Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mohanlal received the new caravan in person; A view of the moving palace can be seen
cancel

പുതിയ കാരവൻ നേരിട്ടെത്തി ഏറ്റുവാങ്ങി മോഹൻലാൽ; ചലിക്കുന്ന കൊട്ടാരത്തിന്റെ കാഴ്ച്ചകൾ കാണാം

text_fields
bookmark_border
കിടിപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്

ദിവസങ്ങൾക്ക് മുമ്പാണ് നടൻ മോഹൻലാലിന്റെ പുതിയ കാരവാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ബ്രൗൺ നിറത്തിലുള്ള ആഡംബര കാരവാനാണ് താരത്തിനായി നിർമിച്ചത്. ഇഷ്ടനമ്പറായ 2255 ലാണ് കാരവൻ രജിസ്റ്റർ ചെയ്തിരുന്നത്. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.


കാരവാൻ മോഹൻലാലിന് കൈമാറിയപ്പോൾ എടുത്ത ചിത്രങ്ങളാണ് നിലവിൽ പ്രചരിക്കുന്നത്. കാരവൻ നോക്കിക്കാണുന്ന മോഹൻലാലിനേയും ചിത്രത്തിൽ കാണാം. വാഹത്തിന്റെ വശങ്ങളിൽ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകൾ നൽകി അലങ്കരിച്ചിരിക്കുന്നു. ആഢംബരം നിറഞ്ഞ ഇന്റീരിയറാണ് വാഹനത്തിനുള്ളത്. കിടിപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ.


കേരളത്തിലെ സ്‌പെഷ്യൽ പർപ്പസ് വാഹനങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ് ബെൻസിന്റെ ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയത്. കിടിപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohanlal received the new caravan in person
Next Story