Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_right​അവസാനം ജീപ്പ്​...

​അവസാനം ജീപ്പ്​ കോമ്പസും നവീകരിക്കുന്നു; ഇനിമുതൽ കണക്​ടഡ്​ കാർ

text_fields
bookmark_border
​അവസാനം ജീപ്പ്​ കോമ്പസും നവീകരിക്കുന്നു; ഇനിമുതൽ കണക്​ടഡ്​ കാർ
cancel

2017 ലാണ്​ ജീപ്പ് കോമ്പസ് ഇന്ത്യൻ വിപണിയിൽ എത്തിയത്​. മൂന്ന് വർഷത്തിന് ശേഷം വാഹനം സുപ്രധാനമായൊരു മിഡ്-ലൈഫ് അപ്‌ഡേറ്റിന്​ വിധേയമാകുകയാണ്​. ഇന്ത്യൻ വിപണിയിൽ ജീപ്പിന്‍റെ ഏറ്റവും വില കുറഞ്ഞ എസ്‌യുവിയാണ്​ കോമ്പസ്​. രൂപത്തിൽ‌ സൂക്ഷ്മമായ മാറ്റങ്ങളേ ഉള്ളൂ എങ്കിലുംം‌ അകത്തും പുറത്തും നിർണായകമായ ചില പരിഷ്​കരണങ്ങൾക്കാണ്​ കോമ്പസ്​ വിധേയമായിരിക്കുന്നത്​.


പുതിയ ബോഡി കളർ ഓപ്ഷനും സെവൻ-സ്ലാറ്റ് ഗ്രില്ലും, ഫുൾ-എൽഇഡി ഹെഡ്​ലൈറ്റുകളുമാണ്​ ആദ്യ കാഴ്​ച്ചയിൽ നമ്മെ ആകർഷിക്കുക. പുത്തൻ അലോയ് വീലുകൾ, എൽഇഡി ടെയിൽ‌ലൈറ്റുകൾ പോലുള്ള സൂക്ഷ്മ സൗന്ദര്യവർധക മാറ്റങ്ങളുമുണ്ട്. ഫ്രണ്ട്, റിയർ ബമ്പറുകളും പുതുക്കിയിട്ടുണ്ട്. ബമ്പറിൽ വിശാലമായ ഹണികോമ്പ്​ മെഷ് എയർഡാമും ലഭിക്കും. വാഹനത്തിന്​ കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നത്​ ഉള്ളിലാണ്​. പുതിയ ഡാഷ്‌ബോർഡ്​ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂനിറ്റിനെ ഉൾക്കൊള്ളുന്നു. എ.സി നിയന്ത്രണത്തിനും പുഷ് സ്റ്റാർട്ട്-സ്റ്റോപ്പിനുമുള്ള സ്വിച്ചുകളുടെ രൂപം മാറിയിട്ടുണ്ട്​. സോഫ്റ്റ്-ടച്ച് അപ്ഹോൾസറി ഇന്‍റീരിയറുകളും ആകർഷകം. പുത്തൻ സ്റ്റിയറിംഗ് വീലും അപ്‌ഡേറ്റ് ചെയ്ത ഇൻസ്ട്രുമെന്‍റ്​ പാനലും മികച്ചത്​. സെൻട്രൽ കൺസോളിലെ സംഭരണ സ്ഥലവും ജീപ്പ് വർധിപ്പിച്ചു.


മാറ്റങ്ങളധികവും ഉള്ളിൽ

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂനിറ്റ് നിരവധി സവിശേഷതകളുള്ളതാണ്​. 10 ഇഞ്ച് എച്ച്ഡി ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്റർ ഡിസ്‌പ്ലേ ധാരാളം വിവരങ്ങൾ ഉൾക്കൊള്ളുന്നു. ആൻഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എഫ്‌സി‌എയുടെ പുതിയ യൂ കണക്ട് 5 സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇൻഫോടൈൻമെന്‍റ്​ സിസ്റ്റം. വോയ്‌സ് കമാൻഡ് അസിസ്റ്റ്, ഓവർ-ദി-എയർ (ഒടിഎ) അപ്‌ഡേറ്റുകൾക്കൊപ്പം കണക്റ്റുചെയ്‌ത കാർ സവിശേഷതകളും ലഭിക്കും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്​​ഡ്​ ഓട്ടോ തുടങ്ങിയ സവിശേഷതകളുമുണ്ട്​. ഏഴ് എയർബാഗുകൾ, ആന്‍റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ബ്രേക്ക് അസിസ്റ്റ് (ബി‌എ), ഡ്രൈവ്​ മോഡുകൾ, ഹിൽ അസിസ്റ്റ് (എച്ച്എ), ഹിൽ ഡിസന്‍റ്​ കൺട്രോൾ (എച്ച്ഡിസി) എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeepautomobileFaceliftJeep Compass
Next Story