Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mammootty meets M. A. Yusuff Ali in London, See pics
cancel

ലണ്ടൻ തെരുവിൽ റോൾസിൽ കറങ്ങുന്ന രണ്ട്​ ‘ഫ്രീക്കൻമാർ’; വൈറലായി ചിത്രങ്ങളും വിഡിയോയും

text_fields
bookmark_border
നടൻ മമ്മൂട്ടിയും വ്യവസായി എം.എ.യൂസുഫലിയും ഒരുമിച്ചുള്ള ലണ്ടൻ ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രമുഖരായ താരങ്ങളെല്ലാം ഇപ്പോൾ അങ്ങ്​ യു.കെയിലാണ്​. അവാർഡ്​ നൈറ്റും തുലിപ്​ തോട്ടങ്ങളും വിംബിൾഡനും ഒക്കെയായി അവരവിടെ ആഘോഷത്തിലാണ്​. ഇത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​. ഈ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയത്​ നടൻ മമ്മൂട്ടിയും വ്യവസായി എം.എ.യൂസുഫലിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ്​. ഇരുവരും റോൾസ്​ റോയ്​സ്​ കാറിൽ കറങ്ങുന്ന ചിത്രങ്ങളും വൈറലാണ്​.

ആനന്ദ് ടിവി ഫിലിം അവാർഡ്സിനായി കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടിയും കുടുംബവും ലണ്ടനിൽ എത്തിയത്. മാഞ്ചസ്റ്ററിലാണ് അവാർഡ് ദാനം സംഘടിപ്പിച്ചത്. മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ.യൂസുഫലിയും അടുത്ത സുഹൃത്തുക്കളുമാണ്​. അടുത്തിടെ യൂസുഫലിയുടെ സഹോദരൻ എം.എ.അഷ്റഫലിയുടെ മകളുടെ വിവാഹത്തിനും മമ്മൂട്ടിയും മോഹൻലാലുമെല്ലാം കുടുംബസമേതം എത്തിയിരുന്നു.


പല വേദികളിലും ഇരുവരും തമ്മിൽ സൗഹൃദം പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയും യൂസുഫലിയും ലണ്ടനിൽ കണ്ടുമുട്ടിയപ്പോൾ എടുത്ത ചിത്രങ്ങളും വൈറലാണ്​. ലണ്ടനിൽ കുറച്ച് ദിവസങ്ങൾ കൂടി താമസിച്ചിട്ടാകും മമ്മൂട്ടിയും കുടുംബവും നാട്ടിലേക്ക് മടങ്ങുക


ആനന്ദ് ഫിലിം അവാർഡ്സിൽ പങ്കെടുക്കാൻ മമ്മൂട്ടിയെക്കൂടാതെ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, അപർണ ബാലമുരളി, സാനിയ ഇയ്യപ്പൻ, സ്വാസിക വിജയൻ, രമേഷ് പിഷാരടി, ലക്ഷ്മിപ്രിയ, ആര്യ, അസീസ് നെടുമങ്ങാട്, ജുവൽ മേരി, വിനീത് ശ്രീനിവാസൻ, കെഎസ് ഹരിശങ്കർ എന്നിവരെല്ലാം എത്തിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty meets M. A. Yusuff Ali in London, See pics
Next Story