Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മരണമാസായി മെഗാസ്റ്റാർ; വൈറലായി ലാൻഡ്​റോവറിന്​ ഒപ്പമുള്ള ചിത്രങ്ങൾ
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightമരണമാസായി മെഗാസ്റ്റാർ;...

മരണമാസായി മെഗാസ്റ്റാർ; വൈറലായി ലാൻഡ്​റോവറിന്​ ഒപ്പമുള്ള ചിത്രങ്ങൾ

text_fields
bookmark_border

തന്‍റെ ലുക്കും അപ്പിയറൻസും കൊണ്ട്​ ആരാധകരെ എന്നും ഞെട്ടിക്കുന്ന താരമാണ് മെഗാസ്റ്റാർ​ മമ്മൂട്ടി. യുവതാരങ്ങളേക്കാൾ ഫാഷൻ സെൻസും അപ്​ഡേഷനും ഇക്കക്ക്​ ആണെന്നാണ്​ മല്ലു ഫാൻസിന്‍റെ എപ്പോഴത്തേയും അഭിപ്രായം. കഴിഞ്ഞ ദിവസം മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്ത ഫോട്ടോകളും പതിവുപോലെ വൈറലായിട്ടുണ്ട്​. ഈ ആഴ്ച്ച ഇത്​ രണ്ടാം തവണയാണ്​ മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നത്​.

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ബുഡാപെസ്റ്റിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ മമ്മൂട്ടി പങ്കുവച്ചത്. വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കിപ്പുറം ഇതാ മറ്റു ചില ചിത്രങ്ങൾ കൂടി ഷെയർ ചെയ്തിരിക്കുകയാണ് താരം. വൈറ്റ് ഷർട്ടും പാന്റുസുമണിഞ്ഞ് നിൽക്കുന്ന ഈ ചുള്ളൻ ആരാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇന്നത്തെ ട്രെൻഡിങ്ങ് ചിത്രം ഇതു തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. പഴയൊരു ലാൻഡ്​റോവറിൽ ചാരി നിൽക്കുന്ന നടനെയാണ്​ ചിത്രങ്ങളിൽ കാണുന്നത്​. വെള്ള പാന്റും, വെള്ളയിൽ ഡിസൈനുള്ള ഷർട്ടും കൂളിങ്​ ഗ്ലാസും സ്നീക്കേഴ്‌സുമാണ് താരത്തിന്റെ വേഷം.


രസകരമായ കമന്റുകളും ചിത്രങ്ങൾക്കു താഴെ നിറയുന്നുണ്ട്. ‘അഞ്ചീസം മുമ്പ് ഇട്ട പോസ്റ്റിന്റെ ക്ഷീണം മാറീല്ല അപ്പോയെക്കും ദേ ഇക്ക പിന്നേം, ഹാ അപ്പോ ഈ ആഴ്ചയും എട്ത്തൂലേ, ഞങ്ങളെ പോലെ ഉള്ള പുതിയ സിനിമാക്കാരെ മാനസികമായി തകർത്തു കളയുകയാണല്ലോ ഇക്കാ.. , ലെ ഡിക്യൂ എന്നിങ്ങനെപോകുന്നു കമന്‍റുകൾ. റിമി ടോമി, രജിഷാ വിജയൻ, ശ്രിന്ദ, കൃഷ്ണശങ്കർ തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്​.

'ഏജന്റ്' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. ജിയോ ബേബി ചിത്രം ‘കാതൽ’, ഡീനോയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബസൂക്ക’ എന്നിവയാണ് പുതിയ മമ്മൂട്ടി ചിത്രങ്ങൾ. കാതലിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ജ്യോതികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mammoottylandroverViral pic
News Summary - Megastar mammoottys Pictures with Land Rover go viral
Next Story