Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightറോയൽ എൻഫീൽഡ്​ മുതൽ...

റോയൽ എൻഫീൽഡ്​ മുതൽ നോർട്ടൻവരെ; ഒരു ബ്രിട്ടീഷ്-ഇന്ത്യൻ​ പ്രണയകഥ

text_fields
bookmark_border
റോയൽ എൻഫീൽഡ്​ മുതൽ നോർട്ടൻവരെ; ഒരു ബ്രിട്ടീഷ്-ഇന്ത്യൻ​ പ്രണയകഥ
cancel

ലോകത്തിലെ കേഴ്​വികേട്ട ഇരുചക്രവാഹനങ്ങളുടെ ചരിത്രം തപ്പിയിറങ്ങിയാൽ ചെന്നെത്തുക ഏകദേശം സമാനമായൊരു പാരമ്പര്യത്തിലേക്കാവും. ലോകമഹായുദ്ധങ്ങളിൽ വാഹനം നിർമിച്ചവർ എന്നാകും അതിൽ മിക്കവരുടേയും മേൽവിലാസം. സൈനിക വാഹനങ്ങളുടെ ഉടമകളാവുക എന്നത്​ വീരേതിഹാസമായൊരു കർതൃത്വമാണെന്ന്​ നമ്മുക്ക്​ തീർച്ചയുണ്ടെന്ന്​ തോന്നുന്നു. ഇതിൽതന്നെ നാം ഇന്ത്യക്കാരുടെ കാര്യമെടുത്താൽ ബ്രിട്ടീഷ്​ വാഹനങ്ങളോടും കമ്പനികളോടും പ്രത്യേകമായൊരു സ്​നേഹബന്ധം കാത്തുസൂക്ഷിക്കുന്നതായി കാണാനാകും. റോയൽ എൻഫീൽഡ്​ മുതൽ വരാനിരിക്കുന്ന നോർട്ടൻവരെ ഇത്തരമൊരു സാധ്യത കച്ചവടമാക്കുന്നവരാണ്​.


ബി.എസ്​.എയും നോർട്ടനും

അടുത്ത കാലത്താണ്​ രണ്ട്​ ബ്രിട്ടീഷ്​ വാഹന കമ്പനികളെ ഇന്ത്യൻ ശതകോടീശ്വരന്മാർ സ്വന്തമാക്കിയത്​. ക്ലാസിക് ബ്രിട്ടീഷ് മോട്ടോർബൈക്ക് നിർമാതാക്കളായ ബിഎസ്എയെ ഏറ്റെടുത്തത്​ മഹീന്ദ്രയുടെ ഉകമസ്​ഥതയിലുള്ള ക്ലാസിക്​ ലെജൻഡ്​സ്​ ഗ്രൂപ്പാണ്​. മറ്റൊരു പ്രശസ്ത ബ്രിട്ടീഷ് ബൈക്ക് ബ്രാൻഡായ നോർട്ടനെ ഈ വർഷം ആദ്യം തന്നെ ടി.വി.എസ്​ സ്വന്തമാക്കിയിരുന്നു. ബർമിങ്​ഹാം സ്​മാൾ ആം കമ്പനി എന്ന ബി.എസ്​.എ പേര്​ സൂചിപ്പിക്കുന്നതുപോലെ ഒരു ആയുധ നിർമാണശാലയായിരുന്നു. പിന്നീടിവർ ബൈസിക്കിളുകളുടെ നിർമാണത്തിലേക്ക്​ കടന്നു. സൺബീം എന്ന പേരിലായിരുന്നു സൈക്കിളുകൾ നിർമിച്ചിരുന്നത്​.


1900 മുതൽ യൂറോപ്പ്​ മുഴുവൻ യുദ്ധത്തിന്‍റെ നിഴലിലായതോടെ ബി.എസ്​.എ തങ്ങളുടെ നിർമാണ മേഖല വിപുലപ്പെടുത്തി.യുദ്ധത്തിൽ ആയുധങ്ങൾ മാത്രമല്ല വാഹനങ്ങളും ആവശ്യമായി വന്നതോടെയാണ്​ ഇവർ ബൈക്കുകളും ടാങ്കുകളുമൊക്കെ നിർമിക്കാൻ തുടങ്ങിയത്​. 1861ൽ ആരംഭിച്ച കമ്പനി 1950കൾ ആയപ്പോഴേക്ക്​ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാവായി മാറിയിരുന്നു. ട്രയംഫ്​ എന്ന ബ്രാൻഡിലും ബി.എസ്​.എ ബൈക്കുകൾ നിർമിക്കുന്നുണ്ട്​. ബ്രിട്ടീഷ്​ ബൈക്കുകളുടെ പുനരുദ്ധാരണം എന്ന ലക്ഷ്യംവച്ചാണ്​ മഹീന്ദ്ര ഗ്രൂപ്പ് നിലവിൽ ബർമിങ്​ഹാമിലെത്തിയിരിക്കുന്നത്​. വൈദ്യുത ബൈക്കുകൾകൂടി ബി.എസ്​.എയുടെ മേൽവിലാസത്തിൽ നിർമിക്കുമെന്നാണ്​ മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്​. 2021ൽ നോർട്ടനെ ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്​ ടി.വി.എസ്​.


ബി.എസ്​.എ പോലെ സമ്പന്നമായൊരു യുദ്ധപാരമ്പര്യമുള്ള കമ്പനിയാണ്​ നോർട്ടനും. 1898ലാണ്​ നോർട്ടൻ കമ്പനി ആരംഭിച്ചത്​. ബർമിങ്​ഹാം തന്നെയായിരുന്നു നോർട്ടന്‍റെയും ആസ്​ഥാനം. യുദ്ധ പാരമ്പര്യ​ത്തോടൊപ്പം സമ്പന്നമായൊരു റാലി പാരമ്പര്യവും നോർട്ടനുണ്ട്​. കമ്പനിയുടെ ഏറ്റവും പ്രശസ്തമായ മോഡലുകളിൽ ഡൊമിനേറ്റർ, കമാൻഡോ എന്നിവ ഉൾപ്പെടുന്നു. നോർട്ടൺ ഇന്‍റർപോൾ 1980 കളിൽ യുകെ പോലീസ് ഉപയോഗിച്ചിരുന്നു. നോർട്ടൻ വി​േന്‍റജ് മോഡലുകൾ വാഹന ശേഖരണക്കാരുടെ പ്രിയപ്പെട്ട ഉത്​പന്നങ്ങളാണ്​. 2019 നവംബറിൽ നോർട്ടൺ വീണ്ടും പരിമിതമായ അളവിലുള്ള കമാൻഡോ ക്ലാസിക് ബൈക്കുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. പൂർണതോതിലുള്ള ഉത്​പാദനം 2021ന്‍റെ തുടക്കത്തിൽ ആരംഭിക്കും.


അടിമകളും ഉടമകളും

മുതലാളിത്തം ലോകത്തിന്​ നൽകിയ സൗകര്യങ്ങളിലൊന്ന്​ ഉടമസ്​ഥാവകാശത്തിന്‍റെ അനിശ്​ചിതത്വമാണ്​. എപ്പോഴും കീഴ്​മേൽ മറിയാൻ സാധ്യതയുള്ള അടിമ ഉടമ ബന്ധമാണവിടെയുള്ളത്​. പഴയ അടിമകൾ ഉടമകളുടെ കടംകയറി മുടിഞ്ഞ പാരമ്പര്യ സ്വത്തൊക്കെ വാങ്ങിക്കൂട്ടുന്ന കാഴ്ചയാണ്​ ബ്രിട്ടനിലെ വാഹനലോകത്ത്​ കാണാനാകുന്നത്​. ജാഗ്വാർ ലാൻഡ്​റോവറിനെ ഏറ്റെടുത്ത ടാറ്റ മോ​ട്ടോഴ്​സ്​ ചിരിത്രത്തിലെതന്നെ ഏറ്റവും വലിയ കുതിപ്പാണ്​ ബ്രിട്ടനിൽ നടത്തിയത്​. ബി.എസ്​.എയെ വാങ്ങി മീഹന്ദ്രയും നോർട്ടനെ ഏറ്റെടുത്ത ടി.വി.എസുമെല്ലാം ഈ പാത പിൻതുടരുകയായിരുന്നു. അ​പ്പോഴും ബ്രിട്ടീഷ്​ പാരമ്പര്യത്തിന്‍റെ ആഢ്യത്വവുംപേറി റോയൽ എൻഫീൽഡ്​ അതിന്‍റെ പ്രയാണം രാജ്യത്ത്​ തുടരുകയാണ്​.

ലോകത്തിലെ ഏറ്റവും പഴയ ബൈക്ക് ബ്രാൻഡുകളിലൊന്നും 1994 മുതൽ ഇന്ത്യയുടെ ഐഷർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതുമായ റോയൽ എൻഫീൽഡ്​ അടുത്തിടെ തായ്‌ലൻഡിൽ പുതിയ ഫാക്ടറി ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവുംകൂടുതൽ വിൽക്കപ്പെടുന്ന വാഹനബ്രാൻഡ്​ ആയി മാറാനുള്ള ഒരുക്കത്തിലാണ്​ റോയൽ.

Show Full Article
TAGS:Mahindra royal enfield India-Britain History norton 
Next Story