Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Gandhi bike ride
cancel
camera_alt

ലഡാക്കിലെ ലേ യിൽ നിന്ന് ചൈന അതിർത്തിയിലെ പങ്ങോങ് തടാകം വരെയുള്ള ബൈക്ക് യാത്രക്കിടെ രാഹുൽ ഗാന്ധി

Homechevron_rightHot Wheelschevron_rightOverdrivechevron_rightരാജീവ് ഗാന്ധിയുടെ...

രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ലോകത്തിലെ ഏറ്റവും മനോഹര സ്ഥലത്തേക്ക്​; രാഹുലിന്‍റെ ബൈക്ക്​ റൈഡ്​ വൈറൽ

text_fields
bookmark_border

പിതാവിന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തിന്​ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തേക്ക്​ ബൈക്ക്​ റൈഡുമായി രാഹുൽഗാന്ധി. ലഡാക്കിലെ പാന്‍ഗോങ് തടാകത്തിലേക്കാണ്​ രാഹുൽ ഗ്രൂപ്പ്​ റൈഡ്​ നടത്തിയത്​. ഓഗസ്റ്റ് 20-ന് രാജീവ് ഗാന്ധിയുടെ ജന്മദിനം പാന്‍ഗോങ് തടാകത്തിലാകും രാഹുല്‍ ആഘോഷിക്കുക. ബൈക്ക് യാത്രയുടെ ചിത്രങ്ങള്‍ രാഹുല്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.


‘ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് എന്റെ പിതാവ് പറയുമായിരുന്ന പാന്‍ഗോങ് തടാകത്തിലേക്ക്’ എന്ന കുറിപ്പോടെയാണ്​ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്​. ‘തടയാനാവാതെ മുന്നോട്ട്’ എന്ന കുറിപ്പുമായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.


വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധി ലഡാക്കിലെത്തിയത്. ദ്വിദിന സന്ദര്‍ശനമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സന്ദര്‍ശനം ഓഗസ്റ്റ് 25 വരെ നീട്ടുകയായിരുന്നു. ലേയില്‍ 500-ൽ അധികംവരുന്ന യുവാക്കളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. ഓഗസ്റ്റ് 25-ന് നടക്കുന്ന ലഡാക്ക് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുലിന്റെ ലഡാക്ക് സന്ദര്‍ശനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തശേഷം ലഡാക്കിലേക്കുള്ള രാഹുലിന്റെ ആദ്യസന്ദര്‍ശനമാണിത്.


സെപ്തംബർ 10ന് നടക്കാനിരിക്കുന്ന കാർഗിൽ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പിനായി കോൺഗ്രസും നാഷണൽ കോൺഫറൻസും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം രൂപീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike rideLadakhRahul GandhiPangong Lak
News Summary - Rahul Gandhi Rides Bike to Ladakh Pangong Lake to Celebrate Father Rajiv Birthday
Next Story