Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരുതിയുടെ എക്കാലത്തേയും വലിയ ഫീച്ചർ ലിസ്റ്റ്; ഗ്രാൻഡ് വിറ്റാര ശരിക്കും ഗ്രാൻഡാണ്

text_fields
bookmark_border
പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ പ്രത്യേകതകൾ
Marutis biggest feature list ever; The Grand Vitara is really grand
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ചില കൂട്ടുകെട്ടുകൾ എല്ലാവർക്കും എല്ലാം കൊണ്ടും നല്ലതായിരിക്കും. അങ്ങിനെയൊന്നാണ് സുസുകിയും ടൊയോട്ടയും തമ്മിലുള്ളത്. പരസ്പരം മത്സരിക്കേണ്ട രണ്ട് വാഹന കമ്പനികൾ തങ്ങളുടെ ദൗർബല്യങ്ങൾ പരസ്പരം പങ്കുവച്ച് ശക്തരാകുന്ന കാഴ്ച്ചയാണ് നമ്മളിപ്പോൾ കാണുന്നത്. ഇനത്യൻ വിപണിയിൽ ചെറുകാറുകൾ ദുർബലതയായിരുന്ന ടൊയോട്ട, സുസുകിയുടെ വാഹനങ്ങൾ റീബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ചത് കമ്പനിക്ക് ഏറെ ഗുണകരമായിരുന്നു. വലിയ കാറുകൾ ഉണ്ടാക്കുന്നതിൽ പരാജയമായിരുന്ന മാരുതി സുസുകിയാകട്ടെ ടൊയോട്ടയോടൊപ്പം ചേർന്നപ്പോൾ സൃഷ്ടിക്കപ്പെടുന്നത് അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നിനാണ്.

അടുത്തിടെ ടൊയോട്ട പുറത്തിറക്കിയ അർബൻ ക്രൂസർ ഹൈറൈഡർ എന്ന എസ്.യു.വിയുടെ മാരുതി പതിപ്പാണ് ഗ്രാൻഡ് വിറ്റാര. ഈ മാസം 20ന് ഗ്രാൻഡ് വിറ്റാരയുടെ ആദ്യ പ്രദർശനം നടത്തും. വാഹനത്തിന്റെ ബുക്കിങ് മാരുതി ആരംഭിച്ചിട്ടുണ്ട്. 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്‍യുവി ബുക്ക് ചെയ്യാം. ഇന്ത്യൻ എസ്‍യുവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ വാഹനം സൃഷ്ടിക്കുമെന്നാണ് മാരുതി പറയുന്നത്.


മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ വാഹനമായിരിക്കും ഗ്രാൻഡ് വിറ്റാര. പനോരമിക്ക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി, ഹിൽ ഡിസൻഡ് കൺട്രോൾ തുടങ്ങിയ പ്രത്യേകതകളെല്ലാം വാഹനത്തിലുണ്ട്.

ഹൈറൈഡറിന്റെ അടിസ്ഥാനഘടന നിലനിർത്തിയുള്ള മാറ്റങ്ങളായിരിക്കും പുതിയ എസ്‍യുവിയിൽ. ഹൈറൈഡറെപ്പോലെ തന്നെ ഫുൾ അല്ലെങ്കിൽ സ്ട്രോങ് ഹൈബ്രിഡ് എൻജിനുമായി എത്തുന്ന മിഡ് സൈസ് എസ്‍യുവിയായിരിക്കും പുതിയ വാഹനം. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓവർ എന്നിവയിൽ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് ടെക്നോളജിയാണ് വാഹനത്തിൽ.


ടൊയോട്ടയുടെ 1.5 ലീറ്റർ അറ്റ്കിസൺ സൈക്കിൾ എൻജിനാണ് ഹൈറൈഡറിൽ. 92 ബിഎച്ച്പി കരുത്തും 122 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോർക്ക് 141 എൻഎം ആണ്. 177.6 വാട്ടിന്റെ ലിഥിയം അയൺ ബാറ്ററിയാണ് എസ്‍യുവിയിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഓൺലി മോഡിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 24 – 25 കിലോമീറ്റർ ഇന്ധനക്ഷമത വാഹനം നൽകുമെന്നാണ് പ്രതീക്ഷ.

മാരുതി സുസുക്കിയുടെ 1.5 ലീറ്റർ ഹൈബ്രിഡ് എൻജിനാണ് മൈൽഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.

ടൊയോട്ടയുടെ കർണാടകയിലെ ബിഡാദി പ്ലാന്റിൽ ഹൈറൈഡറിനൊപ്പമായിരിക്കും വിറ്റാരയും നിർമിക്കുക. രണ്ട് മോഡലുകൾക്കും എക്സ്റ്റീരിയറിലും ഇന്റീരിയറിലും പൊതുവായ സ്റ്റൈലിങ് ഉണ്ടായിരിക്കും. സമീപകാലത്ത് പുറത്തിറങ്ങിയ ബലെനോ, ഗ്ലാൻസ, പുതിയ ബ്രെസ്സ തുടങ്ങിയ മോഡലുകൾക്ക് സമാനമായ ലേഔട്ടാണ് വിറ്റാരക്കും നൽകുക. ഡ്യുവൽ-ടോൺ ഇന്റീരിയർ ഡാഷിൽ പാഡഡ് ലെതർ ലഭിക്കും. കൂടാതെ ചില ക്രോം, സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ ഡോർ പാഡുകളിലും നൽകും.

അർബൻ ക്രൂയിസർ ഹൈറൈഡറിന് പുറമെ, ഹ്യുണ്ടായ് ക്രെറ്റ, കിയ സോനെറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് തുടങ്ങിയ എതിരാളികളും വാഹനത്തിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maruti's biggest feature list ever; The Grand Vitara is really grand
Next Story