Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nitin Gadkari clarifies statement on ‘additional tax
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഡീസൽ വാഹനങ്ങൾക്ക്​...

ഡീസൽ വാഹനങ്ങൾക്ക്​ അധിക നികുതി ചുമത്തുമെന്ന്​ പ്രചരണം; വിശദീകരണവുമായി കേന്ദ്ര ഗതാഗത മന്ത്രി -ഫാക്ട്​ ചെക്ക്​

text_fields
bookmark_border

വാഹനം വാങ്ങാന്‍ ആലോചിക്കുന്നവരില്‍ 40 ശതമാനവും ഇലക്ട്രിക് കാറുകളേക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം പറയുന്നത്. വില കൂടുതലാണ്​ എന്നതാണ്​ ഇ.വി മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. വാഹനങ്ങൾ കൂടുതൽ പ്രായോഗികവും വിലകുറഞ്ഞതും ആയാൽ ഇലക്​ട്രിക്​ വാഹനങ്ങൾ നിരത്തുകൾ പൂർണമായും കീഴടക്കുന്ന കാലം അതിവിദൂരമല്ല.

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്​ ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന കേന്ദ്രം ആലോചിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഡീസൽ വാഹനങ്ങൾക്ക്​ 10 ശതമാനം അധിക നികുതി ഈടാക്കാനുളള തയ്യാറെടുപ്പിലാണ് കേന്ദ്രം എന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ ഡീസൽ വാഹനയുടമകൾക്ക് ആശ്വാസമായിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ വിശദീകരണം.

10 ശതമാനം അധിക നികുതി ചുമത്തുന്നതിനുള്ള നടപടിയെപറ്റി കേന്ദ്രം ഇപ്പോൾ ആലോചിക്കുന്നില്ല എന്നും അത് പരിഗണനയിൽ ഇല്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. 2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ്.

ഡീസല്‍ കാറുകളുടെ എണ്ണം ഒമ്പതുവര്‍ഷത്തിനിടെ 33 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞിരുന്നു. 2070-ല്‍ സീറോ കര്‍ബണ്‍ ലക്ഷ്യം കൈവരിക്കുകയാണ് കേന്ദ്രത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം.ലോകരാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഡീസല്‍ - പെട്രോള്‍ വാഹനങ്ങള്‍ വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍നിര വാഹന നിര്‍മാതാക്കളും പരമ്പരാഗത വാഹനങ്ങളെ കൈയൊഴിയാന്‍ തയ്യാറെടുക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaxNitin GadkariDiesel Vehicles
News Summary - Nitin Gadkari clarifies statement on ‘additional tax on diesel vehicle purchase’, says ‘no such plans yet’
Next Story