Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kawasaki Vulcan S goes on sale in India. Check price here
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightകാവാസാക്കി വൾക്കാൻ...

കാവാസാക്കി വൾക്കാൻ എസ്​ Vs ബെനല്ലി 502 സി; ക്രൂസർ യുദ്ധത്തിലെ പുതിയ താരങ്ങളെ പരിചയപ്പെടാം

text_fields
bookmark_border


കാവാസാക്കിയുടെ ക്രൂസർ മോഡൽ വൾക്കാൻ എസ്​ നിരത്തിലെത്തി. ബെനല്ലി അടുത്തിടെ അവതരിപ്പിച്ച 502 സി ബൈക്കി​െൻറ നേരിട്ടുള്ള എതിരാളിയാണ്​ വൾക്കാൻ എസ്​. 6.10 ലക്ഷം രൂപയാണ് വൾക്കാ​െൻറ വില (എക്സ്-ഷോറൂം). ബെനല്ലി 502 സി ക്രൂസറിസറിന്​ വൾക്കാനെ അപേക്ഷിച്ച്​ വില കുറവാണ്​. 4.98 ലക്ഷം രൂപയാണ്​ (എക്സ്-ഷോറൂം) 502 സിയുടെ വില. നേരത്തേ ഉണ്ടായിരുന്ന കറുപ്പിനെകൂടാതെ മെറ്റാലിക് ഫ്ലാറ്റ് റോ ഗ്രേസ്റ്റോൺ എന്ന പുതിയ നിറവും വൾക്കാന്​ ലഭിക്കും.

പഴയതിൽ നിന്ന്​ ബൈക്കിന്​ മറ്റ്​ കാര്യമായ മാറ്റമെന്നും അവകാശപ്പെടാനില്ല. കാവാസാക്കി നിൻജ 650, കാവാസാക്കി ഇസഡ് 650 എന്നിവയുടെ ബിഎസ് 6 പതിപ്പുകളിൽ കാണുന്ന പുതിയ ടി.എഫ്. ടി ഡിസ്പ്ലേ, എൽ.ഇ.ഡി ഹെഡ്​ലൈറ്റുകൾ എന്നിവ വൾക്കാനിൽ ഉൾ​െപ്പടുത്തിയിട്ടില്ല. 649 സിസി പാരലൽ-ട്വിൻ ലിക്വിഡ്​ കൂൾഡ്​ എഞ്ചിൻ 7500 ആർ‌പി‌എമ്മിൽ 61 എച്ച്പി കരുത്തും 63 എൻ‌എം ടോർക്കും ഉൽപ്പാദിപ്പിക്കും. ഹാലോജൻ ഹെഡ്‌ലൈറ്റ്, 18 ഇഞ്ച് ഫ്രണ്ട്/17 ഇഞ്ച് റിയർ വീലുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, 14 ലിറ്റർ ഇന്ധന ടാങ്ക് എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ.


സീറ്റ് ഉയരം 705 എം.എം ആണ്​. 235 കിലോഗ്രാം ആണ്​ ബൈക്കി​െൻറ ഭാരം. ഹാൻഡിൽബാർ, ഫുട്പെഗ് എന്നിവ വാഹന ഉടമകൾക്ക്​ സ്വന്തം ഇഷ്​ടപ്രകാരം ട്യൂൺ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും വൾക്കാനിലുണ്ട്​. വ്യത്യസ്ത ആകൃതിയിലുള്ള സീറ്റുകളും വാഹനത്തിന്​ ലഭ്യമാണ്​. കാവാസാക്കി ഡീലർഷിപ്പുകൾ വഴി വൾക്കാൻ ബുക്ക്​ ചെയ്യാം.

ബെനല്ലി 502 സി

ബെനല്ലി അടുത്തിടെ അവതരിപ്പിച്ച ക്രൂസർ ബൈക്കാണ്​ 502 സി​. 4.98 ലക്ഷം (എക്സ്-ഷോറൂം) ആണ്​ വില. മാറ്റ് കോഗ്നാക് റെഡ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ബൈക്ക്​ ലഭിക്കും.

ഏതാനും ആഴ്​ചകൾക്ക് മുമ്പ് 502 സി യ്ക്കായി പ്രീ ബുക്കിങ്​ ആരംഭിച്ചിരുന്നു. ബെനല്ലിയുടെത​െന്ന ക്യുജെ എസ്ആർവി 500 മോഡലി​െൻറ പുനർനിർമിച്ച പതിപ്പാണിത്​. റോയൽ എൻഫീൽഡ് ഇൻറർസെപ്റ്റർ 650, കാവാസാക്കി വൾക്കാൻ എസ് എന്നിവക്ക്​ തത്തുല്യമായൊരു ബൈക്ക്​ നിലവിൽ ബെനല്ലിക്ക്​ ഇല്ല. ഇൗ വിടവ്​ പരിഹരിക്കുകയും പുതിയ പുറത്തിറക്കലിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ട്​.


സ്​റ്റൈലും എഞ്ചിനും

ബെനല്ലിയുടെ ലിയോൺസിനോ, ടിആർകെ 502 മോഡലുകളിൽ കാണുന്ന അതേ 500 സിസി പാരലൽ-ട്വിൻ മോട്ടോറാണ് 502 സിക്ക്​ കരുത്തുപകരുന്നത്​. 47.5 എച്ച്പി കരുത്തും 46 എൻഎം ടോർക്കും എഞ്ചിൻ ഉത്​പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്‌സ്, ചെയിൻ ഡ്രൈവ് സിസ്റ്റം വഴി പിൻ ചക്രത്തിൽ കരുത്ത്​ എത്തിക്കുന്നു.

അൽപ്പം താഴ്ന്നതും നീളമുള്ളതുമായ പവർ ക്രൂസർ ലുക്കാണ്​ വാഹനത്തിന്​. ഡുക്കാട്ടി ദിയവേലിനെയൊക്കെ അനുസ്​മരപ്പിക്കുന്ന രൂപമാണിത്​. യുഎസ്​ഡി ഫോർക്ക്, എക്സ്പോസ്​ഡ്​ ട്രെല്ലിസ് ഫ്രെയിം, ട്വിൻ-ബാരൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ പ്രത്യേകതകളാണ്​. പിറെല്ലി എയ്ഞ്ചൽ ജിടി ടയറുകളാണ് നൽകിയിരിക്കുന്നത്​​. എൽഇഡി ഹെഡ്​ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്റർ, ക്രമീകരിക്കാവുന്ന ക്ലച്ച് ലിവർ തുടങ്ങിയ സവിശേഷതകളും ലഭിക്കും. ഡ്യുവൽ 280 എംഎം പെറ്റൽ ഡിസ്​കുകളാണ്​ മുന്നിലെ ബ്രേക്കിങിന്​ സഹായിക്കുന്നത്​. പിന്നിൽ 240 എംഎം പെറ്റൽ ഡിസ്കുകളും നൽകിയിട്ടുണ്ട്​. സ്റ്റാൻഡേർഡ് ഡ്യുവൽ-ചാനൽ എബിഎസി​െൻറ സുരക്ഷയും വാഹനത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KawasakiBenelliVulcan SBenelli 502C
Next Story