Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kacha Badam singer Bhuvan Badyakar impressed with the Tata Harrier
cancel

ഹാരിയർ കണ്ട് ഇഷ്ടപ്പെട്ട് കച്ചാ ബദാം ഗായകൻ ഭൂബൻ ബദ്യാകർ; വാഹനം വാങ്ങുമോ?

text_fields
bookmark_border
യൂട്യൂബ് ​േവ്ലാഗർമാരാണ് ഭൂബൻ ബദ്യാകറുമായി ഹാരിയറിൽ കറങ്ങിയത്

കൊൽക്കത്ത: 'കച്ചാ ബദാം' ഗാനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഗായകൻ ഭുബൻ ബദ്യാകറിന് അടുത്തിടെ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. പുതുതായി വാങ്ങിയ കാർ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഗായകൻ ടാറ്റ ഹാരിയറിൽ സഞ്ചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.


യൂട്യൂബ് ​േവ്ലാഗർമാരാണ് ഭൂബൻ ബദ്യാകറുമായി ഹാരിയറിൽ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ കറങ്ങിയത്. വാഹനത്തിന്റെ സവിശേഷതകളും സൗകര്യങ്ങളും വ്ലോഗർമാർ ഗായകന് വിവരിച്ചുകൊടുക്കുന്നുണ്ട്. വാഹനത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് സൺറൂഫാണെന്നും ഇദ്ദേഹം പറയുന്നു. ലക്ഷക്കണക്കിനുപേർ വിഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട്. നൂറുകണക്കിന് കച്ചാ ബദാം ആരാധകർ കമന്റുകളുമായും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാണ് ഭൂബൻ ഹാരിയർ വാങ്ങുന്നത് എന്നാണ് പലരും ചോദിക്കുന്നത്. അപകടത്തെതുടർന്ന് പരിക്കേറ്റതിനാൽ ബാൻഡേജ് ഇട്ട നിലയിലാണ് ഭൂബന്റെ കൈകൾ ഇപ്പോഴുമുള്ളത്. അതും വിഡിയോയിൽ കാണാവുന്നതാണ്.


കച്ചാ ബദാം എന്ന വൈറൽ ഗാനം

പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്നുള്ള നിലക്കടല വിൽപനക്കാരനാണ് ഭുബൻ ബദ്യാകർ. ഇദ്ദേഹം രചന നിർവഹിച്ച് പാടിയ 'കച്ച ബദാം' ഒറ്റരാത്രികൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ സെൻസേഷണലായത്. തന്റെ ഗ്രാമത്തിൽ നഗ്നപാദനായി സഞ്ചരിച്ച് ഉപജീവനം കണ്ടെത്തുന്നതിനിടെയാണ് നിലക്കടല വിൽക്കാനായി സ്വന്തമായൊരു ജിംഗിൾ അദ്ദേഹം തയാറാക്കുന്നത്. ഇത് ചിത്രീകരിച്ച് ഒരാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഗാനവും ഗായകനും പ്രശസ്തിയിലേക്ക് കുറിച്ചത്.

കച്ചാ ബദാമിന്‍റെ റീമിക്സുകളും റീൽസ് പതിപ്പുകളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങൾ കീഴടക്കികഴിഞ്ഞിട്ടുണ്ട്. നിരവധി ബോളിവുഡ് താരങ്ങളടക്കമുള്ളവർ ജിംഗിളിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയും അതിന്റെ ആകർഷകമായ താളത്തെ പ്രശംസിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kacha Badam singer Bhuvan Badyakar impressed with the Tata Harrier
Next Story