Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോക്​സറിനെചൊല്ലിയുള്ള കലഹങ്ങൾ, മഹീന്ദ്രയും ജീപ്പും തമ്മിലുള്ള ചിരപുരാതന വൈരത്തി​െൻറ കഥ
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_right...

റോക്​സറിനെചൊല്ലിയുള്ള കലഹങ്ങൾ, മഹീന്ദ്രയും ജീപ്പും തമ്മിലുള്ള ചിരപുരാതന വൈരത്തി​െൻറ കഥ

text_fields
bookmark_border

ഹീന്ദ്ര റോക്​സർ​ എന്ന വാഹനത്തെപറ്റി അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ല. മഹീന്ദ്രയാണ്​ നിർമിക്കുന്നതെങ്കിലും അങ്ങിനൊരു സാധനം നമ്മുടെ നാട്ടിൽ ഇറങ്ങുന്നില്ലല്ലൊ. എന്താണീ റോക്​സർ​ എന്നറിയണമെങ്കിൽ കുറച്ച്​ ചരിത്രം പറയേണ്ടിവരും. ചരിത്രമെന്ന്​ പറഞ്ഞാൽ അത്ര വിദൂരത്തുള്ള ചരിത്രമൊന്നുമല്ല. 2017-2018 കാലത്തെ കഥയാണിത്​.


മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്ക (മാന)

നമ്മുടെ സ്വന്തം മഹീന്ദ്രയുടെ അമേരിക്കൻ കൈയാണ്​ 'മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്ക' അഥവാ മാന. ഒരുകാലത്ത്​ അമേരിക്കയുടെ വാഹനസ്വപ്​നങ്ങളുടെ തലസ്​ഥാനമായിരുന്ന ഡെട്രോയിറ്റ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണിത്​. അധോലോകവും അക്രമങ്ങളും നടുവൊടിച്ച ഡെട്രോയിറ്റിലേക്ക്​ 30 വർഷങ്ങൾക്ക്​ ശേഷമായിരുന്നു ഒരു വാഹന നിർമാതാവ്​ കാലുകുത്തുന്നത്​.


2018ൽ മിഷിഗണിലെ ഡെട്രോയിറ്റിൽ ഒന്നരലക്ഷം ചതുരശ്രഅടിവരുന്ന ഫാക്​ടറി നിർമിച്ചു മഹീന്ദ്ര. അവിടെ നിന്ന്​ പുറത്തിറങ്ങിയ ആദ്യ വാഹനമായിരുന്നു റോക്​സർ​. 2010 മുതൽ ഇന്ത്യൻ വിപണിയിൽ നിർമ്മിച്ച് വിൽക്കുന്ന മഹീന്ദ്ര താർ എം 2 ഡിസിആർ വേരിയൻറിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

1947 മുതൽ വില്ലീസുമായി കരാർ നിലവിലുള്ള നിർമാതാവാണ്​ മഹീ​ന്ദ്ര. വില്ലീസ്​ ജീപ്പുകളുടെ മാതൃകയാണ്​ റോക്​സറിലും കമ്പനി പിൻതുടർന്നത്​. കൃത്യമായി പറഞ്ഞാൽ ഒാഫ്​റോഡ്​ വാഹനമാണ്​ റോക്​സർ​. റോഡിലേക്ക്​ ഇറക്കുക എന്നത്​ റോക്​സർ​ താൽപ്പര്യ​െപ്പടുന്നേ ഇല്ല. 50% പ്രാദേശിക ഘടകങ്ങൾകൊണ്ട്​ നിർമിച്ചിരിക്കുന്ന വാഹനം യുഎസിലെയും കാനഡയിലെയും പവർപോർട്ട് ഡീലർമാർ വഴിയാണ് വിൽക്കുന്നത്.


ജീപ്പുമായുള്ള തർക്കം

അമേരിക്കയിൽ ചെന്നപ്പോൾ മഹീന്ദ്രക്കുണ്ടായ വലിയ വെല്ലുവിളി ഫിയറ്റ്​ ക്രിസ്​ലർ ഒാ​േട്ടാമൊബൈൽസിൽ (എഫ്​.സി.എ) നിന്നായിരുന്നു. ജീപ്പ്​ എന്ന ബ്രാൻഡി​െൻറ ഉടമകളാണീ എഫ്​.സി.എ. തങ്ങളുടെ ഡിസൈൻ മഹീന്ദ്ര കോപ്പിയടിക്കുന്നു എന്നുപറഞ്ഞ്​ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻറർനാഷണൽ ട്രേഡ് കമ്മീഷനിൽ എഫ്​.സി.എ കേസിനുപോയി.


2020 ജൂണിൽ റോക്‌സർ ജീപ്പി​െൻറ ഡിസൈനെ അനുകരിക്കുന്നെന്ന്​ കമ്മീഷൻ വിധിച്ചു. ഇതോടെ റോക്​സറുകളുടെ വിൽപ്പന അമേരിക്കയിൽ തൽക്കാലം നിർത്തിവയ്​ക്കേണ്ടിവന്നു. ഇതാണ്​ വാഹന​െത്ത പുനർരൂപകൽപ്പന ചെയ്യാൻ മഹീന്ദ്രയെ നിർബന്ധിതരാക്കിയത്​.


പുത്തൻ റോക്​സർ​

പുതുക്കിയ റോക്​സറി​െൻറ റെട്രോ-സ്റ്റൈലിംഗ് മഹീന്ദ്ര ഉപേക്ഷിച്ചിട്ടില്ല. എന്നാൽ ജീപ്പുമായുള്ള എല്ലാ സാമ്യവും ഒഴിവാക്കിയിട്ടുണ്ട്​. വിശാലമായ ബോണറ്റ്, വിചിത്രമായി രൂപകൽപ്പനചെയ്​ത ഗ്രില്ല്​, യന്ത്രഭാഗങ്ങൾ വെളിപ്പെടുംവിധം തുറന്ന വാഹനശരീരം തുടങ്ങി റോക്​സർ അടിമുടി മാറിയിട്ടുണ്ട്​.

ഹെഡ്‌ലാമ്പുകൾ വൃത്താകൃതിയിൽ തുടരുന്നു. അവയിൽ LED ഘടകങ്ങൾ ഉണ്ടെന്നാണ്​ സൂചന.വാഹനത്തി​െൻറ സാങ്കേതിക വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന 64 എച്ച്പി, 2.5 ലിറ്റർ ഡീസൽ എഞ്ചിൻ തുടരുമെന്നാണ്​ സൂചന. ഇന്ത്യയിലെ പല മഹീന്ദ്ര മോഡലുകളിലും ഉപയോഗിക്കുന്ന എഞ്ചിനാണിത്​. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്​സുകളുണ്ട്​. തൽക്കാലം റോക്​സറിനെ ഇന്ത്യയിലേക്ക്​ കൊണ്ടുവരാനുള്ള പദ്ധതി മഹീന്ദ്രക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeepMahindraautomobileRoxorFiat Chrysler Automobiles
Next Story