Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവഴിമാറുക,...

വഴിമാറുക, രാജാവിനായി...റേഞ്ച്​ റോവറിൽ സ്​റ്റൈലായി മമ്മൂട്ടി, അറിയാം ലാൻഡ്​ റോവറിന്‍റെ ഇൗ കരുത്തനെ

text_fields
bookmark_border
mammootty back in sets after ten months
cancel

നീണ്ട 10 മാസങ്ങൾക്ക്​ ശേഷം സിനിമ ചിത്രീകരണത്തിനെത്തി നടൻ മമ്മൂട്ടി. സന്തോഷ്‌ വിശ്വനാഥ്​ സംവിധാനം ചെയ്യുന്ന വൺ സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിനാണ്​ താരം എത്തിയത്​. പുത്തൻ റേഞ്ച്​റോവർ സ്വയം ഓടിച്ചായിരുന്നു നടന്‍റെ വരവ്​. മാസ്​ക്​ വച്ച്​ താടി നീട്ടി പോണി ടെയിൽ തലമുടിയുമായെത്തിയ മമ്മൂട്ടിയുടെ വീഡിയോ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇച്ചായിസ്‌ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രത്തിന്​ ബോബി സഞ്​ജയ്​ ആണ്​ തിരക്കഥയൊരുക്കുന്നത്​. കേരള മുഖ്യമന്ത്രി കടയ്​ക്കൽ ചന്ദ്രനായാണ്​ മമ്മൂട്ടി സിനിമയിൽ അഭിനയിക്കുന്നത്​.


റേഞ്ച്​റോവർ ഓ​ട്ടോബയോഗ്രഫി

369 എന്ന തന്‍റെ ഇഷ്​ട നമ്പരുള്ള റേഞ്ച്​റോവർ വാഹനം അടുത്തകാലത്താണ്​ മമ്മൂട്ടിയുടെ ഗ്യാരേജിലെത്തിയത്​. റേഞ്ച്​റോവർ ലോങ്​വീൽബേസ്​ ഓ​ട്ടോബയോഗ്രഫി മോഡലാണിത്​. ജാഗ്വാർ ലാൻഡ്​റോവറിന്‍റെ ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങളിലൊന്നാണ്​ ഓ​ട്ടോബയോഗ്രഫി. 2020 ഫെബ്രുവരിയിൽ തിരുവനന്തപുരത്താണ്​ വാഹനം രജിസ്റ്റർ ചെയ്​തത്​. മുഹമ്മദ്​കുട്ടി എന്ന പേരിലാണ്​ വാഹനം രജിസ്റ്റർ ചെയ്​തിരിക്കുന്നത്​. ലോക്​ഡൗൺ ആയതിനാൽ റേഞ്ച്​റോവറിൽ അധികം സഞ്ചരിക്കാൻ താരത്തിനായിരുന്നില്ല. ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ്​ റേഞ്ച്​ റോവർ. അതിൽതന്നെ ഏറ്റവും ഉയർന്ന വേരിയന്‍റുകളിലൊന്നാണ്​ ഓ​ട്ടോബയോഗ്രഫി. ലോങ്​ വീൽബേസ്​ ആയതിനാൽ സാധാരണ മോഡലുകളേക്കാൾ വലുപ്പം കൂടുതലാണ്​.


റേഞ്ച്​റോവറിന്‍റെ ഏറ്റവും ഉയർന്ന എസ്​.വി ഓ​ട്ടോബയോഗ്രഫി എന്ന മോഡലിന്‍റെ ഒരുപടി താഴെ നൽക്കുന്നതാണ്​ ഓ​ട്ടോബഗോഗ്രഫി എന്ന ഈ വേരിയന്‍റ്​. റേഞ്ച്​റോവർ എന്ന ബ്രാൻഡിൽ ഇവോക്ക്​, സ്​പോർട്ട്​, വെലാർ തുടങ്ങി നിരവധി മോഡലുകൾ ലാൻഡ്​റോവർ ഇറക്കുന്നുണ്ട്​. പക്ഷെ ​ലാൻഡ്​റോവറിന്‍റെ ഒരേയൊരു രാജാവ്​ എന്നാണ്​ റേഞ്ച്​ റോവർ അറിയപ്പെടുന്നത്​. അതിൽ തന്നെ ഏറ്റവും ആഢംബരം നിറഞ്ഞ വേരിയന്‍റാണ്​ ഓ​ട്ടോബയോഗ്രഫി. ഇതിൽ നിന്ന്​ അൽപ്പം വിലകുറഞ്ഞ മോഡലാണ്​ റേഞ്ച്​ റോവർ വോഗ്​. നടൻ പ്രിഥ്വിരാജ്​ കുറേനാൾ മുമ്പ്​ വോഗ്​ സ്വന്തമാക്കിയിരുന്നു. മികച്ച ഓഫ്​റോഡ്​ ഓൺറോഡ്​ സൗകര്യങ്ങളും വാഹനത്തിനുണ്ട്​. ബ്രിട്ടീഷ്​ രാജ്​ഞി ഉൾപ്പടെയുള്ള രാജകുടുംബാംഗങ്ങൾ സഞ്ചരിക്കാനുപയോഗിക്കുന്ന വാഹനമാണിതെന്ന്​ പറയു​േമ്പാഴാണ്​ ഈ റേഞ്ച്​ റോവറിന്‍റെ യഥാർഥ കരുത്ത്​ നാമറിയുക.


വിലയും മൈലേജും

മൂന്ന്​ ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ്​​ റേഞ്ച്​റോവർ ഓ​ട്ടോബയോഗ്രഫിക്ക്​​ കരുത്തുപകരുന്നത്​. കൃത്യമായി പറഞ്ഞാൽ 2995 സിസി എഞ്ചിനുകളാണ് വാഹനത്തിന്​. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള പെട്രോൾ വാഹനം 6000-6500 ആർ.പി.എമ്മിൽ 503 ബി.എച്ച്​.പി കരുത്തും​ 2500-5500 ആർ.പി.എമ്മിൽ 625 എൻ.എം ടോർക്കും ഉത്​പാദിപ്പിക്കും. ഇഞ്ചിനിയം മൂന്ന്​ ലിറ്റർ 1.6 ഡീസൽ എഞ്ചിനും കരുത്തിൽ ഒട്ടും പിന്നിലല്ല.ഡീസൽ മോഡലാണ്​ മമ്മൂട്ടി സ്വന്തമാക്കിയിട്ടുള്ളത്​. ഈ വേരിയൻറ് 12 നിറങ്ങളിൽ ലഭ്യമാണ്. സാ​േന്‍റാറിനി ബ്ലാക്ക്, ഇൻഡസ്​ സിൽവർ, ഫ്യൂജി വൈറ്റ്, അരൂബ, യുലോങ്​ വൈറ്റ്, സിലിക്കൺ സിൽവർ, കാർപാത്തിയൻ ഗ്രേ, നാർവിക് ബ്ലാക്ക്, ബയോൺ ബ്ലൂ, പോർട്ടോഫിനോ ബ്ലൂ, ഈഗർ ഗ്രേ, റോസെല്ലോ റെഡ് തുടങ്ങിയവയാണ്​ റേഞ്ച്​ റോവറിന്‍റെ നിറങ്ങൾ.

വാഹനത്തിന്​ 7.8 കിലോമീറ്റർ ആണ്​ കമ്പനി വാഗ്​ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 2.58 കോടി രൂപയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. 46 ലക്ഷത്തിലധികമാണ്​ ആർ.ടി.ഒക്ക്​ നൽകേണ്ടത്​. ഇൻഷുറൻസായി മറ്റൊരു ഒമ്പത്​ ലക്ഷവുംകൂടി നൽകണം. മറ്റ്​ നികുതികൾകൂടി കണക്കിലെടുത്താൽ റേഞ്ച്​ റോവറിന്‍റെ വില മൂന്ന്​ കോടി 16 ലക്ഷമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RANGE ROVERlandrover
Next Story