Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 12 Aug 2022 3:29 PM GMT Updated On
date_range 12 Aug 2022 4:50 PM GMTലംബോർഗിനി ഹുറാകാന് മുകളിലൂടെ ഹ്യൂണ്ടായ് സവാരി; വൈറൽ വിഡിയോ കാണാം
text_fieldsbookmark_border
ആഡംബര സ്‍പോർട്സ് കാറായ ലംബോർഗിനി ഹുറാകാനും ഹ്യൂണ്ടായ് ഐ-40യും തമ്മിൽ കൂട്ടിയിടിക്കുന്ന വിഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ഷെയറിലാണ് സംഭവം നടന്നത്. ഒരു ജംക്ഷനിൽ വെച്ച് ഹ്യൂണ്ടായ് കാർ പതുക്കെ മുന്നോട്ടെടുക്കുകയായിരുന്നു. അതേസമയം, സൈഡിൽ നിന്ന് വെള്ള നിറത്തിലുള്ള ഹുറാകാൻ കൺവേർട്ടബ്ൾ വരികയും ഐ-40യുടെ മുൻ ഭാഗവുമായി കൂട്ടിയിടിക്കുകയും ചെയ്തു.
എന്നാൽ, തീരെ ഉയരം കുറഞ്ഞ ഹുറാകാന്റെ ബോണറ്റിന് മുകളിലേക്ക് കയറിയ ഹ്യൂണ്ടായ് ഐ-40 അങ്ങനെ തന്നെ കുറച്ച് മുന്നോട്ടേക്ക് പോവുകയും ചെയ്തു. ഒരുവേള കാറിന് മുകളിലൂടെ കയറിയിറങ്ങുമെന്ന് തോന്നിച്ചെങ്കിലും ഡ്രൈവർ അവിടെ സ്റ്റോപ്പിട്ടു. ഹുറാകാൻ ഡ്രൈവ് ചെയ്തിരുന്നയാൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Next Story