Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightപാലും പച്ചക്കറിയുമായി...

പാലും പച്ചക്കറിയുമായി ന്യൂറോ സ്വയം വരും; ഇത്​ റോബോ ടാക്​സികളുടെ കാലം

text_fields
bookmark_border
പാലും പച്ചക്കറിയുമായി ന്യൂറോ സ്വയം വരും; ഇത്​ റോബോ ടാക്​സികളുടെ കാലം
cancel

സ്വയം ഓടുന്ന വാഹനത്തിന്​ നിരത്തിലിറങ്ങാൻ അനുമതി നൽകി അമേരിക്കൻ സംസ്​ഥാനമായ കാലിഫോർണിയ. സംസ്ഥാനത്തിന്‍റെ ആദ്യത്തെ വാണിജ്യ അനുമതിയാണ്​ ന്യൂറോ കമ്പനിക്ക്​ കാലിഫോർണിയയിലെ മോട്ടോർ വാഹന വകുപ്പ് (ഡിഎംവി) നൽകിയിരിക്കുന്നത്​. ഗൂഗിളിൽ നിന്ന്​ രാജിവച്ച രണ്ട്​ എഞ്ചിനീയർമാർ ചേർന്നാണ്​ ന്യൂറോ കമ്പനി ആരംഭിച്ചത്​. 2020 ഏപ്രിലിൽ പരീക്ഷണയോട്ടത്തിനുള്ള ലൈസൻസ് ന്യുറോയുടെ ആളില്ലാ കാറിനു ലഭിച്ചിരുന്നു. സിലിക്കൺവാലി ആസ്​ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂറോ കമ്പനിയുടെ​ ബേ ഏരിയ ആസ്ഥാനത്തിന് സമീപമുള്ള രണ്ട് കൗണ്ടികളുടെ റോഡുകളിലാണ്​ വാഹനം ഓടിക്കാൻ അനുമതിയുള്ളത്​.


വാണിജ്യാവശ്യങ്ങൾക്കാവും ന്യൂറോ സർവീസ്​ നടത്തുക. സാധനങ്ങളുടെ ഡെലിവറിയാകും തങ്ങളാദ്യം നടത്തുകയെന്നാണ്​ ന്യൂറോ പറയുന്നത്​. ഇതിനായി പങ്കാളിയെ തേടുകയാണ്​ ന്യൂറോ. ആദ്യത്തെ വാണിജ്യ വിന്യാസം ഉടൻ പ്രഖ്യാപിക്കുമെന്ന് ന്യൂറോ അധികൃതർ പറയുന്നു. നിലവിൽ ടൊയോട്ട പ്രയൂസ്​ കാറുകളാണ്​ ന്യൂറോക്കായി സർവീസ്​ നടത്തുന്നത്​. ഇത്​ തങ്ങളുടെ സ്വന്തം ഇലക്ട്രിക് ആർ 2 വാഹനങ്ങൾക്ക്​ ഉടൻതന്നെ വഴിമാറുമെന്ന്​ ന്യൂറോ അധികൃതർ അറിയിച്ചു. ന്യൂറോ ആർ 2 വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ചരക്ക് കൊണ്ടുപോകുന്നതിനാണ്.

അതിനാൽതന്നെ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാവും വാഹനം മുൻഗണന നൽകുക. ആർ 2 വാഹനങ്ങളുടെ ഉത്പാദനം കൈകാര്യം ചെയ്യുന്നത് കാർ നിർമാതാക്കളായ റഷ് ആണ്. താപനില നിയന്ത്രണങ്ങൾക്ക് പുറമേ ഒരു വലിയ ക്യാബിനും വാഹനത്തിലുണ്ട്​. ഓ​ട്ടോണമസ്​ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഡാർ സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുണ്ട്​.

അടിയന്തിര വാഹനങ്ങളുടെ സൈറണുകളും തിരിച്ചറിയാനും കഴിയും. ഉപഭോക്തൃവസ്തുക്കളുടെ ഡെലിവറികൾക്കാവും വാഹനം തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അവശ്യ സാധനങ്ങൾ, രക്തമോ മരുന്നുകളോ പോലുള്ള ജീവൻരക്ഷാ ഉത്​പന്നങ്ങൾ തുടങ്ങിയവ എത്തിക്കാൻ ഈ വാഹനങ്ങൾ സഹായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:californiaautonomous carsNuroself-driving cars
Next Story