Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഒാല ഇ.വിയുടെ വേഗത എത്ര...

ഒാല ഇ.വിയുടെ വേഗത എത്ര വേണമെന്ന്​ സി.ഇ.ഒ​? 100 മതിയെന്ന്​ ആരാധകർ

text_fields
bookmark_border
Ola electric scooter likely to have top speed in excess
cancel

ഒാല ഇ.വി സ്​കൂട്ടറുകളുടെ വേഗത, റേഞ്ച്​ എന്നിവയിൽ കമ്പനി അധികൃതർ ഇനിയും അവസാന തീരുമാനത്തിലെത്തിയിട്ടില്ല. നിലവിൽ പലതരം അഭ്യൂഹങ്ങളാണ്​ ഇക്കാര്യത്തിൽ പ്രചരിക്കുന്നത്​. 150 കിലോമീറ്റർ റേഞ്ചാണ്​ വാഹനത്തിന്​ പ്രതീക്ഷിക്കുന്നത്​. വേഗതയുടെ കാര്യത്തിലും കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ഇൗ സമയത്താണ് ഒാല സി.ഇ.ഒ ഭവിഷ്​ അഗർവാൾ ട്വിറ്ററിൽ ഒരു ചോദ്യം ചോദിക്കുന്നത്​. ഒാലക്ക്​ എത്ര വേഗത വേണമെന്നായിരുന്നു ചോദ്യം. 80, 90, 100 എന്നിങ്ങനെ ഒാപ്​ഷനുകളും അദ്ദേഹം തശന്ന നൽകിയിരുന്നു. സ്വാഭാവികമായും 100​നാണ്​ കൂടുതൽ വോട്ട്​ ലഭിച്ചത്​. പക്ഷെ അവസാന തീരുമാനത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും.

വാഹന വിപണന രംഗത്ത്​ പുതിയൊരു രീതി പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്​​ ഒാല ഇലക്​ട്രിക്​. തങ്ങളുടെ ഇ.വി സ്​കൂട്ടറുകൾ ഉപഭോക്​താക്കളുടെ വീട്ടിലെത്തിക്കാനാണ്​ ഒാല ലക്ഷ്യമിടുന്നത്​. വാഹനം ഹോ​ം ഡെലിവറി ചെയ്യുമെന്ന്​ കമ്പനി ഒൗദ്യോഗികമായി സ്​ഥിരീകരിച്ചിട്ടുണ്ട്​. 10 നിറങ്ങളിൽ ലഭ്യമാകുന്ന വാഹനത്തിന്​ എസ്​ 1, എസ്​ 1 പ്രോ എന്നിങ്ങനെ രണ്ട്​ വേരിയൻറുകളാവും ഉണ്ടാവുക. പരമ്പരാഗത ഡീലർഷിപ്പ്​ സങ്കൽപ്പത്തിന്​ പകരം എക്​സ്​പീരിയൻസ്​ സെൻററുകൾ തുറക്കുകയും വാഹന ഡെലിവറി ഉൾപ്പടെയുള്ളവയിൽ വിപ്ലവകരമായ കാര്യങ്ങൾ ​െകാണ്ടുവരികയും ചെയ്യുകയാണ്​ ഒാലയുടെ ലക്ഷ്യമെന്നാണ് സൂചന.


നേരത്തേ 499 രൂപക്ക്​ വാഹനം ബുക്ക്​ ചെയ്യാനുള്ള അവസരവും ഒാല നൽകിയിരുന്നു. ബുക്കിങ്​ തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം എന്ന മാജിക്​ നമ്പരിലെത്താനും ഒാലക്കായി. ജൂലൈ 15നാണ്​ ഇ.വി സ്​കൂട്ടർ ബുക്കിങ്​ ആരംഭിച്ചത്​. ബുക്കിങ്​ എന്നതിനുപകരം റിസർവ്വേഷൻ എന്നാണ്​ കമ്പനി ഇൗ പ്രക്രിയയെ വിളിച്ചത്​. തുക കുറവായതിനാലാണ്​ ഇത്രയധികം ബുക്കിങ്​ ലഭിച്ചതെന്നാണ്​ സൂചന. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീ ബുക്കിങ്​ ലഭിക്കുന്ന വാഹനമായി ഒാല ഇ.വി മാറി.



'ഞങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​. ഉപഭോക്തൃ മുൻഗണനകൾ ഇവികളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണ് ഇത്​. ഓല സ്കൂട്ടർ ബുക്ക് ചെയ്​ത്​ ഇവി വിപ്ലവത്തിൽ പങ്കുചേർന്ന എല്ലാ ഉപഭോക്താക്കൾക്കും നന്ദി പറയുന്നു. ഇത് ഒരു തുടക്കം മാത്രമാണ്'-ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olaelectric scooterrangespeed
Next Story