Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡ്രൈവറില്ലാ കാറുകൾ പൊതുനിരത്തി​ലോടും; റോബോടാക്​സിയുമായി ജി.എമ്മും ആമസോണും
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഡ്രൈവറില്ലാ കാറുകൾ...

ഡ്രൈവറില്ലാ കാറുകൾ പൊതുനിരത്തി​ലോടും; 'റോബോടാക്​സി'യുമായി ജി.എമ്മും ആമസോണും

text_fields
bookmark_border

ഡ്രൈവറില്ലാ വാഹനങ്ങൾ എന്ന സ്വപ്​നത്തോട്​ ഒരുപടികൂടി അടുത്ത്​ ലോകം. ലോകത്തിലെ വമ്പൻ കമ്പനികളുടെ കാർമികത്വത്തിൽ അമേരിക്കയിലാണ്​ റോബോ ടാക്​സികൾ പൊതുനിരത്തിൽ പരീക്ഷിക്കുന്നത്​. സാൻ ഫ്രാൻസിസ്കോയിൽ ഇത്തരം വാഹനങ്ങൾ പരീക്ഷിക്കാൻ ജനറൽ മോട്ടോഴ്​സി​െൻറ അനുബന്ധ സ്​ഥാപനമായ ക്രൂസ് എൽ‌എൽ‌സി യൂണിറ്റിനെ അനുവദിക്കും. ആമസോൺ ഡോട്​ കോം, ബേക്കഡ്​ സൂക്​സ്​ ​െഎ.എൻ.സി തുടങ്ങിയ കമ്പനികും ചില സ്റ്റാർട്ടപ്പുകളിലും പുതിയ പരീക്ഷണത്തിൽ പങ്കാളികളാണ്​.

ഡ്രൈവർ ഇല്ലാതെ അഞ്ച് വാഹനങ്ങൾ നിരത്തിൽ ഓടിക്കാൻ ക്രൂസിന് അനുമതിയുണ്ട്. ​ കാലിഫോർണിയ മോട്ടോർ വാഹന വകുപ്പാണ്​ അനുമതി നൽകിയിരിക്കുന്നത്​. നിലവിൽ കാലിഫോർണിയയിൽ സുരക്ഷാ ഡ്രൈവറുമായി ഒാ​േട്ടാണമസ്​ വാഹനങ്ങൾ ഒാടിക്കുന്ന 60 ഓളം കമ്പനികൾ രംഗത്തുണ്ട്​. എന്നാൽ ക്രൂസിന്​ നൽകിയിരിക്കുന്നത്​ പൂർണമായും ഡ്രൈവറില്ലാ വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ്​. യഥാർഥത്തിൽ ​ഇത്തരമൊരു അനുമതി ലഭിക്കുന്ന ആദ്യ കമ്പനിയല്ല ക്രൂസ്​. നിലവിൽ നാല്​ സ്​റ്റാർട്ടപ്പുകൾ ഇൗ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്​. ഡ്രൈവറില്ലാ മോഡ് പരീക്ഷിക്കാൻ അനുവദിച്ച അഞ്ചാമനാണ്​ ക്രൂസ്​ കമ്പനി. ആൽഫബെറ്റ് ​െഎ.എൻ.സി യൂണിറ്റ്, വെയ്‌മോ എൽ‌എൽ‌സി, ന്യൂറോ െഎ.എൻ.സി, ഓട്ടോ എക്സ് ടെക്നോളജീസ്, സൂക്സ് എന്നിവക്ക്​ കഴിഞ്ഞ മാസം അനുമതി ലഭിച്ചിരുന്നു.

ക്രൂസ് ഒാ​േട്ടാണമസ്​ ഷട്ടിൽ

നിബന്ധനകൾ

നിരവധി നിബന്ധനകളോടെയാണ്​ റോബോ ടാക്​സികൾ നിലത്തിലിറക്കുന്നത്​. മണിക്കൂറിൽ 30 മൈലിൽ വേഗത കൂടാൻ പാടില്ല എന്നതാണ്​ പ്രധാന നിയമം. അതുതന്നെ മികച്ച കാലാവസ്​ഥയുള്ളപ്പോൾ മാത്രമാണ്​ അനുവദിക്കപ്പെട്ടിരിക്കുന്നത്​. പകലും രാത്രിയും വാഹനം ഒാടിക്കാൻ ക്രൂസിനെ അനുവദിക്കുമെന്നതും പ്രത്യേകതയാണ്​. ഈ വർഷാവസാനത്തോടെ പരിശോധന ആരംഭിക്കുമെന്ന്​ കമ്പനി അധികൃതർ അറിയിച്ചു.

'ഈ പെർമിറ്റ് സ്വീകരിക്കുന്ന ആദ്യത്തെ കമ്പനിയല്ല ഞങ്ങൾ. പക്ഷേ ഒരു പ്രധാന നഗരത്തി​െൻറ തെരുവുകളിൽ ഇത് ആദ്യമായി ഉപയോഗിക്കുന്നത്​ ഞങ്ങളായിരിക്കും'-ക്രൂസ്​ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡാൻ അമ്മാൻ പറഞ്ഞു. ഷെവി ബോൾട്ടിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൈദ്യുത കാറാണ്​ ക്രൂസ് ഒാട്ടത്തിന്​ ഉപയോഗിക്കുക. വാഹനത്തെ നിയന്ത്രിക്കുക അതിലെ നൂറുകണക്കിന്​ സെൻസറുകളാകും. ഈ വർഷം ആദ്യം ക്രൂസ് ഒാ​േട്ടാണമസ്​ ഷട്ടിൽ പുറത്തിറക്കിയിരുന്നു. ഇതും വരും കാലത്ത്​ നിരത്തിൽ പരീക്ഷിക്കുമെന്നാണ്​ സൂചന. അരിസോണയിലെ ഫീനിക്സിൽ തിരഞ്ഞെടുത്ത ഒരു കൂട്ടം ഉപഭോക്താക്കൾക്കായി പൂർണ്ണമായും ഡ്രൈവറില്ലാ റൈഡുകൾ ആരംഭിക്കുമെന്ന് വെയ്‌മോ കമ്പനി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileCruiseautonomous carsrobotaxiGeneral Motors
Next Story