Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightപൗലോ കൊയ്​ലോയെ...

പൗലോ കൊയ്​ലോയെ അമ്പരപ്പിച്ച ആ ഒാ​േട്ടാറിക്ഷ ഇവിടെയുണ്ട്​; പരിചയപ്പെടാം, ആൽക്കെമിസ്​റ്റി​െൻറ ആരാധകനെ

text_fields
bookmark_border
Paulo Coelho tweets Alchemist autorickshaw on Kochi road
cancel

പൗലോകൊയ്​ലോ എന്ന ബ്രസീലിയൻ എഴുത്തുകാരൻ ഒരുപക്ഷെ മലയാളിക്ക്​ സ്വന്തം ഭാഷയിലെ സാഹിത്യകാരന്മാരെക്കാൾ സുപരിചിതനായിരിക്കും. 'ആൽക്കെമിസ്​റ്റ്'​ എന്ന ഒറ്റ നോവൽകൊണ്ട്​ അദ്ദേഹം മലയാളികൾക്കിടയിൽ വലിയൊരു ഭാവുകത്വലോകം സൃഷ്​ടിച്ചിട്ടുണ്ട്​. ഞായറാഴ്​ച്ച പൗലോകൊയ്​ലോ ത​െൻറ ട്വിറ്റർ അകൗണ്ടിൽ ഒരു ചിത്രം പങ്കുവച്ചു. പച്ചയും മഞ്ഞയും ചായമടിച്ച ഒാ​േട്ടാറിക്ഷയുടെ ചിത്രമായിരുന്നു അത്​. വിചിത്രമായ കാര്യം ആ ഒാ​േട്ടായുടെ പിന്നിലെ എഴുത്തായിരുന്നു.


ഒാ​േട്ടാകളെപറ്റി പറഞ്ഞാൽ ഏറ്റവും കൗതുകമുണർത്തുന്നകാര്യം അതിലെ എഴുത്തുകളായിരിക്കും. 'എനിക്കൊരു ഹായ്​ തരുമോ', 'ഇൗ പാവം പൊയ്​ക്കോ​െട്ട' തുടങ്ങി ക്രിയാത്മക എഴുത്തുകളാണ്​ ഒാ​േട്ടാകളിൽ എന്നും വന്നിരുന്നത്​. എന്നാലിവിടെ എഴുതിയിരുന്നത്​ രണ്ട്​ വാക്കുകളായിരുന്നു. ഒന്ന്​ ഒരു വ്യക്​തിയുടെ പേരും മറ്റേത്​ ഒരു നോവലി​െൻറ പേരുമാണത്​. ഇംഗ്ലീഷിൽ പൗലോ കൊയ്​ലോ എന്നും മലയാളത്തിൽ ആൽകെമിസ്​റ്റ്​ എന്നുമായിരുന്നു അത്​. ത​േൻറയും നോവലി​േൻറയും പേരുകൾ ശ്രദ്ധയിൽപ്പെട്ട പൗലോകൊയ്​ലോ അത്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു. ഇന്ത്യ, കേരള എന്നും ചിത്രത്തിന്​ നന്ദി എന്നുമുള്ള കുറിപ്പുമായിട്ടായിരുന്നു കൊയ്​ലോ ചിത്രം പങ്കുവച്ചത്​. ചിത്രം വൈറലായതോടെ ആ ഒാ​േട്ടാറിക്ഷയേയും ഉടമയേയും തേടി നിരവധിപേർ രംഗത്തിറങ്ങി. അവസാനം അവരെ കണ്ടെത്തുകയും ചെയ്​തു.


ഒാ​േട്ടാ കൊച്ചിയിലുണ്ട്​

കെ.എ. പ്രദീപ്​ എന്നയാളുടേതാണ്​ ആ ഒാ​േട്ടാറിക്ഷ. വാർത്തകൾ കണ്ട്​ സുഹൃത്തുക്കളിലാരോ പറഞ്ഞപ്പോഴാണ്​ ഇങ്ങിനൊരു വിശേഷം പ്രദീപ്​ അറിഞ്ഞത്​. 'ഇതൊരു വലിയ കാര്യമാണ്​. ഏറെ ഇഷ്​ടപ്പെടുന്ന സാഹിത്യകാരൻ എ​െൻറ ഒാ​േട്ടായുടെ ചിത്രം പങ്കുവച്ചത്​ ഏറെ സന്തോഷം നൽകുന്നു'-പ്രദീപ്​ പറയുന്നു. 55 കാരനായ പ്രദീപ്​ 10 വർഷം മുമ്പാണ്​ ആൽകെമിസ്​റ്റ്​ വായിക്കുന്നത്​. നോവൽ തന്നെ ഏറെ സ്വാധീനിച്ചെന്നും പിന്നീട്​ പൗലോകൊയ്​ലോയുടെ നോവലുകളെല്ലാം വാങ്ങി വായി​െച്ചന്നും പ്രദീപ്​ പറയുന്നു.

25 വർഷമായി പ്രദീപ് എറണാകുളത്ത് ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്​. ചെറായിയിലെ വീട്ടിൽ നിന്ന് എല്ലാ ദിവസവും രാവിലെ കൊച്ചിയിൽ വന്ന് രാത്രി വീട്ടിലേക്ക് മടങ്ങും. 10 വർഷം മുമ്പ് നോവൽ വായിച്ചപ്പോൾതന്നെ ഒാ​േട്ടാക്ക്​ ആൽക്കെമിസ്റ്റ് എന്ന് പേരിടാൻ തീരുമാനിച്ചിരുന്നു.


'ഒാ​േട്ടാക്ക്​ എ​െൻറ പ്രിയപ്പെട്ട എഴുത്തുകാര​െൻറ പേരിടാൻ തീരുമാനിച്ചപ്പോൾ അത്ഭുതപ്പെട്ടുവർ ഉണ്ടായിരുന്നു. പക്ഷേ അത് എനിക്ക് ഒരുപിടി നല്ല കൂട്ടുകാരെ നൽകി'-പ്രദീപ് പറഞ്ഞു. എഴുത്തുകാരും കൊയ്​ലോയുടെ വായനക്കാരും ചലച്ചിത്ര സംവിധായകരും സംഗീതജ്ഞരും കൊച്ചിയിൽ വരുമ്പോൾ പ്രദീപി​െൻറ ഒാ​േട്ടായിൽ സഞ്ചരിക്കാറുണ്ട്​. യാത്രയിൽ അവരുമായി പുസ്തകങ്ങ​ളെപറ്റിയും സാമൂഹിക പ്രശ്​നങ്ങളും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tweetautorickshawAlchemistPaulo CoelhoKochi
News Summary - Paulo Coelho tweets 'Alchemist' autorickshaw on Kochi road
Next Story