Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഅംബാനിയുടെ...

അംബാനിയുടെ സുരക്ഷാവാഹനമായി എം.ജിയുടെ പതാകവാഹകൻ ഗ്ലോസ്​റ്ററും -വീഡിയോ വൈറൽ

text_fields
bookmark_border
MG Gloster luxury SUV is now a part of Ambani security convoy
cancel

ലോകത്തിലെതന്നെ ഏറ്റവുംവലിയ പണക്കാരിൽ ഒരാളായ മുകേഷ്​ അംബാനി ത​െൻറ സുരക്ഷയുടെ കാര്യത്തിൽ എന്നും ആശങ്കാകുലനായിരുന്നു. മോദി സർക്കാർ അധികാരത്തിൽ ഏറിയശേഷം അംബാനിക്ക്​ ഇസഡ്​ പ്ലസ്​ സുരക്ഷ ഏർപ്പെടുത്തുകയുംചെയ്​തു. അങ്ങിനെയാണ്​ അംബാനി ഒരു ഇന്ത്യക്കാരന്​ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന സുരക്ഷക്ക്​ അർഹനായിതീർന്നത്​. പ്രധാനമന്ത്രിക്കും പ്രസിഡൻറിനും ഉൾപ്പടെ ഇന്ത്യയിലാകെ 40ഒാളംപേർക്ക്​ മാത്രമാണ്​ ഇസഡ്​ പ്ലസ്​ സുരക്ഷ ലഭിക്കുന്നത്​. എന്നാൽ പ്രസിഡൻറും പ്രധാനമന്ത്രിയും ഒന്നും സഞ്ചരിക്കുന്ന വഴികളിലൂടെയല്ല അംബാനിയുടെ സുരക്ഷാവിഭാഗം യാത്ര ചെയ്യുന്നത്​. എന്നുവച്ചാൽ അംബാനിയുടെ കൂടെ പോകുന്നവർക്കും കുറച്ച്​ ആഡംബരമൊക്കെ കിട്ടും.


വർഷങ്ങൾക്ക് മുമ്പ് അംബാനി കുടുംബത്തിന് ഇസഡ് പ്ലസ്​ സുരക്ഷ ഏർപ്പെടുത്തു​േമ്പാൾ മഹീന്ദ്ര സ്കോർപിയോയും മാരുതി സുസുക്കി ജിപ്​സിയുമൊക്കെയായിരുന്നു സുരക്ഷാ വാഹനങ്ങൾ. അംബാനിയുടെ ബെൻസ്​ ഗാർഡിനും, ബെൻറ്​ലെ ബെൻറയേഗക്കും ഒപ്പം ഒാടിയെത്താൻ ഇൗ വാഹനങ്ങൾ മതിയാകുമായിരുന്നില്ല. അങ്ങിനെയാണ്​ അംബാനിയുടെ വാഹനവ്യൂഹത്തിൽ ആഡംബര കാറുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്​. ആദ്യമൊക്കെ ഇത്​ ടൊയോട്ട ഫോർച്യൂനറും ഫോർഡ്​ എൻഡവറുമൊക്കെ ആയിരുന്നു. പിന്നീടാണ്​ സെക്യൂരിറ്റി ഗാർഡുകൾക്കും സി‌ആർ‌പി‌എഫിനും പോലീസുകാർക്കും യാത്ര ചെയ്യാൻ അംബാനി കുടുംബം കുറേ ബി‌എം‌ഡബ്ല്യു എക്സ് 5 എസ്‌യുവികൾ വാങ്ങിയത്​. 75 ലക്ഷം വീതം വിലവരുന്ന ലക്ഷണമൊത്തെ ആഡംബര എസ്​.യു.വികളാണ്​ എക്​സ്​ 5.


ഒന്നും രണ്ടുമല്ല 36 സുരക്ഷാ ഉദ്യോഗസ്​ഥരാണ്​ അംബാനിക്ക്​ ഒപ്പം സദാസമയവും സഞ്ചരിക്കുന്നത്​. അതുകൊണ്ടുതന്നെ വാഹനങ്ങൾ ഒരുപാട്​ വേണ്ടിവരും. ഏറ്റവും പുതിയതായി എം.ജിയുടെ ഗ്ലാസ്​റ്റർ എസ്​.യു.വിയാണ്​ അംബാനിയുടെ വാഹനവ്യൂഹത്തിൽ ഇടംപിടിച്ചത്​. ​ഗ്ലോസ്​റ്റർ നയിക്കുന്ന അംബാനിയുടെ വാഹന വ്യൂഹത്തി​െൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിട്ടുണ്ട്​.

എം.ജി ഗ്ലോസ്​റ്റർ

എം.ജിയിൽ നിന്നുള്ള പൂർണ സജ്ജനായ എസ്​.യു.വിയാണ്​ ഗ്ലോസ്​റ്റർ​. ടൊ​േയാട്ട ഫോർച്യൂനർ, ഫോർഡ്​ എൻഡവർ എന്നിവർക്ക്​ പോന്ന എതിരാളി​. നാല് വേരിയൻറുകളിലും ആറ് അല്ലെങ്കിൽ ഏഴ് സീറ്റ് ലേഒൗട്ടിലുമാണ്​ വാഹനം വിപണിയിലെത്തുക. സൂപ്പർ, സമാർട്ട്, ഷാർപ്പ്, സാവി എന്നിവയാണ്​ വേരിയൻറുകൾ. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹാൻഡ് ഫ്രീ പാർക്കിംഗ്, ലൈൻ അസിസ്​റ്റ്​ ​തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ട്​. ഏഴ്​ സീറ്റ്​ സൂപ്പർ ട്രിമ്മിനാണ്​ 28.98 ലക്ഷം വിലയിട്ടിരിക്കുന്നത്​. ആറ്​ സീറ്റ്​ സ്​മാർട്ടിന്​ 30.98ലക്ഷവും ഏഴ്​ സീറ്റ്​ ഷാർപ്​ വേരിയൻറിന്​ 33.68ലക്ഷവും നൽകണം. ആറ്​ സീറ്റ്​ ഷാർപ്പിന്​ 33.98ഉം ഏറ്റവും ഉയർന്ന ആറ്​ സീറ്റ്​ സാവിക്ക്​ 35.38 ലക്ഷവും വിലവരും.

എഞ്ചിൻ

രണ്ട് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ്​ ഗ്ലോസ്​റ്റർ ലഭ്യമാവുക. ആദ്യത്തേതിൽ ഒറ്റ ടർബോചാർജറാകും ഉണ്ടാവുക. 163 എച്ച്പി കരുത്തും 375 എൻഎം ടോർകും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്​. രണ്ടാമത്തേത് 218 എച്ച്പിയും 480 എൻഎം ടോർകും പുറപ്പെടുവിക്കുന്ന ഇരട്ട ടർബോ യൂണിറ്റാണ്. എട്ട്​ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ഉയർന്ന മോഡലിൽ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകൾക്കൊപ്പം ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ ഡ്രൈവ് ഉൾപ്പെടുത്തിയിട്ടുണ്ട്​. കരുത്ത്​ കുറഞ്ഞ മോഡലിൽ ഫോർവീൽ ഡ്രൈവ്​ ഉണ്ടാകില്ല.


വേരിയൻറുകൾ

കമ്പനി വെബ്‌സൈറ്റ് അനുസരിച്ച് സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് ട്രിം ലെവലുകളിൽ ഗ്ലോസ്റ്റർ ലഭ്യമാകും. സാവി, സ്മാർട്ട് വേരിയൻറുകളിൽ 6 സീറ്റുകളുള്ള കോൺഫിഗറേഷൻ മാത്രമേ ലഭ്യമാകൂ. ഇതിൽ മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളായിരിക്കും. സൂപ്പർ 7 സീറ്റ് ലേഒൗട്ടജലാകും വരിക. ഷാർപ്പിൽ ആറ്​, ഏഴ്​ സീറ്റുകൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവും. സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്​പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻറ്​ കൺട്രോൾ എന്നിവ ഉൾപ്പെടും.

സൗകര്യങ്ങൾ

ചൈനീസ്​ കമ്പനികളുടെ പ്രത്യേകതയായ എക്യുപ്​മെൻറുകളിലെ ധാരാളിത്തം ഗ്ലോസ്​റ്ററിലും ഉണ്ടാകും. ഏറ്റവും ഉയർന്ന സാവി ട്രിമിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഐ-സ്മാർട്ട് കാർ ടെക്, പനോരമിക് സൺറൂഫ്, പ​േവർഡ് ആൻറ്​ ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വെൻറിലേഷൻ, മെമ്മറി, മസാജ് ഫംഗ്ഷൻ എന്നിവയുണ്ടാകും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റവുമായാണ്​ വാഹനം വരിക. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, പ​േവർഡ് ടെയിൽഗേറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.


സെമി ഓട്ടോണമസ് വാഹനം

സെമി ഓട്ടോണമസ് ഡ്രൈവർ സഹായ സംവിധാനങ്ങളും ഗ്ലോസ്​റ്ററിലുണ്ട്​. ഫോർഡ് എൻ‌ഡോവർ പോലുള്ള എതിരാളികളിൽ ഹാൻഡ്‌ ഫ്രീ പാർകിങ്​ അവതരിപ്പിക്കുമ്പോൾ, ലൈൻ അസിസ്​റ്റ്​, എമർജൻസി ബ്രേക്കിംഗ്, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങി ഇൗ വിഭാഗത്തിലെ പുതിയ കൂട്ടിച്ചേർക്കലുകളും വാഹനത്തിലുണ്ട്​.Show Full Article
TAGS:MG Gloster mukesh ambani security luxury SUV 
Next Story