Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Road ministry launches navigation app that sends road safety alerts to drivers
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഗൂഗിൾ മാപ്പ്​...

ഗൂഗിൾ മാപ്പ്​ ചതിക്കാറുണ്ടോ? പകരം ആപ്പുമായി കേന്ദ്രം, വഴി കാട്ടാൻ ചിത്രങ്ങളും വീഡിയോകളും

text_fields
bookmark_border

'ഗൂഗിൾ മാപ്പ്​ ചതിച്ചാശാനേ' എന്നത്​ നെറ്റിസൺസി​െൻറ സ്​ഥിരം വിലാപങ്ങളിൽ ഒന്നാണ്​. മാപ്പ്​ ചതിച്ച ഒന്നിലധികം കഥകൾ എല്ലാ ഡ്രൈവർമാർക്കും പറയാനും ഉണ്ടാകും. ഇതിനൊരു പരിഹാരം നിർദേശിച്ചിരിക്കുകയാണ്​ കേന്ദ്ര റോഡ്​ ഗതാഗത മന്ത്രാലയം. 'മൂവ്​'(move) എന്ന പേരിലുള്ള പുതിയൊരു ആപ്പാണ്​ നമ്മുടെ കഥാനായകൻ. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH), ഐ.ഐ.ടി മദ്രാസ്​, ഡിജിറ്റൽ ടെക് കമ്പനിയായ മാപ്‌മൈ ഇന്ത്യ എന്നിവർ സഹകരിച്ചാണ്​ മൂവ്​ അവതരിപ്പിച്ചിരിക്കുന്നത്​.


വഴികാണിക്കുകയും ഗതാഗത കുരുക്കുകൾ നേരത്തേ അറിയിക്കുകയും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ്​ നൽകുകയും ചെയ്യുന്ന സൗജന്യ നാവിഗേഷൻ ആപ്പാണ്​ മൂവ്​. അപകട സാധ്യതയുള്ള മേഖലകൾ, സ്​പീഡ് ബ്രേക്കറുകൾ, കൊടും വളവുകൾ, കുഴികൾ എന്നിവയെക്കുറിച്ച് ശബ്ദവും ദൃശ്യപരവുമായ അലർട്ടുകൾ നൽകാൻ ഇൗ ആപ്പ്​ പ്രാപ്​തമാണ്​. അപകടമേഖലകൾ, സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ, റോഡ്, ട്രാഫിക് പ്രശ്​നങ്ങൾ എന്നിവ മാപ്പുവഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും അധികാരികൾക്കും സൗകര്യമുണ്ടായിരിക്കും. മാപ്​ മൈ ഇന്ത്യ വികസിപ്പിച്ച സൗജന്യ ആപ്പ്​ പ്ലേസ്​റ്റോറിൽ ലഭ്യവുമാണ്​.


2020-ൽ നടത്തിയ സർക്കാരിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചാണ്​ മൂവ്​ ഒൗദ്യോഗിക അംഗീകാരം നേടിയത്​. ലോകബാങ്കിന്റെ ധനസഹായത്തോടെ മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകർ സൃഷ്​ടിച്ച ഡാറ്റ അധിഷ്ഠിത റോഡ് സുരക്ഷാ മാതൃക കഴിഞ്ഞ മാസം റോഡ് മന്ത്രാലയം അംഗീകരിച്ചിരുന്നു. ഇൗ ഡേറ്റബേസും മൂവി​െൻറ പ്രവർത്തനങ്ങൾക്ക്​ പ്രയോജനപ്പെടുത്തും.

32-ലധികം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റോഡുകൾ സുരക്ഷിതമാക്കാനും എമർജൻസി സർവ്വീസ്​ മെച്ചപ്പെടുത്താനും ഐഐടി വികസിപ്പിച്ച ഇന്റഗ്രേറ്റഡ് റോഡ് ആക്‌സിഡന്റ് ഡാറ്റാബേസ് (iRAD) മോഡൽ ഉപയോഗിക്കും. 2030-ഓടെ റോഡ് മരണനിരക്ക് 50 ശതമാനം കുറയ്ക്കുക എന്നതാണ്​ കേന്ദ്രത്തി​െൻറ ലക്ഷ്യം. ഇതിനുള്ള റോഡ് മാപ്പ് വികസിപ്പിക്കാൻ സഹായിക്കുന്നതിന് വിവിധ സംസ്ഥാന സർക്കാരുകളുമായി ഐഐടി സംഘം കരാറിൽ ഒപ്പുവച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile approad safetynavigationgoogle map
News Summary - Road ministry launches navigation app that sends road safety alerts to drivers
Next Story