Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
intelligent vehicles posing security risks Heres why
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇൻറലിജൻറ്​ കാറുകൾ...

ഇൻറലിജൻറ്​ കാറുകൾ വ്യക്​തി, രാജ്യ, വാഹന സുരക്ഷക്ക്​ ഭീഷണി​?; അങ്ങിനെ സംശയിക്കാനുള്ള കാരണങ്ങൾ ഇതാണ്​

text_fields
bookmark_border

അതിവേഗം മാറുന്ന വാഹനലോകത്ത്​ ഏറ്റവും പ്രചാരത്തിലുള്ള താണ്​ ടെക്​ പരിഷ്​കരണങ്ങൾ. നിലവിൽ വാഹന നിർമാതാക്കൾ തമ്മിൽ ഇൗ മേഖലയിൽ കടുത്ത മത്സരവുമാണ്​. ചൈനീസ്​ കമ്പനിയായ എം.ജിയാണ്​ ഇന്ത്യയിലെ ആദ്യത്തെ ഇൻറർനെറ്റ്​ കാർ എന്ന ആശയം അവതരിപ്പിച്ചത്​. എം.ജി ഹെക്​ടറായിരുന്നു ആ വാഹനം. പിന്നീടിങ്ങോട്ട്​ നിർമാതാക്കൾ തമ്മിൽ കണക്​ടഡ്​ കാർ ടെക്​ അവതരിപ്പിക്കുന്നതിൽ കടുത്ത മത്സരമായിരുന്നു. ഇലക്​ട്രിക്​ വാഹനങ്ങൾ വന്നതോടെ ടെക്​നോളജിക്ക്​ കൂടുതൽ പ്രചാരം ലഭിച്ചു. ബൈക്കുകളിലും സ്​കൂട്ടറുകളിലുമെല്ലാം ഇന്ന്​ സിം കാർഡുകൾ ഉൾപ്പടെ ലഭ്യമാണ്​.


ഒരു മൊബൈൽഫോണിൽ ലഭ്യമാകുന്ന എല്ലാ സവിശേഷതകളും വാഹനങ്ങളിൽ എത്തിയതോടെ ഉപഭോക്​താക്കളും സന്തോഷത്തിലാണ്​. എന്നാൽ ഇൻറലിജൻറ്​ വാഹനങ്ങൾ പുതിയൊരു പ്രശ്​നം സൃഷ്​ടിക്കുന്നതായി ​െഎ.ടി സുരക്ഷാ വിദഗ്​ധർ പറയുന്നു. വ്യക്​തി സുരക്ഷയേയും രാജ്യ സുരക്ഷയേയും വാഹന സുരക്ഷയേയും ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുത്തുന്നുണ്ട്​. ഇന്ത്യയിൽ ആദ്യ ഇൻറർനെറ്റ്​ കാർ പുറത്തിറക്കിയ ചൈനക്കാർ തന്നെയാണ്​ പുതിയ ആശങ്കയും പങ്കുവയ്​ക്കുന്നത്​. അമേരിക്കൻ ടെക്​ കമ്പനികൾ വിവരങ്ങൾ ചോർത്താൻ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ്​ ചൈനക്കാരുടെ ആശങ്ക. ഇൗ സംശയത്തി​െൻറ പേരിൽ അമേരിക്കൻ ഇ.വി കമ്പനിയായ ടെസ്​ലയുടെ വാഹനങ്ങൾ കുറേ നാളുകൾക്കുമുമ്പ്​ ചൈന തങ്ങളുടെ സൈനിക കേന്ദ്രങ്ങളിൽ നിരോധിച്ചിരുന്നു.

രാജ്യ സുരക്ഷയിലെ ആശങ്കകൾ

ചൈനീസ് സൈനിക കോംപ്ലക്സുകളിൽ നിന്നും പട്ടാളക്കാരുടെ ഭവന സമുച്ചയങ്ങളിൽ നിന്നും അടുത്തി​ടെ ടെസ്‌ല വാഹനങ്ങളെ ചൈനീസ്​ സൈന്യം നിരോധിച്ചിരുന്നു. ഇതുസംബന്ധിച്ച നിർദേശം ഉത്തരവിന്‍റെ രൂപത്തിൽ സൈന്യം പുറത്തിറക്കുകയും ചെയ്​തു​. വിവരങ്ങൾ സ്വകാര്യമായതിനാൽ പുറത്തറിയരുതെന്ന് ആവശ്യപ്പെട്ടാണ്​ നിരോധന ഉത്തരവ്​ പുറത്തിറക്കിയത്​. ടെസ്‌ല ഉടമകൾ സൈനിക സംവിധാനങ്ങൾക്ക്​ അകത്തേക്കോ ഹൗസിങ്​ കോംപ്ലക്​സിലോ പ്രവേശിക്കു​േമ്പാൾ വാഹനം പുറത്ത് പാർക്​ ചെയ്യണമെന്നാണ്​ ഉത്തരവിൽ പറയുന്നത്​. അമേരിക്കൻ കമ്പനി കാറുകളിലെ രഹസ്യ ക്യാമറകൾ വഴി തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന ആശങ്കയാണ് ചൈനക്കുള്ളത്​. രഹസ്യ സൈനിക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ്​ വാഹനങ്ങൾ സൈനിക വസതികളിൽ നിന്ന് തടയുന്നതെന്നും ഉത്തരവിൽ പറയുന്നു.


ടെസ്‌ല കാറുകളിലെ മൾട്ടി-ഡയറക്ഷണൽ കാമറകളും അൾട്രാസോണിക് സെൻസറുകളും അവ സഞ്ചരിക്കുന്ന സ്​ഥലങ്ങളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്​. ടെസ്​ലയുടെ ഓ​ട്ടോ പൈലറ്റ്​ സംവിധാനമുള്ള വാഹനങ്ങൾ ഇത്തരം വിവരങ്ങൾ അടിസ്​ഥാനമാക്കിയാണ്​ സഞ്ചരിക്കുന്നത്​.പാർക്കിങ്​, ഓട്ടോപൈലറ്റ്, ഓ​ട്ടോണമസ്​ ഡ്രൈവിംഗ് പ്രവർത്തനങ്ങൾക്കായി ടെസ്‌ല വാഹനങ്ങളിൽ നിരവധി ചെറിയ ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്​. മിക്ക ടെസ്‌ല മോഡലുകളിലും റിയർ വ്യൂ മിററിൽ ഇന്‍റീരിയർ ക്യാമറ ഘടിപ്പിച്ചിരിക്കുന്നു. ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന്​ മാറുകയോ ക്ഷീണം സംഭവിക്കുകയോ ചെയ്യുന്നു​ണ്ടോ എന്നൊക്കെ നിരീക്ഷിക്കാനാണ്​ ഈ കാമറ ഉപയോഗിക്കുന്നത്​.

വ്യക്​തി സുരക്ഷ

വലിയ രീതിയിലുള്ള വ്യക്​തി സുരക്ഷാഭീഷണിയും ഇൻറലിജൻറ്​ കാറുകൾ ഉയർത്തുന്നുണ്ട്​. അതിൽ ഒന്നാമത്തേത്​ വിവര ശേഖരണമാണ്​. ഇൻറർനെറ്റ് കാറുകൾ പ്രവർത്തിക്കണമെങ്കിൽ ഉടമയുടെ വ്യക്​തി വിവരങ്ങളെല്ലാം ആവശ്യമാണ്​. വിരലടയാളം​പോലെ രഹസ്യസ്വഭാവത്തിലുള്ള സ്വകാര്യ വിവരങ്ങളും ഇത്തരം വാഹനങ്ങൾ ശേഖരിക്കുന്നുണ്ട്​. ഇതി​െൻറ അപകടം തിരിച്ചറിഞ്ഞ ചൈന ​ഓട്ടോമൊബൈൽ ഡേറ്റാ സെക്യൂരിറ്റി, നെറ്റ്‌വർക്ക് സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവയിൽ സ്വയം പരിശോധന നടത്താൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി റെഗുലേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്​.'റെഗുലേറ്ററി നടപടികൾ സമയബന്ധിതമായി തീർക്കാൻ കഴിയുന്നില്ലെങ്കിൽ, സൈബർ ആക്രമണങ്ങളും നെറ്റ്‌വർക്​ നുഴഞ്ഞുകയറ്റങ്ങളും പോലുള്ള പ്രശ്നങ്ങൾ വലിയ സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാം'- ചൈനയിലെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയത്തിലെ സഹ മന്ത്രി സിൻ ഗുബിൻ പറഞ്ഞു.


ചൈനയിൽ നിലവിൽ അതിവേഗം ഇ.വി വാഹനങ്ങൾ വിറ്റഴിക്കപ്പെടുകയാണ്​. 2021-ലെ ആദ്യ എട്ട് മാസങ്ങളിൽ ഇ.വികളുടെ വിൽപ്പന 1.7 ദശലക്ഷമായി ഉയർന്നു. ഇത് ചൈനയിലെ മൊത്തം വാഹന വിൽപ്പനയുടെ 10% വരും. ചൈനയിലെ ഇവി മേഖലയിൽ നിക്ഷേപങ്ങൾ സ്വീകരിക്കു​േമ്പാൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറയുന്നു. ബദൽ ഉൗർജ്ജ വാഹനങ്ങളുടെ വിൽപ്പനയുടെ കാര്യത്തിൽ ചൈനയാണ് ലോകത്ത് മുന്നിലുള്ളത്​. ചൈനയിൽ 300-ലധികം കമ്പനികൾ വൈദ്യുത കാറുകൾ നിർമിക്കുന്നുണ്ട്​. ഇന്ത്യയിലും ഇതേ പ്രശ്​നങ്ങൾ നിലനിൽക്കുന്നുണ്ട്​. ആരൊക്കെയോ ചേർന്ന്​ നിർമിക്കുന്ന ആപ്പുകളും സംവിധാനങ്ങളുമാണ്​ ഇവിടത്തെ ഇ.വികളിൽ ഉപയോഗിക്കുന്നത്​. ഇൗ മേഖലയിൽ ഒരു നിയന്ത്രണവും സർക്കാർ ഇനിയും ഏർപ്പെടുത്തിയിട്ടില്ല.

വാഹന സുരക്ഷ

ഇൻറലിജൻറ്​ സംവിധാനങ്ങൾ വാഹന സുരക്ഷ ഉയർത്തുമെന്നാണ്​ നമ്മുടെ പൊതുവേയുള്ള വിശ്വാസം. എന്നാലിത്​ തെറ്റാണെന്നാണ്​ വാഹന സുരക്ഷാവിദഗ്​ധർ പറയുന്നത്​. ഇൻറർനെറ്റിലൂടെ ബന്ധിച്ചിരിക്കുന്ന വാഹനങ്ങളുടെ സുരക്ഷാ കോഡുകൾ തകർക്കുക താരതമ്യേന എളുപ്പമാണ്​. ഇതിന്​ ഏറ്റവും നല്ല ഉദാഹരണമാണ്​ അടുത്തിടെ നടന്ന ഒരു ഹൈ ടെക്​ മോഷണം. മോഷ്​ടിക്കപ്പെട്ടത്​ ലോകത്തെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നായ ബി.എം.ഡബ്ല്യു എക്​സ്​ സെവൻ ആണ്. ഹോളിവുഡ്​ താരം ടോം ക്രൂസി​േൻറതായിരുന്നു വാഹനം.

ഒരു ഹൈടെക്​ കാർ മോഷണം

മിഷൻ ഇ​േമ്പാസിബിൾ താരം ടോം ക്രൂസി​െൻറ ബി.എം.ഡബ്ല്യു എക്​സ്​ സെവൻ ബ്രിട്ടനിലെ ബർമിങ്​ഹാമിൽ വച്ചാണ്​ മോഷ്​ടാക്കൾ കവർന്നത്​. മിഷൻ ഇ​േമ്പാസിബിൾ സെവ​െൻറ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു ടോം. ഹോട്ടലിന്​ വെളിയിൽ പാർക്​​ ചെയ്​തിരുന്ന വാഹനമാണ്​ മോഷ്​ടാക്കൾ കൊണ്ടുപോയത്​.100,000 യൂറോ(ഏകദേശം 1.01 കോടി) വിലയുള്ള എക്​സ്​ സെവൻ ബീമറി​െൻറ ഏറ്റവും ഉയർന്ന എസ്​.യു.വിയാണ്​. കാറി​െൻറ കീലെസ് ഇഗ്നിഷൻ ഫോബി​െൻറ സിഗ്നൽ ക്ലോൺ ചെയ്​താണ്​ മോഷണം നടത്തിയതെന്ന്​ പൊലീസ്​ പറയുന്നു.


ബി.എം.ഡബ്ല്യുവി​െൻറ സാ​േങ്കതികമായി ഏറ്റവും ഉയർന്ന വാഹനങ്ങളിൽ ഒന്നാണ്​ എക്​സ്​ സെവൻ. കീലെസ്സ്​ എൻട്രി ആൻഡ്​ ഗോ സംവിധാനമുള്ള വാഹനമാണിത്​. കീ ഉപയോഗിക്കാതെതന്നെ വാഹനം തുറക്കാനും സ്​റ്റാർട്ട്​ ചെയ്യാനും സാധിക്കും. ടോം ക്രൂസി​െൻറ വാഹനത്തി​െൻറ കോഡ്​, വയർലെസ്​ ട്രാൻസ്​മിറ്ററുകൾ ഉപയോഗിച്ച്​ ക്രാക്ക്​ ചെയ്​താണ്​ മോഷ്​ടാക്കൾ വാഹനം തുറന്നതും സ്​റ്റാർട്ട്​ ചെയ്​തതും. കാറി​െൻറ കീലെസ് ഫോബിലേക്ക് ഒരു സന്ദേശം പുറപ്പെടുവിച്ചുകൊണ്ട് സിഗ്നൽ പിടിച്ചെടുക്കുകയാണ്​ ആദ്യം ചെയ്യുന്നത്​. തുടർന്ന് വാഹനത്തിനരികിൽ നിൽക്കുന്ന മോഷ്​ടാക്കളിൽ ഒരാൾ സിഗ്നൽ സ്വീകരിക്കുകയും വാഹനത്തി​െൻറ താക്കോൽ പരിധിക്കുള്ളിലാണെന്ന് കാറി​െൻറ സോഫ്​വെയറിനെ തെറ്റിദ്ധരിപ്പിക്കുകയും ​ചെയ്യുന്നു.


ഇ​ങ്ങിനെ കാർ അൺലോക്ക് ചെയ്യുകയും മോഷ്ടാവ് അകത്തുകടക്കുകയും ചെയ്യും. കാറി​െൻറ ടെക്​നിക്കൽ പോർട്ട് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ശൂന്യമായ ഫോബ് ഉപയോഗിച്ച് ഇതേ പ്രക്രിയ ആവർത്തിച്ചാണ്​ വാഹനം സ്​റ്റാർട്ട്​ ചെയ്യുന്നത്​. ഇതേ രീതിയിൽ മോഷ്​ടാക്കൾക്ക് റേഡിയോ ഫ്രീക്വൻസിയുടെ സഹായത്തോടെ ഡ്രൈവറുടെ കീഫോബ് ജാം ചെയ്യാമെന്നും പൊലീസ്​ വിശദീകരിക്കുന്നു. കാറി​െൻറ കമ്പ്യൂട്ടർ ഹാർഡ്‌വെയറിലേക്ക് ആക്‌സസ് നേടാൻ ഇത് അവരെ സഹായിക്കും.പിന്നീട്​ ജി.പി.എസ്​ ട്രാക്കർ ഉപയോഗിച്ച്​ വാഹനം കണ്ടെത്തിയെങ്കിലും വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ വാഹനത്തിൽ നിന്ന്​ നഷ്​ടമായി. ഇൗ മോഷണം കാണിക്കുന്നത്​ കണക്​ടഡ്​ കാറുകൾ സുരക്ഷാഭീഷണി കാര്യമായി ഉയർത്തുന്നുണ്ടെന്നാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:security riskshotwheelsintelligent vehiclesconnected car
News Summary - intelligent vehicles posing security risks Here's why
Next Story