Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Land Rover Defender V8 Bond Edition revealed
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_right'നോ ടൈം ടു ഡൈ',ഡിഫൻഡർ...

'നോ ടൈം ടു ഡൈ',ഡിഫൻഡർ ബോണ്ട്​ എഡിഷനുമായി ലാൻഡ്​റോവർ; ആകെ നിർമിക്കുക 300 എണ്ണം

text_fields
bookmark_border

ജെയിംസ്​ബോണ്ട്​ സിനിമകളിൽ നായകനൊപ്പം ഹിറ്റാവാറുള്ളതാണ്​ അദ്ദേഹത്തി​െൻറ വാഹനങ്ങളും. എല്ലാത്തരം വാഹനങ്ങളും ബോണ്ട്​ സിനിമയിൽ ഉപയോഗിക്കാറുണ്ട്​. 'ഒക്​ടോപ്പസി' എന്ന സിനിമയിൽ ബജാജ്​ ആർ.ഇ ഒാ​േട്ടാറിക്ഷപോലും ബോണ്ട്​ ഒാടിക്കുന്നുണ്ട്​. സിനിമക്കായി കൂടുതൽ പണം നൽകുന്നവരോടാണ്​ ബോണ്ടിന്​ കൂടുതൽ താൽപ്പര്യം. ആസ്​റ്റൻ മാർട്ടിനായിരുന്നു എല്ലാക്കാലത്തും ബോണ്ടി​െൻറ പ്രിയ വാഹനം. കുറച്ചുനാളുകളായി ജയിംസ്​ ബോണ്ട്​ ലാൻഡ്​റോവറും ജാഗ്വാറുമൊക്കെ ഉപയോഗിക്കാറുണ്ട്​.


കടംകയറി മുടിഞ്ഞുകിടന്ന ലാൻഡ്​റോവറിനെ ടാറ്റ മോ​േട്ടാഴ്​സ്​ ഏറ്റെടുത്താണ്​ കരക്കുകയറ്റിയത്​. അതിനുശേഷമാണ്​ ബോണ്ടി​െൻറ ലാൻഡ്​റോവർ താൽപ്പര്യം ഉടലെടുത്തത്​. വരാനിരിക്കുന്ന 'നോ ടൈം ടു ഡൈ'എന്ന ബോണ്ട്​ സിനിമക്കായി ലാൻഡ്​റോവർ ഒരു ബോണ്ട്​ എഡിഷൻ ഡിഫൻഡർ തന്നെ നിർമിച്ചിരിക്കുകയാണ്​. സിനിമയിൽ ഇൗ വാഹനം ബോണ്ട്​ ഉപയോഗിക്കും. അതോടൊപ്പം പൊതുജനങ്ങൾക്കായി 300 സ്​പെഷൽ എഡിഷൻ വാഹനം നിർമിക്കുകയും ചെയ്യും.


ലാൻഡ്​റോവർ എസ്​.വി ബെസ്​പോക്​ ഡിവിഷൻ

ലാൻഡ്​റോവറി​െൻറ എസ്​.വി ബെസ്​പോക്​ ഡിവിഷനാണ്​ ബോണ്ട്​ എഡിഷൻ തയ്യാറാക്കുന്നത്​. എന്താണീ എസ്​.വി ബെസ്​പോക്​ എന്നറിഞ്ഞിരിക്കുന്നത്​ നല്ലതാണ്​. ലാൻഡ്​റോവറിന്​ കീഴിൽ പ്രവർത്തിക്കുന്ന സ്​പെഷൽ വെഹികിൾസ്​ ഒാപറേഷൻസ് അഥവാ എസ്​.വി.ഒ​ എന്ന ചുരുക്കപ്പേരുള്ള സംവിധാനമാണിത്​. സ്​റ്റാ​േൻറർഡ്​ വാഹനങ്ങളെ ഒൗദ്യോഗികമായി മോഡിഫൈ ചെയ്യലാണ്​ എസ്​.വി ബെസ്​പോക്ക്​ ചെയ്യുന്നത്​. ഡിഫൻഡർ ലോങ്​ വീൽബേസ്​ ഷോർട്ട്​ വീൽബേസ്​ എന്നിങ്ങനെ രണ്ട്​ മോഡലുകൾക്കും ബോണ്ട്​ എഡിഷൻ ഉണ്ടാകും. കോസ്മെറ്റിക് അപ്ഡേറ്റുകളാണ്​ വാഹനത്തി​െൻറ പ്രധാന പ്രത്യേകത.


5.0 ലിറ്റർ സൂപ്പർചാർജ്​ഡ്​ V8 ആണ്​ വാഹന-ത്തിൽ ഉപയോഗിക്കുന്നത്​. കറുകറുത്ത നിറമാണ്​ ഇവയുടെ പ്രധാന സവിശേഷത. 22 ഇഞ്ച് ബ്ലാക്​ അലോയ് വീലുകളും നീല ബ്രേക്ക് കാലിപ്പറുകളും സവിശേഷമാണ്​. പിന്നിൽ'ഡിഫെൻഡർ 007' ബാഡ്​ജും സവിശേഷമായ പുഡിൽ-ലൈറ്റ് ഡിസൈനും ഉൾക്കൊള്ളുന്നു. ഇൻറീരിയറിന് പ്രത്യേക ട്രെഡ്‌പ്ലേറ്റുകളും ഇൻഫോടൈൻമെൻറ്​ സിസ്​റ്റത്തിന്​ ബോണ്ട്-തീം സ്റ്റാർട്ട്-അപ്പ് ആനിമേഷനും നൽകിയിട്ടുണ്ട്​. ഈയിടെ പുറത്തിറക്കിയ 518 ബിഎച്ച്പി, 5.0 ലിറ്റർ സൂപ്പർചാർജ്​ഡ്​ വി 8 പെട്രോൾ എൻജിൻ, 4.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനെ പ്രാപ്​തമാക്കും.


ലാൻഡ്​റോവർ ഇന്ത്യയിൽ

നിലവിൽ ഇന്ത്യയിൽ രണ്ടുതരം ഡിഫൻഡറുകളും ലഭ്യമാണ്​. കുഞ്ഞൻ ഡിഫൻഡർ എന്നറിയപ്പെടുന്ന മോഡൽ 90 ഇന്ത്യൻ നിരത്തുകളിലെത്തിയത്​ അടുത്തിടെയാണ്​. ഡിഫൻഡർ 110​െൻറ വിൽപ്പന വിജയത്തിന്​ പിന്നാലെയാണ്​ 90 എത്തിയത്​. 110 ഡിഫൻഡറുമായി താരതമ്യപ്പെടുത്തു​േമ്പാൾ വലുപ്പവും സൗകര്യങ്ങളും കുറഞ്ഞ വാഹനമാണ്​ 90. അതുപോലെ തന്നെ വിലയും കുറവാണ്​. 76.57 ലക്ഷം മുതലാണ് ഡിഫ൯ഡ൪ 90 യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്​. ഏറ്റവും ഉയർ ഡിഫൻഡർ എക്​സ്​ മോഡലിന്​ 1.12 കോടി വിലവരും. 221 kW കരുത്തും 400 Nm ടോ൪ക്കും നൽകുന്ന രണ്ട്​ ലിറ്റർ പെട്രോൾ, 294 kW കരുത്തും 550 Nm ടോ൪ക്കും നൽകുന്ന 3.0 ലിറ്റർ പെട്രോൾ, 221 kW കരുത്തും 650 Nm ടോ൪ക്കും നൽകുന്ന 3.0 ലിറ്റർ ഡീസൽ എന്നീ മൂന്ന് പവ൪ ട്രെയ്൯ ഓപ്ഷനുകളിലാണ്​ ഡിഫ൯ഡ൪ 90 ലഭ്യമാകുന്നത്​.


എക്​സ്​-ഡൈനാമിക്, ഡിഫെൻഡർ എക്​സ്​ എന്നിവയുൾപ്പെടെ നിരവധി വേരിയൻറുകളിലും എസ്, എസ്ഇ, എച്ച്എസ്ഇ തുടങ്ങി വിവിധ സ്​പെസിഫി​ക്കേഷനുകളിലും വാഹനം വരുന്നുണ്ട്​. സെൻറർ കൺസോളിന് പകരം മുൻ നിരയിൽ സെൻട്രൽ ജമ്പ് സീറ്റുൾപ്പടെ ആറ്​ സീറ്റുള്ള വാഹനമാണ്​ ഡിഫെൻഡർ 90. ഡിഫെൻഡർ 110 പോലെ, ഒടിഎ അപ്‌ഡേറ്റുകളുള്ള പിവി പ്രോ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്‌പോൺസും വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോൾ പുതിയ വേഡ് പ്രോഗ്രാമിനൊപ്പം ടെറൈൻ റെസ്‌പോൺസ് 2 ഉം ലഭിക്കും. എക്സ്പ്ലോറർ, അഡ്വഞ്ചർ, കൺട്രി, അർബൻ എന്നിങ്ങനെ നാല് ആക്സസറി പായ്ക്കുകൾ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ലാൻഡ് റോവർ ഡിഫൻഡറിൽ വാഗ്​ദാനം ചെയ്യുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land RoverDefenderNo Time To DieBond Edition
News Summary - Defender V8 special edition model is based on the version seen in the upcoming No Time to Die movie.
Next Story