Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ താരകം മണ്ണിലിറങ്ങിയിട്ട്​ 100 വർഷങ്ങൾ; ബെൻസ്​ എന്ന മോഹമഞ്ഞ
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightആ താരകം...

ആ താരകം മണ്ണിലിറങ്ങിയിട്ട്​ 100 വർഷങ്ങൾ; ബെൻസ്​ എന്ന മോഹമഞ്ഞ

text_fields
bookmark_border

ചിലർക്കത്​ വിജയിച്ച മനുഷ്യരുടെ ലക്ഷണമാണ്​. ചിലർക്കാക​ട്ടെ സ്വപ്​ന സാഫല്യവും. ചിലർക്കിത്​ ആഡംബരങ്ങളുടെ താവളമാണ്​. മറ്റുചിലർക്ക്​ സുരക്ഷയുടെ തൊട്ടിലിടവും. പറഞ്ഞുവരുന്നത്​ മെഴ്​സിഡസ്​ ബെൻസ്​ എന്ന വാഹനത്തെകുറിച്ചാണ്​. ശരാശരി മനുഷ്യന്‍റെ സ്വപ്​ന സഞ്ചാരങ്ങൾക്ക്​ എന്നും ബെൻസായിരുന്നു സഹചാരി. ബെൻസ്​ എന്നുപറഞ്ഞാൽ മനസിൽ മിന്നിമായുന്നത്​ ഒരു നക്ഷത്രമാണ്​. മൂന്ന്​ കാലുകളുള്ള ആ നക്ഷത്രം കമ്പനിയുടെ ഭാഗമായിട്ട്​ 100 വർഷങ്ങൾ പിന്നിടുകയാണ്​.


1921 നവംബർ അഞ്ചിനാണ്​ ഡെയിംലർ ബെൻസ്​ എന്ന ഇതിഹാസ മാനങ്ങളുള്ള വാഹന നിർമാതാവ്​ തങ്ങളുടെ ലോഗോ രജിസ്റ്റർ ചെയ്​തത്​. വർഷങ്ങൾക്കുശേഷം നാല്​ കാലുകളുള്ള മറ്റൊരു നക്ഷത്രവും ബെൻസ്​ രജിസ്റ്റർ ചെയ്​തിരുന്നു. 1989ൽ ആരഭിച്ച ഡെയ്‌ംലർ-ബെൻസ് എയ്‌റോസ്‌പേസ് എന്ന ഉപവിഭാഗം ഉപയോഗിക്കുന്നത്​ ആ സ്റ്റാറാണ്​. നൂറ്റാണ്ടിന്‍റെ പ്രയാണത്തിൽ ബെൻസ്​ ലോഗോക്ക്​ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പ്രധാന ഘടകമായ മൂന്ന് കാലുള്ള നക്ഷത്രവും ചുറ്റുമുള്ള വളയവും ഇപ്പോഴും അവിടെയുണ്ട്.


ചരിത്രം

എഞ്ചിനീയറിംഗിലും മെക്കാനിക്സിലും അഭിനിവേശമുള്ള രണ്ട് ദീർഘദർശികളാണ് മെഴ്‌സിഡസ്-ബെൻസ് സൃഷ്​ടിച്ചത്. കാൾ ബെൻസും ഗോത്​ലീബ് ഡെയിംലറുമാണ്​ ആ മനുഷ്യർ. ഇരുവരും ആദ്യം സ്വന്തം നിലയിലാണ്​ വാഹനങ്ങൾ നിർമിച്ചിരുന്നത്​. 1886ൽ കാൾ ബെൻസ് തന്റെ ആദ്യത്തെ യന്ത്രവത്​കൃത മുച്ചക്ര വാഹനം നിർമ്മിച്ചു. ഈ സമയംതന്നെ ഗോത്​ലീബ് ​​ഡെയിംലർ കുതിരയില്ലാത്ത ഒരു വണ്ടിയും നിരത്തിലിറക്കി. ഇവിടെ രണ്ട്​ പേരുകൾകൂടി നാം ഓർക്കേണ്ടതുണ്ട്​. വിൽഹോം മേബാക്കി​േന്‍റതും എമിൽ ജെല്ലനിക്കി​േന്‍റതുമാണത്​. ഡെയിംലറോടൊപ്പം പ്രവർത്തിച്ചിരുന്ന എഞ്ചിനീയറായിരുന്നു മേബാക്ക്. ജെല്ലനിക്​ ആക​ട്ടെ ഒരു ബിസിനസുകാരനും.

ഗോത്​ലീബ് ഡൈംലർ (മുകളിൽ ഇടത്), വിൽഹെം മെയ്ബാക് (മുകളിൽ വലത്), കാൾ ബെൻസ്​ (താഴെ ഇടത്​), എമിൽ ജെല്ലിനെക്​ (താഴെ മധ്യഭാഗം), മെഴ്‌സിഡസ്​ (താഴെ വലത്)

ബെൻസിനോടൊപ്പം നാം ചേർത്തുവായിക്കുന്ന മെഴ്​സിഡസ്​ സാക്ഷാൽ ജെല്ലനികിന്‍റെ മകളാണ്​. ഈ നാലുപേരും തമ്മിലുള്ള ബന്ധം തികച്ചും കച്ചവടപരമാണ്​. ബെൻസും ഡെയിംലറും ഉണ്ടാക്കുന്ന കാറുകൾ വിറ്റിരുന്നത്​ ജെല്ലനിക്​ ആണ്​. മികച്ച കച്ചവടക്കാരനായിരുന്നു ​അന്നേ ജെല്ലനിക്​. റോത്​സ്​ ചൈൽഡ്​ പോലുള്ള അതിസമ്പന്ന കുടുംബങ്ങൾക്കും അമേരിക്കൻ ലക്ഷപ്രഭുക്കളുമൊക്കെയായിരുന്നു ജെല്ലനിക്കിൽ നിന്ന്​ കാറുകൾ വാങ്ങിയിരുന്നത്​.

1921 നവംബർ അഞ്ചിന്​ മൂന്ന്​ സ്റ്റാർ ലോഗോ രജിസ്റ്റർ ചെയ്യുന്നത്​ ഡെയിംലറാണ്​. തുടർന്നാണ്​ ജർമനി യുദ്ധങ്ങളുടെ കെടുതിയിലേക്ക്​ വഴുതിവീഴുന്നത്​. പിന്നീട്​ 1926ൽ ഡെയിംലറും ബെൻസും ലയിക്കുകയും ​മെഴ്​സിഡസ്​ എന്ന ബ്രാൻഡ്​ നെയിം ഉടലെടുക്കുകയും ചെയ്​തു. 1927-ൽ ഏകദേശം 7,000 മെഴ്‌സിഡസ്-ബെൻസ് കാറുകൾ നിർമ്മിക്കപ്പെട്ടു. അതിവേഗംതന്നെ വിപണിയിലെ ഏറ്റവും മികച്ച വാഹനമെന്ന പേര്​ കമ്പനി നേടിയെടുത്തു.

കാൾ ബെൻസ്​ തന്‍റെ ആദ്യ മുച്ചക്ര വാഹനത്തിൽ

ലോഗോ പറയുന്നത്​

കര, കടൽ, വായു എന്നിവയെയാണ്​ മൂന്ന്​ പോയിന്‍റുള്ള സ്റ്റാർ സൂചിപ്പിക്കുന്നത്​. മുന്നിലൂടെയും ഓടുന്ന മോ​ട്ടോർ വാഹനങ്ങൾ നിർമിക്കുക എന്നതാണ്​ ബെൻസിന്‍റെ സ്വപ്​നം. സ്വർണ്ണ നിറത്തിലാണ്​ ലോഗോ ആദ്യം രൂപകൽപ്പന ചെയ്​തിരുന്നത്​. ഫാമിലി പോസ്റ്റ് കാർഡുകൾ അടയാളപ്പെടുത്താൻ ഉപയോഗിച്ച ഒരു ചിഹ്നമാണ് ഈ ഡിസൈന് പ്രചോദനമായത്. പിന്നീട്​ നിരവധി പരിണാമങ്ങളിലു​െയാണ് ഇന്നീ കാണുന്ന രീതിയിലേക്ക്​ ലോഗോ മാറിയത്​. ​ഇന്ന്, മധ്യഭാഗത്ത് മൂന്ന് കാലുകളുള്ള ഒരു വെള്ളി വൃത്തമാണ്​ ബെൻസ്​ ലോഗോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:logoDaimlerMercedes Benzcarl benz
News Summary - Mercedes-Benz celebrates 100 years of its three-pointed star logo
Next Story