Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
New Maruti Suzuki Baleno to pack in more tech and features
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightപുത്തൻ ഫീച്ചറുകൾ,...

പുത്തൻ ഫീച്ചറുകൾ, സ്​റ്റൈൽ ; പുതിയ ബലേനോ ഒരു സംഭവമാണ്​

text_fields
bookmark_border

2022ൽ തങ്ങളുടെ ബെസ്​റ്റ്​ സെല്ലറുകളിൽ ഒന്നായ ബലേനോയുടെ മുഖംമിനുക്കാനൊരുങ്ങുകയാണ്​ മാരുതി സുസുകി. 2015 ഒക്​ടോബർ 24നാണ്​ ബലേനോ ഇന്ത്യൻ നിരത്തുകളിൽ എത്തിയത്​. രാജ്യത്ത്​ ബലേനോ വമ്പൻ ഹിറ്റായതും വിൽപ്പന ഗ്രാഫുകൾ ഉയർത്തിയതും പിന്നീടുള്ള ചരിത്രം. 2019ൽ ബലേനോ ചെറിയൊരു മുഖംമിനുക്കലിന്​ വിധേയമായിരുന്നു. അന്ന്​ കാര്യമായ മാറ്റമൊന്നും വാഹനത്തിൽ വരുത്തിയിരുന്നില്ല. വരുംവർഷത്തിൽ പുതിയ കെട്ടിലുംമട്ടിലും ബലേനോയെ നിരത്തിൽ എത്തിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

മാറ്റങ്ങൾ

പരിഷ്​കരിച്ച സ്വിഫ്റ്റിനെപ്പോലെ ലളിതമായൊരു ഫെയ്‌സ്‌ലിഫ്റ്റല്ല ബലേനോക്ക്​​ ലഭിക്കുന്നത്​. ചോർന്ന ചിത്രങ്ങൾ അനുസരിച്ച് മുന്നിലെ വിശാലമായ പുതിയ ഗ്രില്ലും, പുനർരൂപകൽപ്പന ചെയ്​ത ഹെഡ്‌ലാമ്പുകളും ബോണറ്റും വാഹനത്തിനുണ്ട്. വാഹനത്തി​െൻറ മിക്കവാറും എല്ലാ ബോഡി പാനലുകളും പുനർരൂപകൽപ്പന ചെയ്​തു​. മുൻവശത്തുനിന്ന് നോക്കുമ്പോൾ, കാർ മുൻഗാമിയേക്കാൾ വീതിയുള്ളതായി തോന്നും. പുതുക്കിയ ടെയിൽഗേറ്റ്, ബമ്പർ, ബൂട്ട്-ലിഡ്, ടെയിൽ-ലാമ്പുകൾ എന്നിവയും മാറ്റങ്ങളിൽ​പ്പെടും. ആകർഷകമായ ഡിസൈനിലുള്ള അലോയ് വീലുകളും നൽകിയിട്ടുണ്ട്​.

എൽ-ആകൃതിയിലുള്ള റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകളാണ്​ മറ്റൊരു പ്രത്യേകത​. വേരിയന്റ്​ അനുസരിച്ച് എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകളും പ്രൊജക്​ടർ ഹെഡ്​ലാമ്പ്​ സജ്ജീകരണവും ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്​ത ഗ്രില്ല്​ ചിരിക്കുന്ന മുഖം വാഹനത്തിന്​ നൽകും. ഫ്രണ്ട് ബമ്പറിന് കോൺട്രാസ്റ്റ് ബ്ലാക്ക് പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള വിശാലമായ എയർഡാമും ഇരുവശത്തും ഫോഗ് ലാമ്പ് യൂനിറ്റുകൾക്കായി രണ്ട് പ്രത്യേക കമ്പാർട്ടുമെന്റുകളും ഉണ്ട്.


ഇന്റീരിയർ

ഏതാനും ആഴ്‌ചകൾക്കുമുമ്പ്​ പുറത്തുവന്ന ഇൻറീരിയർ ചിത്രങ്ങൾ അനുസരിച്ച്​ കാര്യമായ മാറ്റങ്ങൾ ഉള്ളിൽ കാണാനാകും. പൂർണമായും പരിഷ്​കരിച്ച ഡാഷ്‌ബോർഡാണ്​ വാഹനത്തിന്​ നൽകിയിട്ടുള്ളത്​​. എസി വെന്റുകൾ ഇപ്പോൾ തിരശ്ചീനമായി വി ആകൃതിയിലാണുള്ളത്​. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ മധ്യത്തിലും സ്ഥാപിച്ചിരിക്കുന്നു.

നിലവിലെ 7.0-ഇഞ്ച് സ്​മാർട്ട്​ പ്ലേ സിസ്റ്റത്തേക്കാൾ വലുതാണ്​ പുതിയ സംവിധാനം. ഇൻറർനാഷനൽ മാർക്കറ്റിൽ ഇറങ്ങിയ എസ്​ ക്രോസിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാകും ഉൾപ്പെടുത്തുക. ഇത്​ 9.0-ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ളതാകുമെന്നാണ്​ സൂചന. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഫീച്ചർ ചെയ്യും​. സിം കാർഡോടുകൂടി സ്​മാർട്ട്​ കണക്​ട്​ സിസ്​റ്റമാകും ഒരു പ്രത്യേകത.

മാരുതി നിലവിൽ സുസുകി കണക്​ട്​ ടെലിമാറ്റിക്‌സ് സൊല്യൂഷൻ അതിന്റെ മോഡൽ ശ്രേണിയിലുടനീളം ഒരു ഓപ്ഷനായി വാഗ്​ദാനം ചെയ്യുന്നുണ്ട്​. എന്നിരുന്നാലും ഈ സിസ്റ്റം ഫീച്ചറുകളുടെ കാര്യമെടുത്താൽ പരിമിതമാണ്. പുതിയ ബലേനോയിൽ കൂടുതൽ ആധുനികമായ കണക്​ട്​ ഫീച്ചറുകൾ ഉൾപ്പെടുത്തും. സ്വിഫ്റ്റിലേതിന്​ സമാനമായിരിക്കും സ്റ്റിയറിംഗ് വീൽ. എ.സി നിയന്ത്രണ സ്വിച്ചുകളും പുതിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്​. അവ ഇഗ്നിസിലേതിന് സമാനമായി കാണപ്പെടും. ഇൻസ്ട്രുമെന്റ് ക്ലസ്റ്റൻ പൂർണമായും ഡിജിറ്റലാവാനും സാധ്യതയുണ്ട്​


എഞ്ചിനിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. നിലവിൽ രണ്ട് 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന്​ കരുത്തേകുന്നത്. ഒന്ന് 83 എച്ച്‌പി ഉത്പാദിപ്പിക്കുന്നതും മറ്റൊന്ന് 12 വി മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 90 എച്ച്‌പി ഉത്പാദിപ്പിക്കുന്നതുമാണ്​. ഇവ അതേപടി നിലനിർത്തുമെന്നാണ്​ സൂചന. കാറിന്റെ ഫുൾ-ഹൈബ്രിഡ് പതിപ്പിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്​. ടാറ്റ, ഹ്യുണ്ടായ് എന്നിവയിൽ നിന്നുള്ള പുതിയ ഉൽപ്പന്നങ്ങൾ വന്നതോടെയാണ്​ ബലേനോ പരിഷ്​കരിക്കാൻ മാരുതി തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti SuzukifacelifthatchbackBaleno
News Summary - New Maruti Suzuki Baleno to pack in more tech and features
Next Story