'ബൊലേറോ നിയോ'; ഇത് വ്യത്യസ്തമായ ബൊലേറോ; പഴയ മോഡലിെൻറ കാര്യത്തിൽ തീരുമാനമായതായും മഹീന്ദ്ര
text_fieldsജനപ്രിയ മോഡലായ ബൊലേറോയെ പരിഷ്കരിച്ച് മഹീന്ദ്ര. ബൊലേറോ നിയോ എന്നാണ് പുതിയ വാഹനത്തിന് പേരിട്ടിരിക്കുന്നത്. ഇൗ മാസം 15ന് വാഹനം ഇന്ത്യയിൽ വിപണിയിലെത്തും. പുതിയ ബമ്പർ, ഗ്രിൽ, പുതുക്കിയ ഹെഡ്‌ലാമ്പുകൾ എന്നിവ ഉപയോഗിച്ച് ബൊലേറോ നിയോയ്ക്ക് പുതിയ മുഖം നൽകിയിട്ടുണ്ട്. പഴയ മോഡലിലെ 100 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും നിയോക്കും. നിയോ വരുന്നതോടെ നിലവിലെ ബൊലേറോക്ക് എന്തുസംഭവിക്കും എന്ന് ആരാധകർ ആശങ്കപ്പെടുന്നുണ്ട്. എന്നാൽ പഴയ മോഡൽ നിർത്തലാക്കില്ലെന്നും അത് സ്റ്റാേൻറർഡ് മോഡലായി നിലനിർത്തുമെന്നും കമ്പനി പറയുന്നു.
നിലവിൽ നിയോയുടെ ചാര ചിത്രങ്ങളും വീഡിയോയുമാണ് ലഭ്യമായിട്ടുള്ളത്. അതനുസരിച്ച് പഴയ ടിയുവി 300 മായി താരതമ്യപ്പെടുത്താവുന്ന വാഹനമാണിത്. പുതിയ ഫ്രണ്ട് ബമ്പർ, ഗ്രിൽ, ഹെഡ്‌ലാമ്പുകൾ എന്നിവയാണ് വാഹനത്തിന്. പുതുക്കിയ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും അപ്ഹോൾസറിയും ലഭിക്കും. ടിയുവി 300 പോലെ, ബൊലേറോ നിയോയ്ക്കും നാല് മീറ്ററിൽ താഴെയായിരിക്കും നീളം. നീളംകൂടിയ ടിയുവി 300 പ്ലസ് അടിസ്ഥാനമാക്കിയുള്ള ബൊലേറോയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
എഞ്ചിൻ
എഞ്ചിൻ വിശദാംശങ്ങൾ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ടിയുവി 300 െൻറ അതേ എഞ്ചിനുമായിട്ടായിരിക്കും വാഹനം വരിക. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 100 എച്ച്പി പുറത്തെടുക്കും. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ്. ടിയുവി 300 ൽ നിന്നുള്ള എഎംടി യൂനിറ്റ് ഉൾപ്പെടുത്തുമോയെന്ന് ഉറപ്പിച്ചിട്ടില്ല. മഹീന്ദ്രയുടെ ഈ വർഷത്തെ ഏറ്റവും വലിയ വാഹനാവതരണം എക്സ്.യു.വി 700 ആയിരിക്കും. ഇത് വരും മാസങ്ങളിൽ എത്തുമെന്നാണ് സൂചന. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് നിരവധി പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. അതിൽ പുതിയ സ്കോർപിയോ, ദൈർഘ്യമേറിയ, അഞ്ച് ഡോർ താർ, എക്സ് യുവി എയ്‌റോ അധിഷ്‌ഠിത എക്‌സ്‌യുവി 900 എസ്‌യുവി കൂപ്പെ എന്നിവ ഉൾപ്പെടുന്നു. എക്സ് യു വി 300 െൻറ ഇലക്ട്രിക് പതിപ്പും കമ്പനിയുടെ പട്ടികയിലുണ്ട്.