Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവൈദ്യുത വാഹനങ്ങൾക്ക്​...

വൈദ്യുത വാഹനങ്ങൾക്ക്​ വിലകുറച്ചു; ഫെയിം 2 ഇഫക്​ടിൽ റിവോൾട്ട്​, ഒക്കിനാവ, ആംപിയർ

text_fields
bookmark_border
Revolt, Okinawa, Ampere reduce prices by up to
cancel

​കേന്ദ്ര സർക്കാർ ഫെയിം 2 സബ്​സിഡികൾ പ്രഖ്യാപിച്ചതോടെ വില കുറച്ച്​ വൈദ്യുത ഇരുചക്രവാഹന കമ്പനികൾ. രാജ്യത്തെ പ്രമുഖ ഇ.വി സ്​കൂട്ടർ നിർമാതാക്കളെല്ലാം ഉത്​പന്ന നിരയുടെ വില കുറക്കുകയാണ്​. കേന്ദ്ര വ്യവസായ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്​ വൈദ്യുത ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്​സിഡി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്​.

കിലോവാട്ടിന് 15,000 രൂപയായാണ്​ സബ്​സിഡി ഉയർത്തിയത്​. ഫെയിം 2 പദ്ധതിപ്രകാരം 10,000 കോടി രൂപയാണ്​ നിലവിൽ അനുവദിച്ചിരിക്കുന്നത്​. ഇരുചക്രവാഹനങ്ങളാണ് ഇതി​െൻറ ഏറ്റവും വലിയ ഗുണഭോക്താക്കൾ.നേരത്തേ ഇൗഥർ തങ്ങളുടെ ഇ.വി മോഡലിന്​ 14,500 രൂപ വില കുറിച്ചിരുന്നു. പിന്നാലെ ടി.വി.എസ്​ തങ്ങളുടെ മോഡലായ ​െഎ ക്യൂബിനും വിലകുറച്ചു. ഇപ്പോൾ റിവോൾട്ട്​, ഒക്കിനാവ, ആംപിയർ തുടങ്ങിയ കമ്പനികളും വിലക്കുറവി​െൻറ പാതയിലാണ്​. ഒക്കിനാവ ഐപ്രൈസ് പ്ലസ്​ മോഡലിന് 17,892 രൂപ കുറച്ചു. ഇൗ മോഡലിന്​ ഇനിമുതൽ 99,708 രൂപയാണ് വിലവരിക. റിവോൾട്ടി​െൻറ ആർ‌വി 400 ന് കുറവുവരുത്തിയത്​ 28,000 രൂപയാണ്.

ആമ്പിയറും വില കുറക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഒക്കിനാവ തങ്ങളുടെ മറ്റ്​ മോഡലുകൾക്കും വില കുറച്ചിട്ടുണ്ട്​. പ്രൈസ്പ്രോ മോഡലിന്​ 7,947 രൂപയാണ്​ കുറച്ചത്​. 76,848 രൂപയാണ് ഇനിമുതൽ ബൈക്കി​െൻറ വില. ഒക്കിനാവ റിഡ്​ജ്​ പ്ലസി​െൻറ വിലയും 7,209 രൂപ കുറഞ്ഞ് 61,791 രൂപയായി.

റിവോൾട്ട് മോട്ടോഴ്‌സ് തങ്ങളുടെ മുൻനിര ആർ‌വി 400 ഇലക്ട്രിക് ബൈക്കിന്റെ വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇതിന് ഇപ്പോൾ മുമ്പത്തേതിനേക്കാൾ 28,000 രൂപ കുറവാണ്. ഇത്നിമുതൽ വാഹനത്തിന്​ 90,799 രൂപ മുടക്കിയാൽ മതിയാകും. ഇൗ മാസം 18 മുതൽ ഈ മോഡലിന് ബുക്കിങ്​ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഡൽഹി, മുംബൈ, പുണെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ വാഹനം ലഭ്യമാകും.

നേരത്തേ 74,990 രൂപ വിലയുണ്ടായിരുന്ന ആമ്പിയറി​െൻറ മാഗ്നസിന് ഇപ്പോൾ 65,990 രൂപയാണ് വില. ആമ്പിയർ സീലിനും വില കുറച്ചു. പഴയ വിലയായ 68,990 രൂപക്കുപകരം ഇനിമുതൽ സീലിന്​ 59,990 രൂപ മുടക്കിയാൽ മതിയാകും. കേന്ദ്ര വിജ്ഞാപനത്തിന്​ പിന്നാലെയാണ്​ ഇൗഥർ എനർജി, 450 എക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയിൽ 14,500 രൂപ കുറച്ചിരുന്നു​.

ഫെയിം 2 സബ്​സിഡിക്ക്​ യോഗ്യതനേടുന്നതിന്​ ചില മാനദണ്ഡങ്ങൾ സർക്കാർ നിശ്​ചയിച്ചിട്ടുണ്ട്​. മിനിമം ടോപ്പ് സ്പീഡ്, ചാർജ് പെർ റേഞ്ച്, ആക്സിലറേഷൻ, ഉൗർജ്ജ ഉപഭോഗ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ്​ ആനുകൂല്യം ലഭിക്കുക. ഒരൊറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ ദൂരം സഞ്ചരിക്കുക, 250 വാട്ടിലധികം കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുക, 40 കിലോമീറ്റർ വേഗത ഉണ്ടായിരിക്കുക തുടങ്ങിയവ നിബന്ധനകളിൽ ചിലതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric ScooterRevoltFAME IIOkinawa
Next Story