Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightആർ.സി...

ആർ.സി പുതുക്കുന്നവർക്ക്​ വമ്പൻ പണി: നിരക്ക്​ കുത്തനെ ഉയർത്തി കേന്ദ്രം; 21 ഇരട്ടിവരെ വർധന

text_fields
bookmark_border
ആർ.സി പുതുക്കുന്നവർക്ക്​ വമ്പൻ പണി: നിരക്ക്​ കുത്തനെ ഉയർത്തി കേന്ദ്രം; 21 ഇരട്ടിവരെ വർധന
cancel

ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ആർ.സി പുതുക്കാനുള്ള ഫീസുകൾ കുത്തനെ ഉയർത്തി കേന്ദ്രം. ഫീസ് വർധിപ്പിക്കുന്നതിന്​ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ബുധനാഴ്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2021 ഒക്ടോബർ ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരുമെന്ന്​ മന്ത്രാലയം അറിയിച്ചു. എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങൾക്കും നിരക്കുകൾ ബാധകമാകും. വിജ്ഞാപനം അനുസരിച്ച്, പാസഞ്ചർ കാറിന്‍റെ ആർ‌സി പുതുക്കുന്നതിന് വാഹന ഉടമ 5,000 രൂപ നൽകേണ്ടിവരും.


ഇരുചക്രവാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നിലവിലെ നിരക്ക് 300 രൂപയാണ്​. ഇത്​ 1,000 രൂപയായി വർധിപ്പിക്കാനാണ്​ തീരുമാനം. 15 വർഷം പഴക്കമുള്ള ബസിനോ ട്രക്കിനോ ഫിറ്റ്നസ് പുതുക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 12,500 രൂപയാണ് നൽകേണ്ടത്​. നിലവിലുള്ളതിനേക്കാൾ ഏകദേശം 21 മടങ്ങാണ്​ ഫീസ്​ വർധിച്ചത്​. വരാനിരിക്കുന്ന സ്ക്രാപ്പേജ്​ പോളിസിയിലെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടതാണ്​ ആർ.സി പുതുക്കുന്നതിനുള്ള ഫീസുകളുടെ വർധന. വാഹനത്തിന്‍റെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള കാലതാമസത്തിനുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്​. രജിസ്ട്രേഷൻ പുതുക്കാൻ താമസിക്കുന്നവർ പ്രതിമാസം 300 മുതൽ 500 രൂപവരെ പിഴ നൽകേണ്ടിവരും.


വാണിജ്യ വാഹനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങാൻ വൈകുന്നവർ പ്രതിദിനം 50 രൂപ പിഴയൊടുക്കണം. ബൈക്കിനുള്ള രജിസ്ട്രേഷൻ ഫീസ് 300 രൂപയും പുതുക്കലിനുള്ള ഫീസ് 1000 രൂപയുമാണ്​. അതുപോലെ, ത്രീ-വീലറുകളുടെ രജിസ്ട്രേഷൻ നിരക്ക് 600ഉം പുതുക്കൽ നിരക്ക് 2,500 രൂപയുമാണ്. ഇറക്കുമതി ചെയ്ത വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് 5,000 രൂപയും അതിന്‍റെ പുതുക്കലിനുള്ള ഫീസ് 40,000 രൂപയുമായാണ്​ നിശ്​ചയിച്ചിരിക്കുന്നത്​. ടാക്സി വാഹനങ്ങൾക്ക്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 1,000 രൂപ നൽകണം. സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 7,000 ചിലവാകും. മീഡിയം ഗുഡ്സ് അല്ലെങ്കിൽ പാസഞ്ചർ വെഹിക്കിൾ ആണെങ്കിൽ 1,300 രൂപക്ക്​ പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 10,000 രൂപ ചിലവാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fees hikeautomobileOctoberRC renewal
Next Story