Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Maruti Dzire Electric Conversion Kit launched at
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightവൈദ്യുതിയിൽ ഒാടുന്ന...

വൈദ്യുതിയിൽ ഒാടുന്ന ഡിസയർ?; മാരുതിയും ഇ.വി നിർമാണം തുടങ്ങിയോ? ഇതാണ്​ വാസ്​തവം

text_fields
bookmark_border

ലോകത്താകമാനം വാഹന വ്യവസായം വൈദ്യുതിയിലേക്ക്​ തിരിയു​േമ്പാഴും മുഖംതിരിച്ച്​ നിൽക്കുന്ന നിർമാതാവാണ്​ മാരുതി സുസുകി. സി.എൻ.ജി വാഹനങ്ങളാണ്​ പെട്രോളിനും ഡീസലിനും ബദലെന്നാണ്​ മാരുതിയുടെ കണ്ടുപിടിത്തം. എന്നാൽ, കഴിഞ്ഞ ദിവസം മാരുതിയുടെ കോമ്പാക്​ട്​ സെഡാനായ ഡിസയറി​െൻറ വൈദ്യുത പതിപ്പി​െൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മാരുതി ഇ.വി നിർമാണം തുടങ്ങിയോ എന്ന​ സംശയം ചിത്രത്തിന്​ പിന്നാലെ പ്രചരിച്ചു. കൂടുതൽ അന്വേഷിച്ച​പ്പോഴാണ്​​ ഏത്​ കാറിനേയും ഇ.വി ആക്കാൻ കഴിയുന്ന കിറ്റിനെപറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്​.


പുണെ ആസ്​ഥാനമായി പ്രവർത്തിക്കുന്ന നോർത്ത്​ വേ മോ​േട്ടാർസ്​പോർട്ടാണ്​ ഇ.വി കിറ്റുകൾ പുറത്തിറക്കുന്നത്​. മാരുതി ഡിസയർ ഇലക്ട്രിക് കൺവേർഷൻ കിറ്റി​െൻറ വില അഞ്ച്-ആറ്​​ ലക്ഷം രൂപയാണ്​. ഡിസയർ മാത്രമല്ല ഏതുതരം പെട്രോൾ, ഡീസൽ വാഹനങ്ങളും നോർത്ത്​ വേ കിറ്റ്​ ഉപയോഗിച്ച്​ ഇ.വി ആക്കി മാറ്റാനാകും.

നോർത്ത്​ വേ ഇ.വി കിറ്റ്

സെഡാനുകൾ, ഹാച്ച്​ബാക്കകൾ, കാരിയേജ്​ വാഹനങ്ങൾ തുടങ്ങിയവക്കെല്ലാം ഇ.വി കിറ്റുകൾ നോർത്ത്​ വേ നിർമിക്കുന്നുണ്ട്​. ഇൗ കിറ്റുകൾ റോഡ് നിയമങ്ങൾക്ക്​ വിധേയമാണ്​. മാറ്റംവരുത്തിയ വാഹനത്തി​െൻറ ആർസിക്ക് ആർടിഒയിൽ നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്യും. ആദ്യ കിറ്റ് സെഡാനുകൾക്കുള്ളതാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ മിക്ക സെഡാനുകളിലും ഇത് ഇൻസ്റ്റാൾ ചെയ്യാം. ഇതൊരു പ്ലഗ് ആൻഡ് പ്ലേ കിറ്റാണെന്നും കാറി​െൻറ പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ നീക്കംചെയ്​ത്​ ഇൻസ്റ്റാൾ ചെയ്യാമെന്നും നോർത്ത്​ വേ സ്ഥാപകൻ ഹേമാങ്ക് ദാബഡെ പറഞ്ഞു.


നോർത്ത് വേയിൽ മാരുതി സുസുക്കി ഡിസയറിനായി രണ്ട് കിറ്റുകൾ ലഭ്യമാണ്. ആദ്യത്തേത് ഡ്രൈവ് ഇസെഡ് എന്നാണ്​ അറിയപ്പെടുന്നത്​. ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച്​ ലഭിക്കും. സാധാരണ സോക്കറ്റിലൂടെ ചാർജ് ചെയ്യാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ എടുക്കും. രണ്ടാമത്തേത്​ ട്രാവൽ ഇസെഡ് കിറ്റാണ്​. പവർട്രെയിൻ ഒന്നാണെങ്കിലും ഇവക്ക്​ വലിയ ബാറ്ററി പായ്ക്ക് ലഭിക്കും. ട്രാവൽ ഇസെഡ് ഉപയോഗിച്ച്, ഫുൾ ചാർജിൽ ഡിസയറിന് 250 കിലോമീറ്റർ വരെ പോകാനാകും. വാഹനം പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 8-10 മണിക്കൂർ എടുക്കും.

സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി വേഗത മണിക്കൂറിൽ 140 കിമീ ആയിരിക്കും. അതേസമയം വാണിജ്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ പാലിക്കുന്നതിന് വേഗത മണിക്കൂറിൽ 80 കിലോമീറ്റർ ആയി നിയന്ത്രിച്ചിട്ടുണ്ട്​. നിലവിൽ ഫാസ്റ്റ് ചാർജിങ്​ സംവിധാനം ലഭ്യമല്ല. ഇവ ഉടൻ പുറത്തിറങ്ങുമെന്ന് ഹേമാങ്ക് ദാബഡെ പറഞ്ഞു.


വൈവിധ്യമാർന്ന കിറ്റുകൾ

സ്റ്റാൻഡേർഡ് ഹാച്ച്ബാക്കുകളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ഉപയോഗിക്കാവുന്ന ഒരു കോംപാക്​ട്​ സീരീസും നോർത്​വേയുടെ പക്കലുണ്ട്​. ഈ കിറ്റ് നിലവിൽ പോളോ, ബീറ്റ്, സ്വിഫ്റ്റ് എന്നിവയുമായി പൊരുത്തപ്പെടും. 5 മുതൽ 6 മണിക്കൂർ വരെ ചാർജ്ജ് ചെയ്​താൽ 120 കിലോമീറ്റർ റേഞ്ച്​ ലഭിക്കും. എർട്ടിഗ പോലെ ഏഴ് സീറ്റുള്ള വാഹനങ്ങൾക്കായി മ​െറ്റാരു കിറ്റി​െൻറ പരീക്ഷണത്തിലാണ്​ തങ്ങളെന്ന്​ കമ്പനി പറയുന്നു. പൂർണ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച്​ തരാൻ ഇൗ കിറ്റിന്​ കഴിയും. അത് ഭാവിയിൽ വരും. 6 മുതൽ 8 മണിക്കൂർ വരെ ചാർജ്ജ് ചെയ്​ത്​ ഉപയോഗിക്കാവുന്ന 160-190 കിലോമീറ്റർ റേഞ്ചുള്ള വാണിജ്യ വാഹന പാക്കേജും നോർത്ത്​ വേ പുറത്തിറക്കിയിട്ടുണ്ട്​. ഇത് നിലവിൽ ടാറ്റാ എയ്‌സുമായി പൊരുത്തപ്പെടുന്നു.

കിറ്റുകൾ ബുക്ക്​ ചെയ്യാം

ഇ.വി കിറ്റുകൾ നോർത്ത്​ വേയുടെ ഒൗദ്യോഗിക വെബ്സൈറ്റ് വഴിയാണ്​ ബുക്ക് ചെയ്യേണ്ടത്​. കിറ്റ് ബുക്ക് ചെയ്യുന്നതിന് 25,000 രൂപ നൽകണം. കിറ്റി​െൻറ മൊത്തം ചെലവ് 5 മുതൽ 6 ലക്ഷവും ഒപ്പം ജിഎസ്ടിയും ഉൾപ്പെടുന്നതാണ്​. കിറ്റ്​ ഡെലിവറിക്ക് ഏകദേശം ആറ് മാസമെടുക്കും. 500 കിറ്റുകൾ മാത്രമാണ്​ നിലവിൽ ലഭ്യമായിട്ടുള്ളത്​. ആദ്യം ബുക്ക്​ ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലാകും കിറ്റ്​ നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marutielectric vehicleDzire ElectricNorthway Motorsports
Next Story