ത്രമായാണ്​ പ്രവർത്തിക്കുന്നത്​. മെറ്റിയറിലും പിന്നീട് ഹിമാലയനിലും അവതരിപ്പിച്ച അതേ മീറ്ററാണ് ഇത്. ബൈക്കിൽ നിന്ന്​ കിക്​ സ്റ്റാർട്ടർ നീക്കംചെയ്‌തിട്ടുണ്ട്​.


പുതിയ മോട്ടോർ സൈക്കിളിലെ സ്വിച്ചുകൾ നിലവിലേതിൽ നിന്ന്​ വ്യത്യസ്​തമാണ്. ലൈറ്റുകൾക്കും എഞ്ചിൻ സ്​റ്റാർട്ടിനുമായി റോട്ടറി സ്വിച്ച് ലഭിക്കും. മെറ്റിയർ 350 മോട്ടോർസൈക്കിളിൽ കണ്ട സജ്ജീകരണത്തിന് സമാനമാണിത്. ക്രോം ഫിനിഷുള്ള സ്റ്റീൽ മൾട്ടി-സ്‌പോക്​ റിംസ് റോയൽ എൻഫീൽഡ് നിലനിർത്തി. പുതുക്കിയ 349-സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, എഞ്ചിനാണ്​ വാഹനത്തിന്​. എഞ്ചിൻ 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.

ഇൗ വർഷം തന്നെ

'റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും കുടുതൽ മോഡലുകൾ ഇൗ വർഷം പുറത്തിറക്കാനാവുമെന്നാണ്​ ഞങ്ങൾ കരുതുന്നത്​. നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് മികച്ചതും പുതിയതുമായ മോഡലുകളായിരിക്കും അത്​. ഞങ്ങൾ ഇക്കാര്യത്തിൽ വളരെ ആവേശത്തിലാണ്​'-റോയൽ എൻഫീൽഡ്​ സിഇഒ വിനോദ് ദസാരി പറയുന്നു. ക്ലാസിക് 350 നിലവിൽ പ്രൊഡക്ഷൻ റെഡി മോഡലായി റോയൽ കരുതിവച്ചിരിക്കുകയാണ്​.പക്ഷെ കമ്പനി ആസൂത്രണം ചെയ്യുന്ന നിരവധി ലോഞ്ചുകളിൽ ഒന്നുമാത്രമായിരിക്കും ഇതെന്നാണ്​ സൂചന. ആദ്യമായി നിരത്തിലെത്തുക പരിഷ്​കരിച്ച ക്ലാസിക്​ 350 മോ​േട്ടാർ സൈക്കിളായിരിക്കും.


ക്ലസികിനൊപ്പം ചില പുതിയ മോഡലുകളും ഇൗ വർഷത്തെ റോയൽ എൻഫീൽഡ്​ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്​. ഷെർപ, ഹണ്ടർ, റോഡ്സ്റ്റർ, ഷോട്ട്ഗൺ, സ്‌ക്രാം തുടങ്ങിയ പേരുകൾ നേരത്തേതന്നെ റോയൽ നേരത്തേ രജിസ്​റ്റർ ചെയ്​തിരുന്നു. വരാനിരിക്കുന്ന ഏത് ബൈക്കുകളാണ് ഈ പേരുകളിലുള്ളതെന്ന് അറിയില്ലെങ്കിലും, റോയൽ എൻഫീൽഡ്​ 650 സിസി, ഇൻറർസെപ്റ്റർ കോണ്ടിനെൻറൽ ജിടി എന്നിവയെ അടിസ്​ഥാനമാക്കിയുള്ള ക്രൂസർ മോഡലുകൾ ഇൗ വർഷം നിരത്തിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldClassic 350
Next Story