
കാത്തിരിപ്പ് സഫലം, നടി മംമ്തയുടെ ഗ്യാരേജിൽ ആ സ്പോർട്സ് കാർ എത്തി; വില രണ്ട് കോടിയോളം
text_fieldsതെൻറ സ്വപ്ന വാഹനം സ്വന്തമാക്കിയതിെൻറ സന്തോഷം പങ്കുവച്ച് നടി മംമ്ത മോഹൻദാസ്. ജർമൻ നിർമാതാക്കളായ പോർഷെയുടെ 911 കരേര എസ് സ്പോർട്സ് കാറാണ് മംമ്ത സ്വന്തമാക്കിയത്. പോർഷെ സ്പോർട്സ് കാർ സ്വന്തമാക്കിയ ആദ്യ മലയാള നടിയാണ് മംമ്ത. സാധാരണ നടിമാർ കൂടുതൽ ആഡംബരവും വലുപ്പവും ഉള്ള വാഹനങ്ങളാണ് വാങ്ങാറുള്ളത്. എന്നാൽ മംമ്ത വ്യത്യസ്തമായ തിരഞ്ഞെടുപ്പ് സ്വീകരിക്കുകയായിരുന്നു.
കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്റെ പുതിയ വാഹനം സ്വന്തമാക്കിയത്. മഞ്ഞ നിറത്തിലുള്ള മോഡലാണ് താരം തിരഞ്ഞെടുത്തത്. ഒരു പതിറ്റാണ്ടിലേറേയായി താന്‍ കാത്തിരുന്ന സ്വപ്നമാണ് ഇന്ന് യാഥാർഥ്യമായതെന്ന് വാഹനത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. വാഹനത്തിെൻറ ഡെലിവറിയുമായ ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. 1.84 കോടിയാണ് വാഹനത്തിന്റെ വില.
3.0 ലിറ്റർ ട്വിൻ ടർബോ പെട്രോൾ എൻജിനോടുകൂടിയ വാഹനമാണ് കരേര എസ്. എഞ്ചിൻ 450 ബിഎച്ച്പി കരുത്തും 530 എൻഎം ടോർക്കും സൃഷ്ടിക്കും. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ്.വെറും 3.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനംകൂടിയാണിത്. എൽഇഡി പ്രൊജക്ടർ ലൈറ്റുകളുള്ള ഓവൽ ആകൃതിയിലുള്ള ഹെഡ്ലാമ്പുകളാണ്. മുന്നിൽ 20 ഇഞ്ച് വീലുകളും പിന്നിൽ 21 ഇഞ്ചും സ്റ്റാൻഡേർഡാണ്.
വാഹനത്തിലെ കാബിൻ പ്രീമിയം ആണ്. തിരശ്ചീന ശൈലികളുടെ ഡാഷ്ബോർഡിനൊപ്പം വിശാലമായ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും നൽകിയിട്ടുണ്ട്., അനലോഗ് ടാക്കോമീറ്ററോടുകൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഇലക്ട്രിക് ഡോർ ഹാൻഡിലുകൾ, മറ്റ് നിരവധി സവിശേഷതകൾ എന്നിവ ലഭിക്കുന്നു.4 പേർക്ക് ഇരിക്കാവുന്ന 2 ഡോർ സ്പോർട്സ് കാറാണ് പോർഷെ 911 കരേര എസ്. പിൻസീറ്റ് മുതിർന്നവർക്ക് സുഖപ്രദമാകില്ല. നടന്മാരായ ദുൽഖർ സൽമാനും ഫഹദ്ഫാസിലും പോർഷെ ഉടമകളാണ്.
