Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ പാർക്കിങ്ങിൽ വാഹനം; സ്കൂട്ടറിനൊപ്പം ഉടമയേയും പൊക്കി മാറ്റി പൊലീസ് -വിഡിയോ

text_fields
bookmark_border
വീഡിയോ വൈറലായതോടെ വിശദമായ അന്വേഷണത്തിന് ട്രാഫിക് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്
Nagpur traffic police lift scooter from no parking zone with its owner atop, see viral video
cancel
Listen to this Article

നാഗ്‌പുർ (മഹാരാഷ്ട്ര): നോ പാർക്കിങ് ഏരിയയിൽ ഇരുചക്ര വാഹനം പാർക് ചെയ്‌തയാൾ പുതിവാല് പിടിച്ചു. സ്‌കൂട്ടറിനൊപ്പം ഉടമയെയും ക്രെയിനില്‍ തൂക്കിയെടുത്ത് ട്രാഫിക് പൊലീസ്.

നാഗ്‌പൂർ നഗരത്തിലെ സദർ ഏരിയയിലെ അഞ്ജുമാൻ കോംപ്ലക്‌സിന് സമീപമാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ക്രെയിനില്‍ തൂങ്ങിക്കിടക്കുന്ന സ്‌കൂട്ടറും അതിന് മുകളിലിരിക്കുന്ന യാത്രികനുമാണ് വിഡിയോയിൽ കാണുന്നത്. വീഡിയോ വൈറലായതോടെ വിശദമായ അന്വേഷണത്തിന് ട്രാഫിക് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്.

സ്‌കൂട്ടര്‍ പൊക്കാന്‍ ട്രാഫിക് വിഭാഗത്തിന്‍റെ ഹൈഡ്രോളിക് ക്രെയിൻ എത്തിയ ഉടൻ സ്‌കൂട്ടറില്‍ ഉടമ കയറിയിരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ താൻ വാഹനം പാർക് ചെയ്തില്ലെന്നും സ്കൂട്ടറിൽ ഇരിക്കുകയായിരുന്നെന്നും ഉടമ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nagpur traffic police lift scooter from no parking zone with its owner atop, see viral video
Next Story