Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Music maestro A.R. Rahman buys Lamborghini Urus S worth Rs 4.18 crore
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightപാട്ടുകേട്ട്​ പോകാൻ...

പാട്ടുകേട്ട്​ പോകാൻ ഉറുസ്​; പുതിയ ലംബോർഗിനി സ്വന്തമാക്കി റഹ്​മാൻ

text_fields
bookmark_border

ലംബോർഗിനിയുടെ സൂപ്പർ എസ്​.യു.വി ഉറുസ്​ സ്വന്തമാക്കിയവരുടെ കൂട്ടത്തിൽ ഇനി സംഗീതസംവിധായകൻ എ.ആർ.റഹ്​മാനും. 4.18 കോടി വിലമതിക്കുന്ന ഉറൂസ് എസ്​ എസ്​.യു.വിയാണ്​ റഹ്മാന്റെ ഗരാജിലെ പുതിയ അതിഥി. ഇന്ത്യൻ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡൽ കൂടിയാണ്​ ഉറുസ്​ എസ്​. എയർ സസ്‌പെൻഷൻ സംവിധാനത്തോടുകൂടിയാണ് വാഹനം വിപണിയിൽ എത്തുന്നത്.

രോഹിത് ഷെട്ടി, ബാദ്ഷാ, രൺവീർ സിംഗ്, രോഹിത് ശർമ്മ, രജനികാന്ത്, കാർത്തിക് ആര്യൻ, ആകാശ് അംബാനി, ജൂനിയർ എൻടിആർ എന്നിവരെല്ലാം ഉറൂസ് ഉടമകളിലെ പ്രമുഖരാണ്. മലയാള സിനിമയിൽ പൃഥിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയവരും ഈ ആഡംബര സ്പോർട്‌സ് എസ്‌യുവിയിൽ കറങ്ങുന്നവരാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും അടുത്തിടെ ഉറൂസ് S സ്വന്തമാക്കിയിരുന്നു.

ഉറുസിന്‍റെ കൂടുതൽ യാത്രാസുഖമുള്ള വേരിയന്‍റാണ്​ റഹ്​മാൻ തിരഞ്ഞെടുത്തിരിക്കുന്നത്​.പെർഫോമന്റെ എന്ന സ്​പോർട്​സ്​ വേരിയന്‍റുകൂടി ഉറുസിന്​ ലാംബോ നൽകിയിട്ടുണ്ട്​. പെർഫോർമന്റെ വേരിയന്റിൽ ട്രാക്ക്​ ഓറിയന്‍റഡ്​ ഫിക്സഡ് കോയിൽ സ്പ്രിംഗ് സസ്​പെൻഷൻ സംവിധാനമാണ്​ വരുന്നത്​. റഹ്​മാന്‍റെ പുതിയ ലംബോർഗിനി ഉറൂസ് S ചെന്നൈയിലെ ഒരു ഡീറ്റെയ്‌ലിംഗ് സ്റ്റുഡിയോയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


സ്റ്റാന്‍ഡേര്‍ഡ് ഉറൂസിന്റെ പകരക്കാരനായിട്ടാണ് ഉറൂസ് S വിപണിയിലെത്തിയത്. ഈ വര്‍ഷം തുടക്കത്തില്‍ വിപണിയിലെത്തിയ മോഡൽ ഇതിനോടകം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ട്രാഡ, സ്‌പോർട്, കോർസ എന്നിവയ്‌ക്ക് പുറമേ സാൻഡ്​, സ്‌നോ, മഡ് എന്നിങ്ങനെ മൂന്ന് ഓഫ്-റോഡ് മോഡുകളും എസ്‌യുവിയുടെ ഭാഗമാണ്. ബിയാൻകോ മോണോസെറസിന്റെ ക്ലാസി കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ ഉറുസ്​ ആണ്​ ഓസ്‌കാർ ജേതാവ് സ്വന്തമാക്കിയിരിക്കുന്നത്.

റഹ്മാൻ സ്വന്തമാക്കിയിരിക്കുന്ന ഉറൂസിന് 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഉറുസ് പെർഫോമന്റെ പോലെ തന്നെയുള്ള ഈ എഞ്ചിന് പരമാവധി 666 bhp കരുത്തിൽ 850 Nm ടോർക്​ വരെ ഉത്പാദിപ്പിക്കാൻ കഴിയും. എട്ട്​-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 3.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. മണിക്കൂറില്‍ 305 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.


ഉറൂസ് S എസ്‌യുവിയില്‍ ലെതര്‍ ഇന്റീരിയറാണ് ലംബോർഗിനി ഒരുക്കിയിട്ടുള്ളത്. അല്‍കന്റാര ഇന്റീരിയര്‍ വേണമെന്നുണ്ടെങ്കില്‍ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. വോൾവോ, മെർസിഡീസ് ബെൻസ് പോലുള്ള ബ്രാൻഡുകളുടെ മോഡലുകളാണ് റഹ്മാൻ ഉപയോഗിച്ചിരുന്നത്. അടുത്തിടെ റഹ്​മാന്‍റെ മക്കൾ പോർഷെ ടൈകാൻ ഇ.വിയും സ്വന്തമാക്കിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A.R. RahmanLamborghini Urus
News Summary - Music maestro A.R. Rahman buys Lamborghini Urus S worth Rs 4.18 crore
Next Story