Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightചാർജിങ്​ പോയി​ൻറ്​​​...

ചാർജിങ്​ പോയി​ൻറ്​​​ സ്​ഥാപിക്കാൻ അനുവദിച്ചില്ല; ഏഥർ ഇ.വിയെ അഞ്ചാംനിലയിലെ അടുക്കളയിലെത്തിച്ച്​ ചാർജ്​ ചെയ്​ത്​ ​ഉടമ

text_fields
bookmark_border
Owner charges Ather electric scooter in 5th floor after apartment
cancel

ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് വർധിക്കുന്ന പശ്​ച്ചാത്തലത്തിൽ ഉടമകളുടെ പ്രതിസന്ധികളും വാർത്തയാകുന്നു. ഇലക്ട്രിക് വാഹന ഉടമകളുടെ ഏറ്റവും വലിയ പ്രശ്​നം വാഹനം ചാർജ്​ ചെയ്യലാണ്​. ഇന്ത്യയുടെ ഇ.വി കാപിറ്റലായ ബംഗളൂരുവിൽ യുവാവ്​ ത​െൻറ വാഹനം കാരണം അനുഭവിച്ച പ്രശ്​നം കഴിഞ്ഞ ദിവസം വൈറലായി. ത​െൻറ അപ്പാർട്ട്​മെൻറി​െൻറ പാർക്കിങ്​ ഏരിയയിൽ ചാർജിങ്​ സ്റ്റേഷൻ സ്ഥാപിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതായിരുന്നു പ്രശ്​ന കാരണം. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയിൽ, ഉടമ ത​െൻറ ഏഥർ ഇലക്ട്രിക് സ്​കൂട്ടർ ലിഫ്റ്റിൽ കയറ്റി അഞ്ചാം നിലയിലെ അപ്പാർട്ട്മെൻറിൽ എത്തിച്ച്​ ചാർജ് ചെയ്​തു. യുവാവ്​ തന്നെയാണ്​ താൻ അനുഭവിക്കുന്ന പ്രശ്​നങ്ങൾ സമൂഹമാധ്യമംവഴി പങ്കുവച്ചത്​.

ജിഎം ഓട്ടോഗ്രിഡ് ഇന്ത്യ വൈസ് പ്രസിഡൻറായ വിഷ് ഗന്ധിയാണ്​ ത​െൻറ അനുഭവത്തെക്കുറിച്ച് ലിങ്ക്ഡ്ഇന്നിൽ എഴുതിയത്​. ഇങ്ങനെയൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇന്ത്യയിലെ ഇ.വി തലസ്ഥാനമായ ബംഗളൂരുവിലാണ്​ ഇത്​ സംഭവിച്ചതെന്നും അദ്ദേഹം കുറിച്ചു. 'നാല്​ മാസമായി എ​െൻറ അപ്പാർട്ട്മെൻറ്​ കമ്മ്യൂണിറ്റിയെ ഞാനിത്​ പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയാണ്​. എന്നിട്ടും ഒരു ചാർജിങ്​ പോയിൻറ്​ സ്ഥാപിക്കാൻ അവർ അനുവദിച്ചില്ല. അതുകൊണ്ട് എ​െൻറ സ്​കൂട്ടർ എലിവേറ്ററിൽ കയറ്റി അഞ്ചാം നിലയിലെ അപ്പാർട്ട്​മെൻറിലേക്ക് കൊണ്ടുവന്ന് അടുക്കളയിൽ ചാർജ് ചെയ്യേണ്ടിവന്നു'-അദ്ദേഹം കുറിച്ചു.


'ഇ.വി ചാർജിങ്​ ഇൻഫ്രാസ്ട്രക്​ചറി​െൻറ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരേയും ബോധവത്കരിക്കേണ്ടതുണ്ട്. ഞങ്ങൾ അടുത്തിടെ ഇന്ത്യയ്‌ക്കായി ഇ.വി ചാർജിങ്​ ഹാൻഡ്‌ബുക്ക് പുറത്തിറക്കി. പക്ഷേ, ഒരു ഇ.വിയുമായി ജീവിക്കുന്നതി​െൻറ സങ്കീർണതകൾ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളും സാധാരണക്കാരും എങ്ങനെ മനസ്സിലാക്കുന്നു എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു'-വിഷ് ഗന്ധി പറയുന്നു.

ത​െൻറ അടുക്കളയിൽ ഏഥർ ചാർജ് ചെയ്യുന്ന ചിത്രവും ലിങ്ക്ഡ്ഇന്നിൽ വിഷ് പങ്കുവെച്ചു. സംഭവം നടന്ന അപ്പാർട്ട്മെൻറ്​ സമുച്ചയം ബന്നാർഘട്ട റോഡിലെ ഹുളിമാവിലാണ്. '300 താമസക്കാരിൽ മൂന്നുപേർക്ക് മാത്രമാണ് ഇലക്ട്രിക് സ്​കൂട്ടറുകൾ ഉള്ളത്. അവയിൽ രണ്ടെണ്ണം മാറ്റാവുന്ന ബാറ്ററികൾ ഉള്ളതിനാൽ അവ അവരുടെ വീട്ടിൽ ചാർജ് ചെയ്യുന്നു. ഈ വ്യക്തിക്ക് പാർക്കിങ്​ സൗകര്യവും ഇല്ല. ഞങ്ങൾക്ക് ഒരു ചാർജിങ്​ പോയിൻറ്​ ഇല്ലാത്തപ്പോൾ, എങ്ങനെയാണ് അദ്ദേഹത്തിന് സൗകര്യം നൽകുന്നത്? ഞങ്ങളുടെ അസോസിയേഷൻ താമസക്കാർക്ക് യഥാസമയം ചാർജിങ്​ ഇൻഫ്രാസ്ട്രക്​ചർ നൽകാൻ പദ്ധതിയിടുന്നുണ്ട്​. അതിന് കുറച്ച് സമയമെടുക്കും'-സംഭവത്തിൽ പ്രതികരിച്ച അപ്പാർട്ട്മെൻറ്​ സമുച്ചയത്തി​െൻറ മാനേജരായ രമേശ് എംഎസ് പറഞ്ഞു,

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric scooterAtherapartmentcharging point
News Summary - Owner charges Ather electric scooter in 5th floor after apartment denies permission for charging point
Next Story