Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightറോയലി​െൻറ മിശിഹാ,...

റോയലി​െൻറ മിശിഹാ, വിനോദ്​ ദസാരി പടിയിറങ്ങി; ഇനി ആതുരാലയ രംഗത്ത് പ്രവർത്തിക്കും

text_fields
bookmark_border
റോയലി​െൻറ മിശിഹാ, വിനോദ്​ ദസാരി പടിയിറങ്ങി; ഇനി ആതുരാലയ രംഗത്ത് പ്രവർത്തിക്കും
cancel

റോയൽ എൻഫീൽഡ്​ എന്ന ബ്രാൻഡിനെ ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച്​ സി.ഇ.ഒ വിനോദ്​ ദസാരി പടിയിറങ്ങുന്നു. ​രണ്ടര വർഷം സി.ഇ.ഒ പദവിവഹിച്ച ശേഷമാണ്​ ദസാരിയുടെ മടക്കം. റോയലി​െൻറ ഉടമകളായ ​െഎഷറി​െൻ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ സ്​ഥാനത്തുനിന്നുകൂടിയാണ്​ അദ്ദേഹം വിരമിക്കുന്നത്​. 2013 മുതൽ ചീഫ്​ ഒാപ്പറേറ്റിങ്​ ഒാഫീസറായി റോയലിൽ പ്രവർത്തിക്കുന്ന ഗോവിന്ദരാജനാകും ദസാരിക്ക്​ പകരം സി.ഇ.ഒ പദവിവഹിക്കുക. ഐഷർ മോട്ടോഴ്​സിൽ മുഴുവൻ സമയ ഡയറക്​ടറായും അദ്ദേഹം ഇതോടൊപ്പം ചുമതലയേൽക്കും.


'രണ്ടര വർഷമായി റോയൽ എൻഫീൽഡുമൊത്തുള്ള അവിസ്​മരണീയ യാത്രയിലായിരുന്നു. ഇതിനിടെ സമാനതകളില്ലാത്ത ഒരു പകർച്ചവ്യാധിയിലൂടെ നാം കടന്നുപോയി. പകർച്ചവ്യാധിക്കാലത്ത്​ നിരവധി ഡിജിറ്റൽ അധിഷ്​ഠിത പരിഹാരങ്ങൾ ഞങ്ങൾ ആരംഭിച്ചു. ഇന്ത്യയ്ക്ക് പുറത്ത് ഗണ്യമായ സ്​ഥാനം നേടാനും റോയലിനായി. ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ ഞങ്ങൾ അത്ഭുതകരമായ യാത്രയാണ്​ നടത്തിയത്​. ഇതിൽ ഭാഗമായതിൽ ഞാൻ സന്തുഷ്ടനാണ്'-ത​െൻറ തീരുമാനത്തെക്കുറിച്ച് ദസാരി പറഞ്ഞു.

ആരോഗ്യ രംഗത്താവും ഇനി ത​െൻറ പ്രവർത്തനമെന്ന്​ വിനോദ്​ ദസാരി പറയുന്നു. സാധാരണക്കാർക്ക്​ താങ്ങാനാവുന്ന ആരോഗ്യ പരിപാലന സൗകര്യങ്ങൾ കെട്ടിപ്പടുക്കുകയാണ്​ ദസാരിയുടെ പുതിയ ലക്ഷ്യം. ഇതിനായി അദ്ദേഹം അടുത്തിടെ ചെന്നൈയിൽ ആശുപത്രി സ്ഥാപിച്ചിരുന്നു.

'വിനോദ് ​െഎഷറിന്​ കാര്യമായ സംഭാവനകൾ നൽകി. ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന ഡിജിറ്റൽ സംവിധനങ്ങൾ, നെറ്റ്‌വർക്ക് വിപുലീകരണം, നിരവധി പുതിയ സേവനങ്ങളും പരിഹാരങ്ങളും അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ എന്നിവ ഒരുക്കാനും കമ്പനിയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിനായി'-ദസാരിയുടെ തീരുമാനത്തെക്കുറിച്ച് ഐഷർ മോട്ടോഴ്​സ്​ മാനേജിങ്​ ഡയറക്​ടർ സിദ്ധാർഥ ലാൽ പറഞ്ഞു.

വിനോദ്.കെ.ദസാരിയുടെ കരിയർ

1986ൽ ജനറൽ ഇലക്ട്രിക്കിലാണ് അദ്ദേഹം ത​െൻറ കരിയർ ആരംഭിച്ചത്. 2005 ൽ ചീഫ് ഓപ്പറേറ്റിങ്​ ഓഫീസറായി അശോക് ലെയ്‌ലൻഡിൽ ചേർന്നു. റോയൽ എൻഫീൽഡിൽ ചേരുന്നതിന് മുമ്പ്, 2011 മുതൽ വിനോദ് അശോക് ലെയ്‌ലൻഡി​െൻറ സിഇഒയും മാനേജിങ്​ ഡയറക്​ടറുമായിരുന്നു. 2015 മുതൽ 2017 വരെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്​ചറേഴ്​സി​െൻറ (സിയാം) പ്രസിഡൻറായും 2013 മുതൽ 2015 വരെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) പ്രസിഡൻറായും ദസാരി സേവനമനുഷ്​ടിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldCEOsteps downVinod Dasari
Next Story