Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_right​നികുതി കുറക്കാമെന്ന്​...

​നികുതി കുറക്കാമെന്ന്​ ടെസ്​ലയോട്​ കേന്ദ്രം, പക്ഷെ ഒരു നിബന്ധന അംഗീകരിക്കണം; ഇ.വി ഭീമന്​ സർക്കാറി​െൻറ ചെക്ക്

text_fields
bookmark_border
​നികുതി കുറക്കാമെന്ന്​ ടെസ്​ലയോട്​ കേന്ദ്രം, പക്ഷെ ഒരു നിബന്ധന അംഗീകരിക്കണം; ഇ.വി ഭീമന്​ സർക്കാറി​െൻറ ചെക്ക്
cancel

അമേരിക്കൻ ഇ.വി ഭീമനായ ടെസ്​ല അടുത്തിടെയാണ്​ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്​. കർണാടക കേന്ദ്രമാക്കിയാണ്​ ഇവരുടെ പ്രവർത്തനം. ടെസ്​ല ഉടമ ഇലോൺ മസ്​കിന്​ ത​െൻറ ട്വിറ്റർ ഹാൻഡിലിൽ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ചോദ്യം ടെസ്​ലയുടെ ഇന്ത്യൻ അരങ്ങേറ്റത്തെ കുറിച്ചായിരുന്നു. ടെസ്​ല കാറുകൾ എത്രയും പെട്ടന്ന്​ രാജ്യത്ത്​ ലോഞ്ച്​ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റിന്​​ ഇലോൺ മസ്​ക്​ നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയവുമായിരുന്നു.


ഇന്ത്യയിലെ അമിത ഇറക്കുമതി തീരുവയെ കുറിച്ചാണ്​ മസ്​ക്​ കമൻറിൽ പരാമർശിച്ചത്​. ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്‌ല ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്​തിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായാണ്​ കേന്ദ്രം പ്രതികരിച്ചിരിക്കുന്നത്​. എന്നാൽ ഇറക്കുമതി തീരുവ കുറക്കുന്നതിനും മറ്റ്​ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഒരു നിബന്ധനയും​ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്​​.

ഇന്ത്യയിൽ ടെസ്​ലയുടെ ജിഗാ ഫാക്​ടറി നിർമിക്കണം എന്നതാണാ നിബന്ധന. നിലവിൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂനിറ്റ് (സിബി‌യു) ആയി വാഹനം എത്തിക്കാനാണ്​ ടെസ്​ലയുടെ നീക്കം. ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ വാഹനം എത്തിക്കാനും ടെസ്‌ല പദ്ധതിയിടുന്നുണ്ട്​. ഭാവിയിൽ ജിഗാ ഫാക്​ടറി നിർമിക്കുകയാണെങ്കിൽ നികുതിയിളവുകൾ പരിഗണിക്കാമെന്നാണ്​ സർക്കാർ വാഗ്​ദാനം.


ടെസ്‌ലയുടെ ചൈന ജിഗാഫാക്ടറി

ടെസ്‌ലയ്ക്ക് ലോകമെമ്പാടുമായി അഞ്ച് ജിഗാ ഫാക്​ടറികളുണ്ട്. ഇന്ത്യയുമായി ഏറ്റവും അടുപ്പമുള്ള ടെസ്​ല ജിഗാ ഫാക്​ടറി ചൈനയിലാണ്​ സ്​ഥിതിചെയ്യുന്നത്​. വർഷത്തിൽ 4.5 ലക്ഷത്തിലധികം യൂനിറ്റ് ടെസ്‌ല കാറുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ്​ ചൈന ഫാക്ടറിക്കുള്ളത്​. ഇന്ത്യയിലേക്ക്​ ടെസ്​ല കാറുകൾ എത്തിക്കുക ചൈനയിൽ നിന്നാകും. അടുത്തിടെ, ടെസ്‌ല ചൈനയിലെ തങ്ങളുടെ കാറി​െൻറ വിലയും ജനപ്രിയ മോഡലുകളുടെ നിരയും പരിഷ്​കരിച്ചിരുന്നു. ഫാക്​ടറി തുറന്നതോടെ വൻതോതിൽ വിലകുറക്കാനും കമ്പനിക്കായി.


ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ ജിഗാഫാക്​ടറിക്ക് ഭൂമി വാഗ്​ദാനം ചെയ്​തിരുന്നു. കർണാടകയാണ്​ ടെസ്​ലയുടെ പരിഗണനയിലുള്ള ആദ്യ സ്​ഥലം. നിലവിൽ ബംഗളൂരുവിൽ ടെസ്​ല ഗവേഷണ വികസന കേന്ദ്രം തുറക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇലക്ട്രിക് കാർ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്​, ഇന്ത്യയിൽ ബാറ്ററി നിർമാണ ഫാക്​ടറികൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് 4.6 ബില്യൺ ഡോളർ വിലമതിക്കുന്ന ആനുകൂല്യങ്ങൾ നൽകാൻ ഇന്ത്യൻ സർക്കാർ ഇതിനകം പദ്ധതിയിട്ടിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ അടിസ്ഥാന പതിപ്പായ മോഡൽ 3 ആദ്യമായി അവതരിപ്പിക്കാനാണ്​ ടെസ്​ലയുടെ പദ്ധതി. ആവശ്യമനുസരിച്ച് മറ്റ് മോഡലുകൾ എത്തിക്കും. ൈവഭവ്​ തനേജ, വെങ്കിട്ട രംഗ ശ്രീറാം, ഡേവിഡ്​ ജോൺ ഫിൻസ്​റ്റീൻ എന്നിവരെ ഡയറക്​ടർമാരാക്കി 'ടെസ്​ല ഇന്ത്യ മോ​േട്ടഴ്​സ്​ ആൻഡ്​ എനർജി ​ൈപ്രവറ്റ്​ ലിമിറ്റഡ്​' എന്ന പേരിൽ കമ്പനിയും രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ടെസ്​ല മോഡൽ 3 കാറിന്​ ഇന്ത്യയിലെത്തു​േമ്പാൾ​ ഏകദേശം 55 ലക്ഷം രൂപ വിലവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elon muskTeslaIndiagiga factory
Next Story