Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇതിലും ഭാഗ്യവാനായ...

ഇതിലും ഭാഗ്യവാനായ യാത്രക്കാരൻ ഉണ്ടാകില്ല; തലനാരിഴക്ക്​ രക്ഷപ്പെട്ടത്​ രണ്ട്​ അപകടങ്ങളിൽ നിന്ന്​

text_fields
bookmark_border
Luckiest guy on a scooter? Escapes from crash TWICE IN 3 seconds!
cancel

ഭാഗ്യമെന്ന്​ പറഞ്ഞാൽ ഇതാണ്​, ഇടിച്ചിടാൻ വന്ന ബസിൽനിന്നും തടസമായി നിന്ന മരത്തിൽ നിന്നുമാണ്​ ആ യുവാവ്​ തലനാരിഴക്ക്​ രക്ഷപ്പെട്ടത്​. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം നടന്നത്. റോഡിനു കുറുകെ വളയ്ക്കാൻ ശ്രമിക്കുന്ന ബസിൽ നിന്നും സമീപത്തെ മരത്തിൽ നിന്നുമായിരുന്നു യുവാവി​െൻറ 'ഗ്രേറ്റ്​ എസ്​കേപ്പ്​'.​ അമിതവേഗത്തിൽ സ്​കൂട്ടറിൽ എത്തിയ ഇയാൾ വേഗം കുറയ്ക്കാതെ ബസിന് മുന്നിലൂടെയും മരത്തിനും മതിലിനും ഇടയിലൂടെയും ഒാടിച്ച്​ പോവുകയായിരുന്നു.

സ്കൂട്ടർ യാത്രികൻ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഹെൽമെറ്റ്​ സ്​കൂട്ടറി​െൻറ​ ഫ്ലോറിൽ വച്ചായിരുന്നു ടിയാ​െൻറ യാത്ര. ഇടയ്ക്ക് ഇൗ ഹെൽമെറ്റ് തെറിച്ചു പോകുന്നതും വീഡിയോയിൽ കാണാം. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് ആദ്യ അപകടത്തിൽ നിന്നും സ്കൂട്ടർ റൈഡർ രക്ഷപ്പട്ടത്.

സിസിടിവി ദൃശ്യങ്ങളിൽ സ്‌കൂട്ടറിൽ ഒരാൾ അതിവേഗത്തിൽ വരുന്നതും ​​വെട്ടിത്തിരിഞ്ഞും ഒഴിഞ്ഞുമാറിയും പോകുന്നതാണ്​ കാണാനാവുന്നത്​. തെറിച്ചുവീണ ഹെൽമെറ്റ്​ എടുക്കാൻ പോലും നിൽക്കാതെ യുവാവ്​ സ്​ഥലംവിടുകയായിരുന്നു. ഡിവൈഡറുകളില്ലാത്ത റോഡുകളിൽ വളവുകളിൽ അപകടങ്ങൾ സംഭവിക്കുന്നത്​ സാധാരണമാണ്​. തടസ്സങ്ങളൊന്നും കാണുന്നില്ലെങ്കിലും ഇത്തരം വളവുകളിൽ വേഗത കുറയ്ക്കുന്നത് നല്ലതാണ്. ഭാഗ്യം എപ്പോഴും പിന്തുണക്കാനുണ്ടാകില്ല എന്ന്​ തിരിച്ചറിഞ്ഞ്​ സമാധാനത്തോടെ വാഹനം ഒാടിക്കുകയാണ്​ വിവേകശാലിയായ യാത്രികൾ ചെയ്യേണ്ടത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvescapeAccident NewsAccident Newsscooter rider
News Summary - Luckiest guy on a scooter? Escapes from crash TWICE IN 3 seconds!
Next Story