Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hyundai Casper micro SUV officially revealed
cancel

ഒാമനത്വം തുളുമ്പുന്ന കാസ്​പർ; മൈക്രോ എസ്​.യു.വിയുടെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച്​ ഹ്യുണ്ടായ്​

text_fields
bookmark_border

വരാനിരിക്കുന്ന ക​ുഞ്ഞൻ എസ്​.യു.വി കാസ്​പറി​െൻറ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട്​ ഹ്യൂണ്ടായ്​.​ എ.എക്​സ്​ ഒന്ന്​ എന്ന കോഡ്​ നാമത്തിൽ അറിയപ്പെട്ടിരുന്ന മൈക്രോ എസ്​.യു.വിയുടെ പൂർണ രൂപത്തിലുള്ള ചിത്രങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​​. വരും മാസങ്ങളിൽ വാഹനം ഉത്​പ്പാദന ഘട്ടത്തിലേക്ക്​ പ്രവേശിക്കും. ആദ്യം കൊറിയയിലായിരിക്കും വിൽപ്പനയ്‌ക്കെത്തുക. തുടർന്ന് ഇന്ത്യ പോലുള്ള പ്രമുഖ വിപണികളിലും എത്തിക്കും. ഹ്യൂണ്ടായിയുടെ ആഗോള എസ്‌യുവി ലൈനപ്പിൽ വെന്യൂവിന്​ താഴെയായിരിക്കും കാസ്​പറി​െൻറ സ്​ഥാനം. ടാറ്റയുടെ മൈക്രോ എസ്​.യു.വിയായ പഞ്ച്​ ആയിരിക്കും കാസ്​പറി​െൻറ പ്രധാന എതിരാളി.

ബാഹ്യ രൂപകൽപ്പന

പുതിയ ഫോ​േട്ടാകളിൽ നിന്ന്​ കാസ്​പറി​െൻറ പുറംരൂപത്തെപറ്റി വ്യക്​തമായി ചിത്രം ലഭിക്കും​. ഹ്യൂണ്ടായ് കാസ്പറി​െൻറ ഡിസൈൻ ഏറ്റവും നന്നായി വിവരിക്കുന്ന വാക്കാണ് 'ക്യൂട്ട്​' അഥവാ ഒാമനത്വം. വാഹനത്തിന് സവിശേഷമായ ഡിസൈൻ വിശദാംശങ്ങളാണ്​ ഹ്യുണ്ടായ്​ നൽകിയിരിക്കുന്നത്​. മുന്നിൽ സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് സെറ്റപ്പ് ലഭിക്കും. ബ്രാൻഡ് ലോഗോയ്‌ക്കൊപ്പം ഗ്ലോസ് ബ്ലാക്ക് പാനലിൽ എൽഇഡി ഡിആർഎല്ലുകൾ സ്ഥാപിച്ചിരിക്കുന്നു. അതേസമയം, എൽഇഡി വളയങ്ങളുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്നു. ഹ്യുണ്ടായ്​ വെന്യുവിനോടാണ്​ മുന്നിൽ നിന്ന്​ നോക്കു​േമ്പാൾ കാസ്​പറിന്​ കൂടുതൽ സാമ്യം തോന്നുക.


വീൽ ആർച്ചുകൾ ചതുരാകൃതിയിലുള്ളതാണ്​. വിൻഡോ ലൈൻ പ്രത്യേകിച്ചും സവിശേഷമാണ്. മുന്നിലും പിന്നിലുമുള്ള വിൻഡോകൾക്ക് വ്യത്യസ്​ത ആകൃതിയാണെന്നത്​ എടുത്തുപറയേണ്ടതാണ്​. എ-പില്ലർ ബ്ലാക്ക് ഒൗട്ട് ചെയ്​തിരിക്കുന്നു. അതേസമയം ബി-പില്ലർ ബോഡി കളറിലാണ്​ പൂർത്തിയാക്കിയിരിക്കുന്നത്​. പിൻ വാതിൽ ഹാൻഡിലുകൾ സി-പില്ലറിൽ നന്നായി സംയോജിപ്പിച്ചിട്ടുണ്ട്​. റൂഫ്​ റെയിലുകളും സ്റ്റൈലിഷ് ഡ്യുവൽ-ടോൺ അലോയ് വീലുകളും വാഹനത്തിന്​ ലഭിക്കും. പിൻഭാഗത്ത്, ടെയിൽ ഗേറ്റിന് ഡ്യുവൽ-ടോൺ ലുക്കാണുള്ളത്​. വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പുകൾ ഹെഡ്‌ലാമ്പുകളുടെ സ്ഥാനവുമായി പൊരുത്തപ്പെടുന്നരീതിയിൽ ചുവടെയുള്ള ബമ്പറിൽ സ്ഥാപിച്ചിരിക്കുന്നു. പിൻ ബമ്പറിന് കൃത്രിമ സിൽവർ സ്​കിഡ് പ്ലേറ്റും ലഭിക്കും.

എഞ്ചിനും ഗിയർബോക്​സും

1.0 ലിറ്റർ നാച്ചുറലി ആസ്​പിറേറ്റഡ്, ടർബോ-പെട്രോൾ എഞ്ചിൻ കാസ്​പറിൽ ഉറപ്പിച്ചതായാണ്​ സൂചന. 76 എച്ച്പി കരുത്ത്​ എഞ്ചിൻ ഉത്പാദിപ്പിക്കും. നാല്​-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്​മിഷൻ സ്റ്റാൻഡേർഡാണ്​. 1.0 ലിറ്റർ ടിജിഡിഐ ടർബോ-പെട്രോൾ എഞ്ചിനും സാധ്യതാ പട്ടികയിലുണ്ട്​. 100 എച്ച്പി ഉത്പാദിപ്പിക്കുന്ന യൂനിറ്റാണിത്​. ഇന്ത്യയിൽ വെന്യൂവിലും ഇതേ എഞ്ചിൻ നൽകുന്നുണ്ട്​. ഇതും നാല്​ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ബന്ധിപ്പിക്കും.


ഇന്ത്യയിലെ കാസ്പറിനൊപ്പം ഹ്യുണ്ടായ് നൽകുന്ന എഞ്ചിൻ ഓപ്ഷനുകൾ എന്തൊക്കെയാണെന്ന് കാണേണ്ടതുണ്ട്. 1.0 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ് ഉയർന്ന വേരിയൻറുകൾക്കായി റിസർവ് ചെയ്യാനാണ്​ സാധ്യത. നിയോസി​െൻറ 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ അല്ലെങ്കിൽ സാൻട്രോയുടെ 1.1 ലിറ്റർ മൂന്ന് സിലിണ്ടർ മോട്ടോർ ഒക്കെ ഇന്ത്യയിലെ സാധ്യതാ ലിസ്​റ്റിലുണ്ട്​. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന ടാറ്റ HBX മൈക്രോ എസ്‌യുവിയാണ്​ കാസ്​പറി​െൻറ പ്രധാന എതിരാളി. മാനുവൽ ഗിയർബോക്​സ്​ ഓപ്ഷൻ കാസ്​പറി​െൻറ ഇന്ത്യ നിരയുടെ ഭാഗമാകും.

കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും കാസ്​പർ. ഗ്രാൻഡ് ഐ 10 നിയോസിനും സാൻട്രോയിലും വരുന്ന കെ 1 കോംപാക്റ്റ് കാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം നിർമിക്കുക. 3,595 മില്ലിമീറ്റർ നീളവും 1,595 മില്ലീമീറ്റർ വീതിയും 1,575 മില്ലീമീറ്റർ ഉയരവുമുണ്ടാകുമെന്നാണ്​ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അങ്ങിനെയെങ്കിൽ 3,610 മിമി നീളവും 1,645 എംഎം വീതിയും 1,560 എംഎം ഉയരവും ഉള്ള സാൻട്രോ ഹാച്ച്ബാക്കിനേക്കാൾ ചെറുതായിരിക്കും വാഹനം.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story