Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഒരു മിനി കൂപ്പറിൽ...

ഒരു മിനി കൂപ്പറിൽ 29പേർ; ഗിന്നസ് റെക്കോർഡ് അധികൃതരെപ്പോലും ഞെട്ടിച്ച വിഡിയോ

text_fields
bookmark_border
mini cooper: How many people can you accommodate in your
cancel

മിനി കൂപ്പർ എന്നാൽ പേരുപോലെതന്നെ അൽപ്പം 'മിനി'യായ വാഹനമാണ്. കഷ്ടിച്ച് അഞ്ചുപേരൊക്കെയാണ് ഇതിൽ കയറാനാവുക. ഇങ്ങിനൊരു വാഹനത്തിൽ 29 പേരെ കയറ്റി റെക്കോർഡ് ഇട്ടിരിക്കുകയാണ് ചൈനയിൽ നിന്നുള്ള സംഘം. സംഗതി നടന്നത് 2014 സെപ്റ്റംബർ അഞ്ചിനാണെങ്കിലും അതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗിന്നസ് അധികൃതരാണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പെൺകുട്ടികൾ മിനികൂപ്പറിൽ കയറുന്നതായാണുള്ളത്. ബൂട്ടിൽ ഉൾപ്പടെ കുത്തിനിറച്ചാണ് കാറിൽ ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സിയ ലീ എന്നയാളും മിനിയുടെ ചൈനീസ് ഡിവിഷനും സഹകരിച്ചാണ് റെക്കോർഡ് സ്ഥാപിച്ചത്. ചൈനയിലെ സിയാമെനിലെ ഗിന്നസ് സ്‌പെഷ്യൽ സെറ്റിൽ വെച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അധികൃതർ വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mini cooperGuinness World Records
News Summary - mini cooper: How many people can you accommodate in your car? Watch 29 people get inside a five-seater Mini Cooper
Next Story