Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MS Dhoni clicks candid selfie with traffic cop, wins the internet
cancel

ട്രാഫിക്​ പൊലീസുകാരനൊപ്പം സെൽഫി; ‘തല’യുടെ ലാളിത്യത്തെ വാഴ്ത്തി ആരാധകർ

text_fields
bookmark_border
കാറിൽ ഇരിക്കുന്ന ധോണിയോടൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ പകർത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്

റാഞ്ചി: ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ഫോട്ടോയെടുക്കുന്നതിനായി കാര്‍ നിർത്തിക്കൊടുത്ത ക്രിക്കറ്റ്​ താരം മഹേന്ദ്ര സിങ്​ ധോണിയുടെ ലാളിത്യത്തെ പ്രശംസിച്ച്​ ആരാധകർ. റാ‍ഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ​ ധോണിക്കൊപ്പമുള്ള ചിത്രം പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കാറിൽ ഇരിക്കുന്ന ധോണിയോടൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ പകർത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

42 കാരനായ ക്രിക്കറ്റ് താരം ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ സ്ഥിരമായി എത്താറുള്ളതാണ്​. തന്റെ ഫിറ്റ്‌നസ് നിലനിർത്താനും ക്രിക്കറ്റ്​ പരിശീലിക്കാനും ധോണി പതിവായി സന്ദർശിക്കുന്ന സ്ഥലമാണിത്. ജന്മനാടായ റാഞ്ചിയിലുള്ളപ്പോഴെല്ലാം ധോണി ഇവിടത്തെ സ്റ്റേഡിയത്തിലാണു പരിശീലിക്കുക. അവിടെവച്ചാണ് സെൽഫി എടുത്തിരിക്കുന്നത്​.​ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയിട്ട് വർഷങ്ങളായെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ ക്യാപ്റ്റനായി ധോണി കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ചെന്നൈ വീണ്ടും കിരീടം നേടിയതോടെ ഐപിഎല്ലിന്റെ 2024 സീസണിലും ധോണി കളിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഐപിഎൽ തിരക്കുകൾ ഒഴിഞ്ഞതിനാല്‍ കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോണിയിപ്പോൾ താമസിക്കുന്നത്. ധോണി തന്‍റെ പുതിയ കിയ ഇവി6 ഇലക്​ട്രിക്​ കാറിൽ വീട്ടിലേക്ക് പോകുന്നതിന്‍റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു മുൻപ് ധോണി തന്റെ സി.എസ്​.കെ ടീമംഗങ്ങളായ റുതുരാജ് ഗെയ്‌ക്‌വാദ്, കേദാർ ജാദവ് എന്നിവരോടൊപ്പം EV6 ഓടിക്കുന്നതും പസമൂഹമാധ്യമങ്ങളിൽ വന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MS Dhoni clicks candid selfie with traffic cop, wins the internet
Next Story