Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PM Modi’s security detail gets new Maybach: Here are its features
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഒാക്​സിജൻ അറയും വെടി...

ഒാക്​സിജൻ അറയും വെടി കൊണ്ടാൽ പൊട്ടാത്ത ചില്ലും; മോദിയുടെ 12 കോടിയുടെ കാറി​െൻറ വിശേഷങ്ങൾ അറിയാം

text_fields
bookmark_border

പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പുതുതായി വാങ്ങിയ ബെൻസ്​ കാർ സുരക്ഷയിൽ ബഹുകേമൻ. ആഡംബരത്തി​േൻറയും സുരക്ഷയുടേയും അവസാന വാക്കായാണ്​ ബെൻസ്​ മേബാ എസ് 650 ഗാർഡ്​ അറിയപ്പെടുന്നത്​. വിആർ 10 ലെവൽ ബാലിസ്റ്റിക് പ്രൊട്ടക്ഷൻ ഉള്ള ഗാർഡ്,​ ടാങ്ക് പോലുള്ള യു​​ദ്ധോപകരണങ്ങളിൽ നിന്നും യാത്രക്കാർക്ക്​ സംരക്ഷണം നൽകും. പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗമായ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്​ നടത്തുന്ന ആൾട്ടറേഷനുകൾക്ക്​ ശേഷമാകും വാഹനം യാത്രകൾക്ക്​ സജ്ജമാവുക.

ആറ്​ മീറ്ററിലധികം നീളമുള്ള വാഹനമാണിത്​. പുതുമയും പഴമയും ഒന്നിക്കുന്ന വാഹനമാണ്​ ഗാർഡ്​. മുൻകൂട്ടി ഇത്തരം വാഹനങ്ങൾ നിർമിക്കുന്ന പതിവും ബെൻസിനില്ല. ഓർഡർ ചെയ്​തതിനുശേഷം കാർ ഡെലിവറി ചെയ്യാൻ ഏകദേശം 1.5 വർഷം മുതൽ 2 വർഷം വരെ എടുക്കും. വി.ആർ 9 ലെവൽ സംരക്ഷണ സവിശേഷതകളാണ്​ വാഹനത്തിലുള്ളത്​. മിസൈൽ ആക്രമണങ്ങളെ​േപ്പാലും തടയുന്ന വിധത്തിൽ ലോഹകവചങ്ങളോടുകൂടിയാണ്​ വാഹനം വരുന്നത്​. പ്രത്യേക സൈറനുകളും ടു-വേ റേഡിയോയും പുതിയ ഇൻറലിജൻറ്​ എൽ.ഇ.ഡി ഹെഡ്‌ലാമ്പ് സംവിധാനവും വാഹനത്തിലുണ്ട്​.


എഞ്ചിൻ

516 പിഎസ് കരുത്തും 900 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ആറ്​ ലിറ്റർ ട്വിൻ ടർബോ വി 12 എഞ്ചിനാണ് കാറിന് കരുത്തുപകരുന്നത്. 5,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്​. പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വാതിലുകൾ വളരെ ഭാരമുള്ളതിനാൽ ഒാ​േട്ടാമാറ്റിക്കായാണ്​ അടയുന്നത്​. ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററിനും ഇൻഫോടെയിമെൻറ്​ സിസ്റ്റത്തിനും ഇരട്ട സ്ക്രീനുകളുള്ള പരിഷ്​കരിച്ച ഡാഷ്‌ബോർഡാണ്​ വാഹനത്തിലുള്ളത്​. പിൻഭാഗത്ത് പരസ്​പരം അഭിമുഖമായി ഘടിപ്പിച്ച നാല് സീറ്റുകളാണുള്ളത്​. പിൻ കാബിനാണ്​ കൂടുതൽ ആധുനികം​. സീറ്റ് മസാജറുകൾ, പാനീയങ്ങൾ ചൂടാക്കാനോ തണുപ്പിക്കാനോ കഴിയുന്ന കപ്പ് ഹോൾഡറുകൾ എന്നിവയും വാഹനത്തിലുണ്ട്​.

സുരക്ഷ

രണ്ട​ു മീറ്റർ അകലെ നിന്നുള്ള 15 കിലോഗ്രാം ടി.എൻ.ടി ഉപയോഗിച്ചുള്ള സ്​ഫോടകങ്ങളെ നേരിടാൻ മേബാ ഗാർഡിനാകും​. എകെ -47 പോലുള്ള റൈഫിളുകളിൽ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാൻ കഴിയുന്ന ജാലകങ്ങളാണ്​ നൽകിയിരിക്കുന്നത്​. വാഹനത്തിന്റെ കനത്ത വാതിലുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു.കാറിൽ ധാരാളം പരിഷ്ക്കരണങ്ങളും കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഉണ്ട്. ആക്രമണം നേരിട്ട്​ തീപിടിത്തം പോലുള്ളവ ഉണ്ടായാൽ അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കാൻ ഒാക്​സിജനും നൽകിയിട്ടുണ്ട്​. വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച്​ എട്ട്​​ മുതൽ 12 കോടി രൂപ വരെ വിലവരുന്ന വാഹനമാണ്​ ഗാർഡ്​.പഞ്ചർ ആകാത്ത ടയറുകളാണ്​ മറ്റൊരു പ്രത്യേകത.

കാറിന് സ്വയം സീൽ ചെയ്യുന്ന ഇന്ധന ടാങ്കും ഇൻ ബിൽറ്റ് ഫയർ എക്‌സ്‌റ്റിങുഷറും ഉണ്ട്. 'ഉയർന്ന തീവ്രത', 'ഹോട്ട് റിലാക്​സ്​ ബാക്ക്' മുതൽ 'ക്ലാസിക് മസാജ്' വരെയുള്ള മസാജുകൾ യാത്രക്കാരന് പ്രയോജനപ്പെടുത്താൻ കഴിയുന്ന മസാജ് ഫംഗ്ഷനോടുകൂടിയാണ് സീറ്റുകൾ വരുന്നത്. 360 ഡിഗ്രി ക്യാമറയും ഇതിലുണ്ട്.

ഗുജറാത്ത്​ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബുള്ളറ്റ്​ പ്രൂഫ്​ മഹീന്ദ്ര സ്​കോർപിയോ ആയിരുന്നു മോദിയുടെ വാഹനം. 2014ൽ പ്രധാനമന്ത്രിയുടെ കസേരയിൽ എത്തിയതോടെ ബി.എം.ഡബ്ല്യു 7 സീരീസ് ഹൈ-സെക്യൂരിറ്റി എഡിഷനിലേക്ക് മാറി. പിന്നീടാണ്​ റേഞ്ച് റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയിസറും എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModibenzMercedes-Maybach S 650 Guard
News Summary - PM Modi’s security detail gets new Maybach: Here are its features
Next Story