Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mohanlal new carvan with his favorite number
cancel

കിടപ്പുമുറി, അടുക്കള, ജിം; ആഡംബരപൂർണം ലാലേട്ടന്റെ പുതിയ കാരവൻ

text_fields
bookmark_border
2255ൽ ആണ് വാഹന നമ്പർ

ഇഷ്ടനമ്പറായ 2255ൽ ഒരു വാഹനം കൂടി സ്വന്തമാക്കി മോഹൻലാൽ. ബ്രൗൺ നിറത്തിലുള്ള ആഡംബര കാരവാനാണ് താരത്തിന്റെ ഗ്യാരേജിലെ പുതിയ അതിഥി. മുൻനിര വാണിജ്യ നിർമാതാക്കളായ ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നത്.

കേരളത്തിലെ സ്‌പെഷ്യൽ പർപ്പസ് വാഹനങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ് ഭാരത് ബെൻസിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. കിടിപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്.

വശങ്ങളിൽ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകൾ നൽകി അലങ്കരിച്ചിരിക്കുന്ന വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 3907 സി.സി ശേഷിയുള്ള നാല് സിലിണ്ടർ 4ഡി34ഐ സി.ആർ.ഡി.ഐ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mohanlal new carvan with his favorite number
Next Story