Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
McLaren F1 sells for $20.5 million, the most expensive car
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightലേലത്തിൽ ലഭിച്ചത്​...

ലേലത്തിൽ ലഭിച്ചത്​ 152.42 കോടി; നിസാരനല്ല ഇൗ സൂപ്പർ കാർ

text_fields
bookmark_border

ഇൗ വർഷത്തെ ലേലത്തുകകളെയെല്ലാം കടത്തിവെട്ടി ഒരു സൂപ്പർ കാർ. കാലിഫോർണിയയിലെ പെബ്ബിൾ ബീച്ചിൽ നടന്ന ലേലത്തിലാണ്​ മക്​ലാരൻ എഫ്​ വൺ ലേല റിക്കോർഡുകൾ അട്ടിമറിച്ചത്​. 20.5 മില്യൺ ഡോളർ അഥവാ 152.42 കോടി രൂപക്കാണ്​ കലക്​ടർമാരുടെ പ്രിയ വാഹനമായ എഫ്​ വൺ ലേലം ചെയ്യപ്പെട്ടത്​. ​ഗുഡിങ്​ ആൻഡ്​ കമ്പനിയാണ്​ വാഹനം ലേലത്തിൽവച്ചത്​. കോവിഡ്​ കാരണം നിർത്തിവച്ചിരുന്ന ലേല വിപണിക്ക്​ ഉണർവ്വ്​ പകരാനും എഫ്​ വണ്ണി​െൻറ മികച്ച വില കാരണമായിട്ടുണ്ട്​.

മക്​ലാരൻ എഫ്​ വൺ

വാഹനലോകത്തെ ആദ്യ ആധുനിക സൂപ്പർ കാറെന്നാണ്​ മക്​ലാരൻ എഫ്​ വൺ അറിയപ്പെടുന്നത്​. ആകെ നൂറ്​ ഏഫ്​ വണ്ണുകളാണ്​ മക്​ലാരൻ നിർമിച്ചിട്ടുള്ളത്​. അതിനാൽ അവ അപൂർവ്വമായി മാത്രമാണ്​ ലേലത്തിൽ വരുന്നത്​. ലോകമെമ്പാടുമുള്ള കളക്​ടർമാർ എഫ്​ വണ്ണി​െൻറ ലേലത്തിനായി ആകാംക്ഷയോടെയാണ്​ കാത്തിരിക്കുന്നത്​.600 കുതിരശക്തിയുള്ള 6 ലിറ്റർ വി 12 എഞ്ചിനാണ്​ വാഹനത്തിന്​ കരുത്തുഎകരുന്നത്​. 240 മൈൽ വേഗത ആണ്​ പരമാവധി വേഗം. റോഡിനായുള്ള ആദ്യത്തെ ഫോർമുല വൺ കാർ എന്നാണ്​ എഫ്​ വൺ അറിയപ്പെടുന്നത്​.


1990 കളുടെ മധ്യത്തിലാണ്​ മക്​ലാരൻ എഫ്​ വൺ നിർമിച്ചത്​. അന്ന്​ 800,000 മുതൽ 1 ദശലക്ഷം ഡോളർ വരെയാണ് വാഹനത്തിന്​ വിലയിട്ടിരുന്നത്​. ആ സമയത്ത് ഉയർന്ന വിലയെ പലരും പരിഹസിച്ചിരുന്നു. എന്നാൽ പതിയെ എഫ്​ വണ്ണി​െൻറ മൂല്യം ഉയരാൻ തുടങ്ങി. പലരും തങ്ങളുടെ മികച്ച നിക്ഷേപമായാണ്​ എഫ്​ വണ്ണിനെ കാണുന്നത്​. 2019ൽ മക്​ലാരൻ എഫ്​ വൺ 19.8 മില്യൺ ഡോളറിന് പ്രമുഖ ലേല സ്​ഥാപനമായ സോത്തബി വിറ്റിരുന്നു. പുതിയ വിൽപ്പനയോടെ ഇൗ റെക്കോർഡാണ്​ പഴങ്കധയായത്​. വാഹനം വാങ്ങിയത്​ ആരെന്ന്​ ലേ​ല കമ്പനി വെളിപ്പെടുത്തിയിട്ടില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionMcLarenMcLaren F1expensive car
Next Story