Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightമരാസോയും കെ.യു.വിയും...

മരാസോയും കെ.യു.വിയും പിൻവലിക്കുമെന്ന്​ അഭ്യൂഹങ്ങൾ?; ഇതാണ്​​​ മഹീന്ദ്രയുടെ മറുപടി

text_fields
bookmark_border
Mahindra Has No Plans To Discontinue Marazzo And
cancel

മഹീന്ദ്രയുടെ എം.പി.വിയായ മരാസോയും കെ.യു.വി 100ഉം പിൻവലിക്കാൻ പോകുന്നെന്ന അഭ്യൂഹങ്ങൾ കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ സജീവമാണ്​. ഇന്നോവയുടെ എതിരാളിയായെത്തി അകാലത്തിൽ വിടപറയുന്ന മരാസോക്ക്​ ആദരാഞ്​ജലി അർപ്പിക്കുന്ന ട്രോളുകളും പ്രചരിക്കുന്നുണ്ട്​. ഇത്തരം അഭ്യൂഹങ്ങൾക്കും കിംവദന്തികൾക്കും കൃത്യമായ മറുപടിയുമായി മഹീന്ദ്രയും രംഗത്ത്​ എത്തിയിട്ടുണ്ട്​. തൽക്കാലം ഇരു വാഹനങ്ങളും പിൻവലിക്കാനോ നിർമാണം അവസാനിപ്പിക്കാനോ ഒരു ഉദ്ദേശ്യവുമില്ലെന്ന്​ മഹീന്ദ്ര അർഥശങ്കക്ക്​ ഇടയില്ലാത്തവിധം പ്രഖ്യാപിച്ചിട്ടുണ്ട്​. രണ്ട് മോഡലുകളും കമ്പനിയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും വരും മാസങ്ങളിൽ വാഹനങ്ങളുടെ കൂടുതൽ അപ്‌ഗ്രേഡുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും മഹീന്ദ്ര വൃത്തങ്ങൾ പറയുന്നു.


നിലവിൽ മരാസോയുടെ എഎംടി പതിപ്പ്​ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്​ തങ്ങളെന്നാണ്​ കമ്പനി സൂചിപ്പിക്കുന്നത്​​. 'മരാസോയും കെ‌യുവി 100 ഉം ഞങ്ങളുടെ ഉൽപ്പന്ന നിരയുടെ അവിഭാജ്യ ഘടകമാണ്. മരാസോയുടെയും കെ‌യുവി 100 ​െൻറയും ബി‌എസ് 6 പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്​. കുടുതൽ പരിഷ്​കരിച്ച പതിപ്പുകൾ ഇറക്കാനാണ്​ ഇപ്പോൾ ലക്ഷ്യമിടുന്നത്​. എ.എം.ടി ട്രാൻസ്​മിഷനുമായി മരാസോ ഉടൻ പുറത്തിറക്കും' -മഹീന്ദ്ര വക്താവ് പറഞ്ഞു. 2021 ഏപ്രിലിൽ മഹീന്ദ്ര കെ‌യുവി 100 ​െൻറ 597 യൂനിറ്റുകൾ നിർമിച്ചിരുന്നു. അതിൽ അഞ്ച്​ യൂനിറ്റുകൾ ഇന്ത്യയിൽ വിറ്റു. 312 യൂനിറ്റുകൾ മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്​തു. അതേമാസം മരാസോയുടെ 145 യൂനിറ്റുകൾ മഹീന്ദ്ര നിർമിച്ചു. അവയെല്ലാം ഇന്ത്യയിലാണ്​ വിറ്റഴിച്ചത്​. കെ‌യു‌വി 100 ​െൻറ ഇലക്ട്രിക് പതിപ്പും മഹീന്ദ്ര ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. അതും ഉടൻ ഇന്ത്യയിൽ വിൽ‌പ്പനയ്‌ക്കെത്തും.


ബിഎസ് ആറ്,​ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ്​ മഹീന്ദ്ര മരാസോ വാഗ്​ദാനം ചെയ്യുന്നത്​. 3500 ആർപിഎമ്മിൽ 121 ബിഎച്ച്പിയും 1750-2500 ആർപിഎമ്മിൽ 300 എൻഎം ടോർക്കും വാഹനം ഉത്​പാദിപ്പിക്കും. സ്റ്റാൻഡേർഡ് ആയി 6 സ്പീഡ് മാനുവൽ ഗിയർബോക്​സാണ്​. 1.2 ലിറ്റർ ബിഎസ് 6 പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് കെ‌യുവി 100 പ്രവർത്തിക്കുന്നത്. 5500 ആർ‌പി‌എമ്മിൽ 82 ബിഎച്ച്പി കരുത്തും 3500-3600 ആർ‌പി‌എമ്മിൽ 115 എൻ‌എം പീക്​ ടോർക്കും ഉത്​പാദിപ്പിക്കുന്നുണ്ട്​. കയറ്റുമതി വിപണികൾക്കായി കമ്പനി ഇപ്പോഴും ഒരു ഡീസൽ പതിപ്പ് നിർമ്മിക്കുന്നു. ഇത് പഴയ ബിഎസ് 4, 1.2 ലിറ്റർ എം ഫാൽക്കൺ ഡി 75 ടർബോചാർജ്​ഡ്​ ഡീസൽ എഞ്ചിനാണ് നൽകുന്നത്. 77 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കും ഇൗ എഞ്ചിൻ ഉത്​പാദിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraDiscontinueMarazzoKUV100
Next Story