Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightറിയർ ആക്​സിൽ...

റിയർ ആക്​സിൽ സ്​റ്റിയറിങ്​ മുതൽ പിന്നിലെ സീറ്റുകാർക്ക്​ മുൻ എയർബാഗ്​വരെ; ചരിത്രം തീർത്ത്​ പുതിയ എസ്​ ക്ലാസ്

text_fields
bookmark_border
Mercedes-Benz S-Class: Five firsts in flagship sedan
cancel

​ഒാരോ മെഴ്​സിഡസ്​ ബെൻസ്​ വാഹനവും പുറത്തിറങ്ങുന്നത്​ തീരാത്ത ആഡംബരങ്ങൾക്കൊപ്പം നൂറുകണക്കിന്​ പേറ്റൻറുകളുടെ അകമ്പടിയോടുംകൂടിയാണ്​. കാരണം തങ്ങളുടെ വാഹനത്തിനായി പുതിയ നൂറുകണക്കിന്​ കണ്ടുപിടിത്തങ്ങൾ ബെൻസ്​ എഞ്ചിനീയർമാർ ഒാരോ വർഷവും കണ്ടെത്താറുണ്ട്​. 2021 എസ്​ ക്ലാസും ഇതിൽനിന്ന്​ ഭിന്നമല്ല. അതിൽ എടുത്തുപറയേണ്ടത്​ ലോകത്ത്​ ആദ്യമായി പിൻസീറ്റ്​ യാത്രക്കാർക്ക്​ മുൻ എയർബാഗുകൾ അവതരിപ്പിക്കുന്നു എന്നതാണ്​. ഇതുവരെ പിൻസീറ്റുകാർക്കുവേണ്ടി കർട്ടൻ, സൈഡ്​ എയർബാഗുകളാണ്​ വാഹനങ്ങളിൽ കണ്ടുവന്നിരുന്നത്​. ​


പുതിയ എസ്​ ക്ലാസിൽ, മുന്നിലെ സീറ്റിന്​ പിറകിലായി ഒരു എയർബാഗുകൂടി പിടിപ്പിച്ചിട്ടുണ്ട്​. അങ്ങിനെ പിൻ സീറ്റുകൾ ആഡംബരത്തിലും സുരക്ഷയിലും അതി​െൻറ പരകോടിയിലെത്തുന്നുണ്ട്​ എസ്​ ക്ലാസിൽ. 2021 എസ്​ ക്ലാസിലെ ചില സമാനതകളില്ലാത്ത പ്രത്യേകതകൾ നമ്മുക്ക്​ പരിചയപ്പെടാം.

1.റിയർ ആക്‌സിൽ സ്റ്റിയറിങ്​

സൂപ്പർ കാറുകളിൽ സാധാരണയായി കാണപ്പെടുന്ന സവിശേഷതകളിൽ ഒന്നാണ് റിയർ ആക്‌സിൽ സ്റ്റിയറിങ്​.​ ഉയർന്ന വേഗതയിൽ വാഹനത്തി​െൻറ നിയന്ത്രണം നഷ്​ടമാകാതിരിക്കാൻ ഇത്​ സഹായിക്കും. എന്താണ്​ റിയർ ആക്‌സിൽ സ്റ്റിയറിങ്​? ലളിതമായി പറഞ്ഞാൽ സ്​റ്റിയറിങ്​ തിരിക്കു​േമ്പാൾ പിന്നിലെ വീലും തിരിയുന്ന സംവിധാനമാണിത്​. സാധാരണയായി വാഹനങ്ങളിൽ സ്​റ്റിയറിങ്​ തിരിക്കു​േമ്പാൾ മുൻ വീലുകൾ തിരിയുകയും വാഹനം വളയുകയുമാണ്​ ചെയ്യുന്നത്​. പിന്നിലെ വീൽകൂടി തിരിഞ്ഞാൽ വളവുകളിൽ അനായാസമായി മുന്നേറാൻ വാഹനത്തിനാകും. പുതിയ എസ് ക്ലാസിൽ സ്​റ്റിയറിങ്​ തിരിക്കു​േമ്പാൾ പിന്നിലെ വീലുകൾ ചെറുതായൊന്ന്​ തിരിഞ്ഞുതരും. അതിനർഥം മുന്നിലെപ്പോലെ അതേഅളവിൽ തിരിയുമെന്നല്ല. ​റിയർ ആക്‌സിലിലെ സ്​റ്റിയറിങ്​ ആംഗിൾ 4.5 ഡിഗ്രി വരെ ആണെന്ന് കമ്പനി പറയുന്നു.


2.ബെൻസ്​ യൂസർ എക്​സ്​പീരിയൻസ് (​NTG7 MBUX)

പുതിയ എസ്-ക്ലാസിൽ അരങ്ങേറുന്ന സംവിധാനങ്ങളിലൊന്നാണ്​ അധിക അളവിലുള്ള യൂസർ എക്​സ്​പീരിയൻസ്. മുൻ മോഡലിനേക്കാൾ 50 ശതമാനം കൂടുതലാണ് എം‌ബി‌യു‌എക്‌സി​െൻറ കംമ്പ്യൂട്ടിങ്​ പവർ. എസ്​ ക്ലാസിൽ അഞ്ച് സ്‌ക്രീനുകളാണ്​ യാത്രികർക്കായി ഒരുക്കിയിരിക്കുന്നത്​. ഇതിലൂ​ടെയുള്ള ഫേഷ്യൽ, വോയ്‌സ്, ഫിംഗർപ്രിൻറ് റെക്കഗ്​നിഷൻ കഴിവ്​ വാഹനത്തിൽ വർധിച്ചിട്ടുണ്ട്​. സിസ്റ്റത്തിന് 320 ജിബി സ്റ്റോറേജും 16 ജിബി റാമും നൽകിയതും ശ്രദ്ധേയമാണ്. ഡ്രൈവർ, യാത്രക്കാർ, വാഹനം എന്നിവ തമ്മിലുള്ള അനായാസമായ ബന്ധം എം‌ബി‌യു‌എക്‌സ്​വഴി സാധ്യമാകുമെന്നാണ്​ ബെൻസ്​ പറയുന്നത്​.


3.ഒ‌എൽ‌ഇഡി ഹെഡ് യൂണിറ്റ്, ഡിജിറ്റൽ ലൈറ്റ്

പുതിയ എസ്​ ക്ലാസിൽ ബെൻസി​െൻറ ഏറ്റവും പുതിയ ഡിജിറ്റൽ ലൈറ്റ്​ സംവിധാനമാണ്​ വരുന്നത്​. രാത്രിയിൽ വാഹനം ഒാടിക്കു​േമ്പാൾ​ അത്യാവശ്യ വിവരങ്ങൾ നമ്മുക്ക്​ കാണിച്ചുതരാൻ ഡിജിറ്റൽ ലൈറ്റിനാകും. വാഹനം ഒാടിച്ചുപോകുന്ന വഴിയിൽ ഒരു മനുഷ്യൻ നിന്നാൽ അത്​ പ്രത്യേകമായി ചൂണ്ടിക്കാണിച്ചുതരാൻ ഡിജിറ്റൽ ലൈറ്റിനാകും. അതുപോലെ ട്രാഫിക്​ സിഗ്​നലുകളെ തിരിച്ചറിഞ്ഞ്​ മുൻകൂട്ടി മുന്നറിയിപ്പ്​ തരാനും ലൈറ്റിനാകും. കൂടുതൽ വിശാലമായ ഹെഡ്​അപ്പ്​ ഡിസ്​പ്ലേയിലൂടെയാണ്​ വാഹനം ഇത്​ സാധ്യമാക്കുന്നത്​. മുന്നിലും പിന്നിലുമായി അഞ്ച്​ ഡിസ്​പ്ലേ സ്​ക്രീനുകളാണ്​ വാഹനത്തിലുള്ളത്​. ഇൻസ്​ട്രു​െമൻറ്​ ക്ലസ്​റ്റർ സ്​റ്റിയറിങ്​ വീലിന്​ മുന്നിൽ വലിയ സ്​ക്രീനിലേക്ക്​ മാറിയിട്ടുണ്ട്​.


4. തടസ്സമില്ലാത്ത ഡോർ ഹാൻഡിലുകൾ

എസ്-ക്ലാസിൽ ആദ്യമായാണ്​ മടങ്ങിപ്പോകുന്ന ഡോർ ഹാൻഡിലുകൾ അവതരിപ്പിക്കപ്പടുന്നത്​. റേഞ്ച്​ റോവർ മോഡലുകളിലൊക്കെ നാം നേരത്തേ കണ്ട പ്രത്യേകതയാണിത്​. നാം ഹാൻഡിലിൽ തൊടു​േമ്പാഴോ അൺലോക്ക്​ ചെയ്യു​േമ്പാഴോ അവ പുറത്തേക്ക്​ തള്ളിവരും. അല്ലാത്ത സമയങ്ങളിൽ ഡോർ ഹാൻഡിലുകൾ ഉള്ളിലായിരിക്കും. ക്ലീനായ വാഹന ഡിസൈനും​ ഇൗ സവിശേഷത സഹായിക്കും.

5. പിൻ എയർബാഗ്​

പുതിയ എസ്​ ക്ലാസിൽ മുന്നിലെ സീറ്റിന്​ പിറകിലായി രണ്ട്​ എയർബാഗുകൾകൂടി പിടിപ്പിച്ചിട്ടുണ്ട്​. പിൻ സീറ്റ്​ മാത്രക്കാർക്കുവേണ്ടിയാണിത്​. ലോകത്ത്​ ആദ്യമായാണ്​ ഒരു വാഹനത്തിനായി ഇത്തരമൊരു സംവിധാനം അവതരിപ്പിക്കപ്പെടുന്നത്​. പിന്നിലെ രണ്ട് യാത്രക്കാർക്ക്​ ഇതി​െൻറ സുരക്ഷ ലഭിക്കും. ശക്​തിയേറിയ കൂട്ടിയിടികളിൽ തലയിലും കഴുത്തിലും വരുന്ന പരിക്കുകൾ ഇവ തടയുമെന്നാണ്​ മെഴ്‌സിഡസ് അവകാശപ്പെടുന്നത്​.

Show Full Article
TAGS:Mercedes-Benz S-Class Airbag automobile 
Next Story