Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവിങ്ങും മാന്യമായ പെരുമാറ്റവും ആകർഷിച്ചു; ഡ്രൈവറെ വിവാഹം കഴിച്ച് യുവതി

text_fields
bookmark_border
ഇരുവരുമായി നടത്തിയ അഭിമുഖത്തിലാണ് ഇവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്
Pakistan teen marries driver after she fell in love with his gear changing style
cancel

പരസ്പരം പ്രണയം തോന്നുന്നതിന് രണ്ട് വ്യക്തികൾക്ക് പലതരം കാരണങ്ങൾ ഉ​ണ്ടാകും. ഇവിടൊരു പെൺകുട്ടിക്ക് യുവാവിനോട് പ്രണയം തോന്നിയത് അയാളുടെ ഗിയർമാറ്റുന്ന സ്റ്റൈൽ കണ്ടിട്ടാണ്. സംഭവം അങ്ങ് പാകിസ്ഥാനിലാണ്. 17 കാരിയായ ഖദീജ എന്ന പെൺകുട്ടി തന്റെ ഡ്രൈവറായ ഇർഫാനെ (21) വിവാഹം കഴിച്ചത് കാറിന്റെ ഗിയർ മാറ്റുന്ന രീതി കണ്ടിട്ടാണെന്ന് ഡെയ്‌ലി പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.

ഇരുവരുമായി നടത്തിയ അഭിമുഖത്തിലാണ് ഇവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പെൺകുട്ടിയുടെ വീട്ടിലെ വാഹനങ്ങൾ ഓടിക്കാൻ വന്നിരുന്ന യുവാവാണ് കഥാനായകനായ ഇർഫാൻ. മകളെ ഡ്രൈവിങ് പഠിപ്പിക്കാൻ ഖദീജയുടെ പിതാവ് ഇയാളെ നിയോഗിച്ചതോടെയാണ് അവരുടെ പ്രണയകഥ ആരംഭിച്ചത്.

ഇർഫാന്റെ ഡ്രൈവിങ് രീതിയും മാന്യമായ പെരുമാറ്റവുമാണ് തന്നെ ആകർഷിച്ചതെന്ന് ഖദീജ പറയുന്നു.

തുടർന്ന് ഇവരുടെ ബന്ധം പ്രണയമായി വളർന്നു. പിന്നീട് വീട്ടുകാരുടെ അനുഗ്രഹത്തോടെ ഖദീജയും ഇർഫാനും വിവാഹിതരാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan teen marries driver after she fell in love with his gear changing style
Next Story