Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവൈദ്യുത വാഹനയോട്ട...

വൈദ്യുത വാഹനയോട്ട മത്സരത്തിൽ സ്വന്തം ടീമിനെ ഇറക്കി ലൂയിസ്​ ഹാമിൾട്ടൻ

text_fields
bookmark_border
വൈദ്യുത വാഹനയോട്ട മത്സരത്തിൽ സ്വന്തം ടീമിനെ ഇറക്കി ലൂയിസ്​ ഹാമിൾട്ടൻ
cancel

ഫോർമുല വൺ ചാംപ്യഷിപ്പിൽ ആറ്​ തവണ വിജയിച്ച ഡ്രൈവറാണ്​ ബ്രിട്ട​െൻറ ലൂയിസ്​ ഹാമിൾട്ടൻ. കുട്ടിയായിരിക്കു​േമ്പാൾതന്നെ റേസ്​ ട്രാക്കിൽ മിന്നും വിജയങ്ങൾ കരസ്​ഥമാക്കിയ ഹാമിൾട്ടൻ പിന്നീട്​ ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവറായി പേരെടുക്കുകയായിരുന്നു. പക്ഷെ അദ്ദേഹം സ്വന്തമായൊരു റേസിങ്​ ടീം തുടങ്ങുന്നത്​ ഒാഫ്​റോഡ്​ വിഭാഗത്തിലാണെന്നതാണ്​ പ്രത്യേകത.

2021 ജനുവരിയിൽ ആരംഭിക്കുന്ന വൈദ്യുത വാഹനങ്ങളുടെ ചാംപ്യൻഷിപ്പായ 'എക്​സ്​ട്രീം ഇ ഇലക്​ട്രിക്​ ഒാഫ്​റോഡ്'​സീരീസിലാണ്​ ഹാമിൾട്ട​െൻറ ടീം രംഗത്തിറങ്ങുക. എക്​സ്​ 44 എന്നാണ്​ ടീമി​െൻറ പേര്​. ഹാമിൾട്ട​െൻറ സ്വന്തം റേസിങ്​ കാർ നമ്പറായ 44 ലാണ്​​ ടീം അറിയ​െപ്പടുക. 543 എച്ച്പി കരുത്തുള്ള ഫോർവീൽ ഡ്രൈവ് ഒഡീസി 21 എസ്‌യുവിയാണ്​ എക്​സ്​ട്രീം ഇ റേസിൽ ടീമിനെ പ്രതിനിധീകരിച്ച്​ പ​െങ്കടുക്കുന്നത്​.


എന്തായാലും വാഹനം ഒാടിക്കുന്നത്​ ഹാമിൾട്ടൻ ആയിരിക്കി​െല്ലന്ന് ഇപ്പോൾതന്നെ വ്യക്​തമാക്കിയിട്ടുണ്ട്​. ​ഇ റേസിൽ ദൈനംദിന കാര്യങ്ങളിലും ഹാമിൾട്ടൻ ഇടപെടില്ല. 'ടീം ഡ്രൈവർ എന്ന നിലയിലല്ലാതെ വ്യത്യസ്തമായ തരത്തിൽ റേസിൽ പങ്ക് വഹിക്കുന്നത് രസകരമായിരിക്കും'- അദ്ദേഹം പറഞ്ഞു. എക്‌സ്ട്രീം ഇയിലേക്ക് വരുന്ന എട്ടാമത്തെ ടീമാണ് എക്സ് 44.

എന്താണീ എക്‌സ്ട്രീം ഇ സീരീസ് ?

ഫോർമുല ഇ സ്ഥാപകൻ അലക്​സാൻഡ്രോ അഗാഗ് ആണ്​ എക്‌സ്ട്രീം ഇ റേസിങ്ങിനും പിന്നിൽ. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതും മത്സരത്തി​െൻറ ലക്ഷ്യമാണ്​. പരിസ്ഥിതി നാശം സംഭവിച്ച അഞ്ച് സ്ഥലങ്ങളിലായിരിക്കും റേസ്​ നടത്തുക. ഗ്രാൻഡ്​ പ്രീ എന്നതിന്​ പകരം 'എക്സ് പ്രീ' എന്നായിരിക്കും ഒാരോ റേസും അറിയപ്പെടുക.


ആദ്യത്തേത് 2021 ജനുവരി 22-24 തീയതികളിൽ സെനഗലിൽ നടക്കും. ഇതിന് ശേഷം സൗദി അറേബ്യ, നേപ്പാൾ, ഗ്രീൻലാൻഡ്, ബ്രസീൽ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും. പുരുഷനും സ്​ത്രീയും അടങ്ങുന്ന രണ്ട് ഡ്രൈവർമാരാണ്​ മത്സരത്തിൽ പ​െങ്കടുക്കുക.

അടുത്ത വർഷം ആദ്യം സീരീസ് ആരംഭിക്കുമ്പോൾ ആരാണ് എക്സ് 44 ടീമിനായി ഡ്രൈവ് ചെയ്യുക എന്നത്​ സംബന്ധിച്ച്​ തീരുമാനം എടുത്തിട്ടില്ല. 'അടുത്ത തലമുറ ഡ്രൈവർമാർക്ക് അവസരങ്ങൾ നൽകുമെന്ന്'ഇതുസംബന്ധിച്ച്​ ഹാമിൾട്ടൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lewis HamiltonautomobileExtreme E seriesoff-road racing
Next Story