Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നഞ്ചിയമ്മയുടെ യാത്രകൾ ഇനി ​കിയ എസ്​.യു.വിയിൽ
cancel

നഞ്ചിയമ്മയുടെ യാത്രകൾ ഇനി ​കിയ എസ്​.യു.വിയിൽ

text_fields
bookmark_border
സോണറ്റിന്റെ 1.2 ലീറ്റർ പെട്രോൾ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക സ്വന്തമാക്കിയത്

ഗായികയും അഭിനേത്രിയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മ പുതിയ വാഹനം സ്വന്തമാക്കി. കിയ സോണറ്റ് എസ്​.യു.വിയാണ്​ ഈ അനുഗ്രഹീത കലാകാരിയുടെ യാത്രകൾക്ക്​​ ഇനി കൂട്ടുണ്ടാവുക. സോണറ്റിന്റെ 1.2 ലീറ്റർ പെട്രോൾ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക സ്വന്തമാക്കിയത്. വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വിഡിയോ ഷോറൂമുകാർ പങ്കുവച്ചിട്ടുണ്ട്.

9.64 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിന്‍റെ പെട്രോൾ വേരിയന്റാണ് ഗായിക സ്വന്തമാക്കിയത്. റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാം കണക്കാക്കുമ്പോൾ എസ്‌യുവിയുടെ ഓൺ-റോഡ് വില ഏകദേശം 11.47 ലക്ഷം രൂപയോളം വരും. KL50 L 0224 നമ്പറാണ് വാഹനത്തിന് ലഭിച്ചത്.

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. ഇതോടൊപ്പം നിരവധി ഗിയർബോക്‌സ് ഓപ്ഷനുകളും വേരിയന്റുകളും കിയ നൽകുന്നുണ്ട്. നഞ്ചിയമ്മ സ്വന്തമാക്കിയ സോണറ്റ് എച്ച്ടികെ പ്ലസ് വേരിയന്റിന് തുടിപ്പേകുന്നത് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്.

4.2 ഇഞ്ച് കളർഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എൽഇഡി മൂഡ് ലൈറ്റുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ടർബോ ഡിസിടി പതിപ്പുകൾക്കുള്ള പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും കിയ സോണറ്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nanjiamma's trips are now in Kia SUV
Next Story