Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഓടിക്കാൻ ലൈസൻസ്​...

ഓടിക്കാൻ ലൈസൻസ്​ വേണ്ട, 50 കിലോമീറ്റർ റേഞ്ച്​; അമ്പരപ്പിക്കുന്ന വിലക്കുറവിൽ ഒരു ഇ-ബൈക്ക്​

text_fields
bookmark_border
IIT-Madras Incubated Start-Up Pi Beam
cancel

ഐ.ഐ.ടി-മദ്രാസിൽ നിന്നുള്ള സ്റ്റാർട്ടപ്പായ പൈ ബീം വില കുറഞ്ഞ വൈദ്യുത ബൈസൈക്കിളുമായി വിപണിയിൽ. പൈമോ എന്ന്​ പേരിട്ടിരിക്കുന്ന വാഹനത്തിന്‍റെ വില 30,000 രൂപ മാത്രമാണ്​. സ്മാർട്ട്‌ഫോണുകളേക്കാളും വേഗത്തിൽ ചാർജ് ചെയ്യപ്പെടുന്ന യൂട്ടിലിറ്റി ഇ-ബൈക്കാണ് പൈമോ എന്ന്​ നിർമാതാക്കൾ അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 50 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയുന്ന വാഹനംകൂടിയാണിത്​.


വാഹനത്തിന്​ രജിസ്ട്രേഷനോ ഓടിക്കാൻ ലൈസൻസോ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്​. 90 ശതമാനം ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിച്ചതിനാലാണ്​ വില ഇത്രയും കുറക്കാനായത്​. 2021-2022 സാമ്പത്തിക വർഷത്തിൽ പൈമോയുടെ പതിനായിരത്തോളം വാഹനങ്ങൾ വിൽക്കാൻ ലക്ഷ്യമിടുന്നതായി പൈ ബീം പറയുന്നു. 'മൈക്രോ മൊബിലിറ്റി പരിഹാരങ്ങളാണ്​ പൈ ബീം ഇലക്ട്രിക് ലക്ഷ്യമിടുന്നതെ'ന്ന്​ കമ്പനി സി.ഇ.ഒ വിശാഖ് ശശികുമാർ പറഞ്ഞു.


25 കിലോമീറ്റർ വേഗതയിൽ പൈമോയിൽ സഞ്ചരിക്കാനാകും. ഇളക്കി മാറ്റാവുന്ന ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. രണ്ട്​ ബാറ്ററികൾ ഉണ്ടെങ്കിൽ തുടർച്ചയായ സഞ്ചാരം സാധ്യമാകും. ചാർജിങ്​ പോയിന്‍റുകൾ ക്രമീകരിച്ച്​ ബാറ്ററികൾ മാറ്റിവയ്​ക്കാനും സാധിക്കും. എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പൈമോ പരമ്പരാഗത പെഡൽ സൈക്കിളുകളിൽ നിന്നുള്ള അപ്‌ഗ്രേഡായാണ്​ കണക്കാക്കപ്പെടുന്നത്​.

ഹ്രസ്വ-ദൂര യാത്രകൾക്ക്​ ഏറ്റവും അനുയോജ്യമായ വാഹനമാണിത്​. വലുതും സൗകര്യപ്രദവുമായ ഇരിപ്പിടവും സ്വിംഗ് ആം മെക്കാനിസവും ഡ്യുവൽ ഷോക്ക് അബ്സോർബറുകളും പൈമോയിൽ ലഭ്യമാക്കിയിട്ടുണ്ട്​. ഇ-ട്രൈക്ക്, ഇ-കാർട്ട്, ഇ-ഓട്ടോ എന്നിവയും പൈ ബീം നിർമിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIT-MadrasElectric ScooterPi BeamPiMo E-Bike
Next Story