Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഈ സമ്മാനം കുറച്ച്​...

ഈ സമ്മാനം കുറച്ച്​ സ്​പെഷ്യലാണ്​; ആരാധകന്​ ധോണിയുടെ വക അപൂർവ്വ ഗിഫ്​റ്റ് ​-വിഡിയോ

text_fields
bookmark_border
Mahendra Singh Dhoni surprises fan by autographing
cancel

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ്​ ധോണി. ഇന്ന്​ ഇന്ത്യയിലെതന്നെ ഏറ്റവും വിലയുള്ള ബ്രാൻഡ്​ നെയിമുകളിലൊന്നും ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയായ ധോണിയുടേതാണ്​. തന്‍റെ നാട്ടുകാരനും ആരാധകനുമായ ഒരാൾക്ക്​ ധോണി നൽകിയ സമ്മാനങ്ങളിലൊന്നാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്​.

താരത്തിന്റെ നാട്ടുകാരനായ അഭിഷേക് എന്നയാൾ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ കടുത്ത ആരാധകനാണ്​. താന്‍ പുതുതായി വാങ്ങിയ ബിഎംഡബ്ല്യു കാറില്‍ ധോണി കൈയ്യൊപ്പ് ചാര്‍ത്തണമെന്നത് അഭിഷേകിന്റെ വലിയ മോഹമായിരുന്നു. ബീമറിന്‍റെ സെവൻ സീരീസ് കാറില്‍ ധോണി ഒപ്പ് വയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​.

സുമീത് കുമാര്‍ ബജാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ രണ്ട് ലക്ഷത്തിലേറെ പേരാണ്​ കണ്ടത്​. പുത്തന്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി അഭിഷേക് കാണിച്ച മാര്‍ക്കറുകളില്‍ ഒന്ന് തെരഞ്ഞെടുത്ത്​ ആംറെസ്റ്റിനു പിന്നിലെ ലെതര്‍ ഷീറ്റിൽ ധോണി ഓട്ടോഗ്രാഫ്​ നൽകുകയായിരുന്നു.

നിരവധി ആരാധകര്‍ വീഡിയോക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇതിഹാസ താരത്തിന്റെ ഒറ്റ ഒപ്പുകൊണ്ട് കാറിന്റെ മൂല്യം പലമടങ്ങ് കൂടിയതായാണ് ഒരാള്‍ കമന്റ് ചെയ്തത്. പ്രവര്‍ത്തിയിലൂടെ ആരാധകന്റെ ആഗ്രഹം നിറവേറ്റി നല്‍കിയ ലാളിത്യത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BMWMahendra Singh Dhoni
News Summary - Mahendra Singh Dhoni surprises fan by autographing brand new BMW 7-Series [Video]
Next Story