ഇതാ വരുന്നു തദ്ദേശീയൻ ജീപ്പ്, വൻ വിലക്കുറവ് പ്രതീക്ഷിച്ച് ആരാധകർ
text_fieldsതദ്ദേശീയമായി കൂട്ടിയോജിപ്പിച്ച ജീപ്പിന്‍റെ ഉയർന്ന മോഡലായ റാംഗ്ലർ മാർച്ച് 15ന് വിപണിയിലെത്തും. ഇതുവരെ ഇറക്കുമതി ചെയ്ത് വിറ്റിരുന്ന വാഹനം ഇന്ത്യയിൽ നിർമിക്കുേമ്പാൾ വൻ വിലക്കുറവ് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജീപ്പിന്‍റെ രഞ്ജംഗാവോൺ പ്ലാന്‍റിൽ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലാണ് റാംഗ്ലർ. പ്രാദേശികമായി കൂട്ടിയോജിപ്പിക്കുന്ന വാഹനത്തിന്‍റെ വില മാർച്ച് 15 ന് പ്രഖ്യാപിക്കുമെന്നാണ് ജീപ്പ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചതായും ജീപ്പ് ഇന്ത്യ അറിയിച്ചു. നാലാം തലമുറ റാംഗ്ലർ 2019 ഓഗസ്റ്റ് മുതൽ രാജ്യത്ത് വിൽപ്പനയിലുണ്ട്. നിലവിൽ 63.94-68.94 ലക്ഷമാണ് ജീപ്പ് റാംഗ്ലറുടെ വില. അൺലിമിറ്റഡ്, റുബിക്കൺ വേരിയന്‍റുകളിൽ വാഹനം ലഭ്യമാണ്. വാഹനത്തിന്‍റെ സവിശേഷതകളും മറ്റ് വിശദാംശങ്ങളും മാർച്ച് 15ന് വെളിപ്പെടുത്തും. 7.0 ഇഞ്ച് മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8.4 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സ്‌ക്രീൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്‍റ് ലൈറ്റിങ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ എസി വെന്‍റുകൾ, ഒന്നിലധികം 12 വി സോക്കറ്റുകൾ, യുഎസ്ബി എന്നിവയെല്ലാം ഉള്ള ആഢംബര തികവാർന്ന വാഹനമാണ് ജീപ്പ് റാംഗ്ലർ.
ഇൻഫോടെയ്ൻമെൻറ് സ്‌ക്രീനിൽ ആക്‌സിൽ സ്റ്റാറ്റസ്, സ്റ്റിയറിംഗ് ആംഗിൾ മുതൽ ഉയരം, രേഖാംശം, അക്ഷാംശം വരെയുള്ള വിവിധതരം ഓഫ്-റോഡിംഗ് വിവരങ്ങളും പ്രദർശിപ്പിക്കുന്നു. പിച്ച്, റോൾ ആംഗിളുകളും ഇത്തരത്തിൽ പ്രദർശിപ്പിക്കും. നാല് എയർബാഗുകൾ, എബിഎസ് ഇബിഡി, മുറ്റിലും പിന്നിലും പാർക്കിങ് സെൻസറുകൾ, റിയർ പാർക്കിങ് ക്യാമറ, ഇഎസ്‌സി, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട്, ഡിസന്‍റ് കൺട്രോൾ തുടങ്ങിയവയാണ് മറ്റ് സുരക്ഷാ സവിശേഷതകൾ.
2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ 268 എച്ച്പി കരുത്തും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ്. എക്കാലത്തെയും മികച്ച എസ്‌യുവിയാണ് റാംഗ്ലർ എന്നാണ് ജീപ്പ് അവകാശപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.