Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇ.വികൾ നിർമിക്കാൻ സ്‌പെഷ്യല്‍ സോണ്‍ തുറക്കുമെന്ന് മന്ത്രി
cancel

ഇ.വികൾ നിർമിക്കാൻ സ്‌പെഷ്യല്‍ സോണ്‍ തുറക്കുമെന്ന് മന്ത്രി

text_fields
bookmark_border
ബാറ്ററി ഉത്പാദനം, ടെക്‌നോളജി വികസനം തുടങ്ങിയ അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രത്യേക സോണില്‍ ഇടം ലഭിക്കും

ഇലക്ട്രിക് വെഹിക്കിള്‍ വ്യവസായങ്ങള്‍ക്കായി സംസ്ഥാനത്ത് സ്‌പെഷ്യല്‍ സോണ്‍ തുറക്കുമെന്ന് മന്ത്രി പി. രാജീവ്. ബാറ്ററി ഉത്പാദനം, ടെക്‌നോളജി വികസനം തുടങ്ങിയ വൈദ്യുതിവാഹന അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രത്യേക സോണില്‍ ഇടം ലഭിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിള്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ (ഇവോക്) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ.എസ്.ഇ.ബിയുടെയും സ്വകാര്യ കമ്പനികളുടെയും നേതൃത്വത്തില്‍ കൂടുതല്‍ വൈദ്യുതി വാഹന ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കളമശ്ശേരിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്ത് ഒട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെയും, ചാര്‍ജിങ് മൊബൈല്‍ അപ്ലിക്കേഷന്റെയും ലോഞ്ച് ഹൈബി ഈഡന്‍ എം.പി. നിര്‍വഹിച്ചു. 'ചാര്‍ജ്‌മോഡു'മായി ചേര്‍ന്നാണിവ സ്ഥാപിക്കുന്നത്. നിലവിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറ്റവും കുറവ് ആനുകൂല്യങ്ങൾ നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala government ensure special zone for electric vehicle says minister P.Rajeev
Next Story